• HOME
  • »
  • NEWS
  • »
  • world
  • »
  • MANY PEOPLE INJURED AFTER CLASHES AT THE AL AQSA MOSQUE IN JERUSALEM

ജെറുസലെമിലെ അൽ-അഖ്സ പള്ളിയിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

മുസ്ലീം പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച ആചരിക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവിടെ വീണ്ടും സംഘർഷം ആരംഭിച്ചത്.

Jerusalem al-Aqsa clashes

Jerusalem al-Aqsa clashes

  • Share this:
    ജറുസലെമിലെ അൽ-അഖ്സാ പള്ളിയിൽ പലസ്തീനികളും ഇസ്രയേൽ പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. ജറുസലെമിൽനിന്ന് പലസ്തീൻ വംശജരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പലസ്തീനികൾ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതിനാൽ ഇസ്രായേൽ പോലീസ് റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനായി റെഡ് ക്രസന്റ് ഒരു ഫീൽഡ് ഹോസ്പിറ്റൽ തുറന്നു.

    ജറുസലെമിലെ പഴയ നഗരത്തിലെ അൽ-അഖ്സാ പള്ളി സമുച്ചയം ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും പുണ്യ സ്ഥലങ്ങളിൽ ഒന്നാണ്, എന്നാൽ ഇതിന്റെ സ്ഥാനം യഹൂദവിശ്വാസികളുടെ ഏറ്റവും പുണ്യസ്ഥലമായ ടെമ്പിൾ മൌണ്ടിൽ ആണെന്ന് ഇസ്രായേൽ വാദിച്ചുവരുന്നത്. മുസ്ലീം പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച ആചരിക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവിടെ വീണ്ടും സംഘർഷം ആരംഭിച്ചത്.

    സായാഹ്ന നമസ്കാരത്തിനുശേഷം ആയിരക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ കലാപം അഴിച്ചുവിടുകയും, സ്ഥിതിഗതികൾ ശാന്തമാക്കാൻ ബലം പ്രയോഗിച്ചുവെന്നുമാണ് ഇസ്രായേൽ പോലീസ് പറയുന്നത്.

    ജറുസലെമിൽനിന്നുള്ള ഒരു വാർത്താ സൈറ്റിൽ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ, വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 205 ലധികം പലസ്തീനികൾക്കും 17 ഇസ്രായേലി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഒരാഴ്ച നീണ്ടുനിന്ന അക്രമം കഴിഞ്ഞ ദിവസം മൂർച്ഛിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

    മുസ്ലീം പുണ്യമാസമായ റമദാനിൽ പലസ്തീനികൾ അടിച്ചമർത്തൽ നിയന്ത്രണങ്ങളെക്കുറിച്ച് പരാതിപ്പെട്ടതിന് പിന്നാലെ ജറുസലെമിൽ സംഘർഷങ്ങൾ വർദ്ധിക്കുകയായിരുന്നു. അധികാരികൾക്ക് ഡസൻ കണക്കിന് പലസ്തീനികളെ കുടിയൊഴിപ്പിക്കാനും അവരുടെ വീടുകൾ ജൂത കുടിയേറ്റക്കാർക്ക് നൽകാനും കഴിയുമോ എന്ന കാര്യത്തിൽ വരാനിരിക്കുന്ന ഇസ്രായേലി കോടതി വിധി സ്ഥിതിഗതികളെ കൂടുതൽ വഷളാക്കി.

    കനത്ത ഇസ്രായേലി പോലീസ് സാന്നിധ്യത്തിനിടെ പതിനായിരക്കണക്കിന് ആരാധകർ വെള്ളിയാഴ്ച ഹിൽ‌ടോപ്പ് അൽ-അഖ്സാ പള്ളി വളപ്പിൽ പ്രതിവാര പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയിരുന്നു. രാത്രിയാത്രയ്ക്ക് ശേഷം പലസ്തീനികൾ അക്രമം അഴിച്ചുവിടുകയും കസേരകളും ചെരിപ്പുകളും പാറകളും പൊലീസിനു നേർക്കു എറിയുകയുമായിരുന്നു. ഇതോടെ പൊലീസ് പലസ്തീനികൾക്കു നേരെ ഗ്രനേഡുകളും റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു.

    അൽ-അഖ്സയിലെ ഒരു ഉദ്യോഗസ്ഥൻ പള്ളിയുടെ ഉച്ചഭാഷിണികളിലൂടെ ജനക്കൂട്ടത്തോട് ശാന്തമാകാൻ അഭ്യർത്ഥിച്ചു. വിശ്വാസികൾക്കു നേരെ ഗ്രനേഡ് പ്രയോഗിക്കുന്നത് പോലീസ് ഉടൻ അവസാനിപ്പിക്കണമെന്നും യുവാക്കൾ ശാന്തമാവുകയും മിണ്ടാതിരിക്കുകയും വേണമെന്നും മൈക്കിലൂടെ അഭ്യർത്ഥിച്ചു. എന്നാൽ ഇത് വകവെക്കാതെ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയായിരുന്നു.

    രാത്രി അവസാനത്തോടെ, പലസ്തീൻ റെഡ് ക്രസന്റ് 88 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് ചെയ്തു, ഇതിൽ പലർക്കും കണ്ണുകൾക്കും മുഖത്തിനും ഗ്രനേഡ്, റബർ ബുള്ളറ്റ് പ്രയോഗത്തിൽ പരിക്കേറ്റു. ജറുസലെമിന്റെ മറ്റ് ഭാഗങ്ങളിൽ ചെറിയ ഏറ്റുമുട്ടലുകൾ ഉണ്ടായി. കുറഞ്ഞത് 17 ഇസ്രായേലി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അവരിൽ പകുതി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും “എല്ലാ അക്രമങ്ങൾക്കും ശക്തമായ തിരിച്ചടി നൽകുമെന്നും പൊലീസ് വക്താവ് പറഞ്ഞു.
    Published by:Anuraj GR
    First published:
    )}