നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കോവിഡ് വാക്‌സിനെതിരെ പ്രചരണം നടത്തിയ ക്രിസ്ത്യന്‍ പ്രചാരകന്‍ കോവിഡ് ബാധിച്ച് മരിച്ചു

  കോവിഡ് വാക്‌സിനെതിരെ പ്രചരണം നടത്തിയ ക്രിസ്ത്യന്‍ പ്രചാരകന്‍ കോവിഡ് ബാധിച്ച് മരിച്ചു

  കോവിഡ് വാക്‌സിനെ എതിര്‍ത്ത് നിരന്തരമായ പ്രചാരണമാണ് മാര്‍ക്കസ് ലാംബ് ഡേസ്റ്റാര്‍ ചാനലിലൂടെ നടത്തിയിരുന്നത്

  • Share this:
   covid ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിനെതിരെ (Covid Vaccine) പ്രചാരണം നടത്തിയിരുന്ന ക്രിസ്തീയ ചാനല്‍ ഡേസ്റ്റാറിന്റെ (Daystar Television) ഉടമ മാര്‍ക്കസ് ലാംബ് ( Marcus Lamb) കൊവിഡ് (Covid 19) ബാധിച്ച് മരിച്ചു.

   ദൈവത്തോടൊപ്പം വീട്ടിലേക്ക് മടങ്ങിയെന്നാണ് ഡേസ്റ്റാര്‍ ടെലിവിഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മാര്‍ക്കസ് ലാംബിന്റെ മരണവാര്‍ത്ത അറിയിച്ചത്.

   കോവിഡ് വാക്‌സിനെ എതിര്‍ത്ത് നിരന്തരമായ പ്രചാരണമാണ് മാര്‍ക്കസ് ലാംബ് ഡേസ്റ്റാര്‍ ചാനലിലൂടെ നടത്തിയിരുന്നത്. കോവിഡ് വാക്‌സിനെതിരെ സംസാരിക്കുന്നവര്‍ക്ക് ചാനല്‍ മണിക്കൂറുകളോളം സമയം അനുവദിക്കുകയും ചെയ്തിരുന്നു.

   കൂടാതെ കോവിഡ് വാക്‌സിനെതിരെ പ്രചാരണം നടത്തിയതിന് ഇന്‍സ്റ്റഗ്രാം നിരോധിച്ച റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന്റെ ഒരു മണിക്കൂര്‍ നീണ്ട പരിപാടിയും ഡേസ്റ്റാര്‍ ചാനല്‍ പ്രക്ഷേപണം ചെയ്തിരുന്നു.   കോവിഡില്‍ നിന്ന് പിതാവിന് മുക്തി ലഭിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ലാംബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ട് മകന്‍ ജൊനാഥന്‍ ലാംബ് ടെലിവിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. ലാംബിന്റെ ഭാര്യ ജൊനി ലാംബും തന്റെ ഭര്‍ത്താവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞിരുന്നു.

   സ്വാതന്ത്ര്യം കിട്ടി 53 വർഷത്തിനുശേഷം റിപ്പബ്ലിക്കായി ബാർബഡോസ്; ഗായിക റിഹാന നാഷണൽ ഹീറോ

   ചൊവ്വാഴ്ച ബാർബഡോസിലെ (Barbados) ആകാശം വർണാഭമായ കരിമരുന്ന് പ്രകടനം കൊണ്ട് നിറഞ്ഞു. കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസ് ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അധികാരം പാടേ അവസാനിപ്പിച്ച് ബാർബഡോസിന്റെ പരമാധികാര സ്ഥാനത്ത് നിന്ന് എലിസബത്ത് രാജ്ഞിയെ (Queen Elizabeth)നീക്കം ചെയ്തു. ബ്രിട്ടന്റെ പതാക താഴ്ത്തി, രാജ്യം സ്വന്തം പതാക ഉയർത്തി. ബാർബഡോസിന്റെ ആദ്യ പ്രസിഡന്റ് ഡെയിം സാന്ദ്ര മേസൺ (Dame Sandra Mason) ആണ്.

   “നമ്മുടെ രാജ്യം വലിയ സ്വപ്നങ്ങൾ കാണുകയും അവ സാക്ഷാത്കരിക്കാൻ പോരാടുകയും വേണം,” ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ മുൻ ഗവർണർ ജനറൽ പറഞ്ഞു.

   285,000 പേരുള്ള രാജ്യത്തിന് മേലുള്ള ബ്രിട്ടന്റെ നൂറ്റാണ്ടുകൾ നീണ്ട അധികാരമാണ് ഇതോടെ അവസാനിപ്പിക്കുന്നത്. 1834വരെ 200 വർഷത്തിലധികം രാജ്യം അടിമത്തത്തിലായിരുന്നു. രാജ്യത്തിന്റെ അധികാര കൈമാറ്റ വേളയിൽ വിഷയം അഭിസംബോധന ചെയ്ത ചാൾസ് അടിമത്തം ഇരു രാജ്യങ്ങളിലും അവശേഷിപ്പിച്ച അടയാളങ്ങളെക്കുറിച്ചും പരാമർശിച്ചു.

   "ഭൂതകാലത്തിന്റെ ഇരുണ്ട നാളുകളിൽ നിന്നും, ചരിത്രത്തെ എന്നെന്നേക്കുമായി കളങ്കപ്പെടുത്തുന്ന അടിമത്തത്തിന്റെ ഭയാനകമായ ക്രൂരതയിൽ നിന്നും, ഈ ദ്വീപിലെ ആളുകൾ അസാധാരണമായ ധൈര്യത്തോടെ അവരുടെ പാത കെട്ടിപ്പടുത്തു" അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.

   Also Read-Saint Andrew's Day | സെന്റ് ആൻഡ്രൂസ് ദിനം സ്കോട്ട്ലൻഡിന്റെ പതാക ദിനമായി അറിയപ്പെടുന്നത് എന്തുകൊണ്ട്?
   Published by:Karthika M
   First published: