ജൂൺ അവസാനത്തോടെ കാനഡയെ ബാധിച്ച ഉഷ്ണ തരംഗം ദൈനംദിന താപനിലയിലെ സര്‍വകാല റെക്കോര്‍ഡുകളെയും തകര്‍ത്ത് അപകടകരമാം വിധം ഉയർന്നു കൊണ്ടിരിക്കുകയാണ്. റെക്കോർഡ് ചൂട് രേഖപ്പെടുത്തിയ താപനില 49.6 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ, കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയിലാണ് എത്തിയിരിക്കുന്നത്. ഉഷ്ണ തരംഗം രാജ്യത്ത് അതിഭീകരമായ നാശം വിതച്ചിട്ടുണ്ട്. ഇത് കാട്ടുതീയുണ്ടാകുന്നതിനും നൂറുകണക്കിന് ആളുകളുടെ ആകസ്മിക മരണത്തിനും കാരണമായി.
ഉഷ്ണ തരംഗം 100 കോടി സമുദ്ര ജീവികളെ ജീവനോടെ തിളപ്പിച്ചു' കൊന്നിട്ടുണ്ടാകാമെന്നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഒരു ഗവേഷകന്റെ വിലയിരുത്തൽ. മറൈൻ ബയോളജിസ്റ്റായ ക്രിസ് ഹാർലി വാൻകൂവറിലെ ഒരു കടൽത്തീരത്തിലൂടെ നടക്കുമ്പോൾ ജലജീവികളുടെ ഈ ചത്തൊടുങ്ങലിന് സാക്ഷിയായി എന്നാണ് വ്യക്തമാക്കുന്നത്. മുത്തുച്ചിപ്പികള്‍, ഒച്ചുകൾ, സ്റ്റാർ ഫിഷ് എന്നിവ ഉഷ്ണ തരംഗത്തിന്റെ ഇരകളായെന്നും അദ്ദേഹം പറയുന്നു.
കടൽത്തീരത്ത് കുടുങ്ങിയ ചിപ്പികൾ വളരെ ചൂടുള്ള ദിവസത്തിൽ കാറിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെപ്പോലെയാണെന്ന് ഹാർവി അഭിപ്രായപ്പട്ടു. തീരദേശ മേഖലയിൽ ചൂടു താങ്ങാനാകാതെ ചത്ത ഇത്തരം ജലജീവികളുടെ എണ്ണം വളരെ കൂടുതലായിരിക്കും, എന്നാൽ അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഹാർവി സിബിസിയോട് പറഞ്ഞു.
You may also like:ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിൽ തീപിടിത്തം; മരണം 52 ആയി
വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ സമുദ്രജലത്തിലും സമുദ്ര തീരത്തുമായി ജീവിക്കുന്ന മുത്തുച്ചിപ്പികൾ പോലുള്ള ജീവിങ്ങൾക്ക് കടുത്ത താപനിലയെ അതിജീവിക്കാൻ കഴിയില്ല. താപനില കൂടുന്നതനുസരിച്ച് അവയ്ക്ക് അഭയസ്ഥാനം അന്വേഷിച്ച് ഓടിയൊളിക്കാൻ കഴിയുകയുമില്ല. ശരീര താപനില നിയന്ത്രിക്കാൻ കഴിയാത്ത ജീവികളാണിവ. കൂടാതെ ചൂടിനെ ആഗിരണം ചെയ്യുന്ന അവയുടെ ഇരുണ്ട ഷെല്ലുകൾ യാതൊരു കരുണയും കാണിക്കുകയുമില്ല. ഇവയ്ക്ക് രക്ഷപ്പെടാൻ മറ്റൊരു അഭയ സ്ഥാനങ്ങളും ഇല്ലാത്തതിനാൽ അവ നിശ്ശബ്ദമായി ചാവുകയാണ് ചെയ്യുന്നതെന്ന് ഹാർവി പറയുന്നു.
You may also like:Rain Alert| കേരളത്തിൽ ഇന്നും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
വ്യവസായവത്കരണവും പരിസ്ഥിതി മലിനീകരണവും മൂലം മനുഷ്യർ ഉണ്ടാക്കുന്ന ആഗോളതാപനവും ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവുമാണ് തീവ്രമായ താപനിലയ്ക്ക് കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പരിസ്ഥിതി മനുഷ്യന്റെ ചെയ്തികള്‍കൊണ്ട് കഠിനമായി ശ്വാസംമുട്ടുന്നുവെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ നിശ്ശബ്ദ മരണങ്ങൾ എന്നും ഹാർലി കൂട്ടിച്ചേർത്തു.
ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മുത്തുച്ചിപ്പികൾ തിരിച്ചെത്തിയാലും ഈ ഉഷ്ണ തരംഗങ്ങൾ ഉടനെയൊന്നും അവസാനിക്കില്ലെന്നും ഹാർലി പറയുന്നു. അവ തിരിച്ചു വരുന്നത് തുടർന്നു കൊണ്ടേയിരിക്കും. ഭാവിയിൽ കൂടുതൽ കൂടുതൽ തീവ്രതയോടെ തിരിച്ചു വരിക തന്നെ ചെയ്യും.
ഹരിതഗൃഹ വാതക ബഹിര്‍ഗമനം മൂലമുള്ള മലിനീകരണം കുറയ്ക്കുന്നതിന് കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ഹാർലി ആവർത്തിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഉഷ്ണ തരംഗത്തിൽപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 179 പേർ മരണമടഞ്ഞതായി സിബിസിയിലെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളൽ മൂലമുണ്ടാകുന്ന ആഗോളതാപനം ഈ ഉഷ്ണ തരംഗത്തെ 150 മടങ്ങ് കൂടുതലാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷൻ ഗ്രൂപ്പ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Canada, Canada heat wave, Climate change