• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സമ്പന്നരിൽ സക്കർബർഗ് മൂന്നാമൻ; പിന്തള്ളിയത് വാരൻ ബഫറ്റിനെ


Updated: July 7, 2018, 10:20 PM IST
സമ്പന്നരിൽ സക്കർബർഗ് മൂന്നാമൻ; പിന്തള്ളിയത് വാരൻ ബഫറ്റിനെ

Updated: July 7, 2018, 10:20 PM IST
വാഷിങ്​ടൺ: ഫേസ്​ബുക്ക്​ ഉടമ മാർക്ക്​ സക്കർബർഗ് ബെർക്ക്​ഷെയർ ഹാത്​വേ ചെയർമാൻ വാരൻ ബഫറ്റിനെ പിന്തള്ളി​ ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായി. ആമസോൺ ഉടമ ​ജെഫ്​ ബെസോസ്​, മൈക്രോസോഫ്റ്റ്​ സ്ഥാപകൻ ബിൽ ഗേറ്റ്​സ്​ എന്നിവർ മാത്രമാണ്​​ സക്കർബർഗിന്​ മുന്നിലുള്ളത്​.

ബ്ലൂംബർഗ്​ ബില്ല്യണയേഴ്​സ്​ സൂചികയിൽ ഫേസ്​ബുക്കി​​​​ന്റെ ഷെയർ വെള്ളിയാഴ്​ച 2.4 ശതമാനം വർധിച്ചതോടെയാണ്​ ബെർക്ക്​ഷെയർ ഹാത്​വേ സ്ഥാപകനെ സക്കർബർഗ്​ പിന്തള്ളിയത്​. ഇതാദ്യമായാണ്​ ടെക്​നോളജി രംഗത്തുള്ളവർ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്ന്​ സ്ഥാനവും കയ്യടക്കുന്നത്​.

34 കാരനായ സക്കർബർഗി​​​​ന്റെ ആസ്​തി 81.6 ബില്ല്യനാണ്​ (5.61 ലക്ഷം കോടി രൂപ). അത് 87കാരനായ ബഫറ്റിനേക്കാളും 373 മില്യൺ (2565 കോടി ​രൂപ) അധികമാണ്​. നേരത്തെ വിവരച്ചോർച്ച വിവാദത്തെ തുടർന്ന്​ ഫേസ്​ബുക്കി​ന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. എട്ടുമാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയായ 152.22 ഡോളറിലേക്കാണ് (10,467 രൂപ)​ ഓഹരി വില കൂപ്പുകുത്തിയത്​. വെള്ളിയാഴ്​ച വിപണി അവസാനിച്ചത്​ 203.23 ഡോളറിലായിരുന്നു(13975 രൂപ) ഓഹരിവില.
First published: July 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍