ഇന്റർഫേസ് /വാർത്ത /World / ആ പരിപാടി റഷ്യയിൽ വേണ്ട; വിവാഹം പുരുഷനും സ്ത്രീയും തമ്മിൽ മാത്രം: പ്രസിഡന്റ് വ്ളാദിമിർ പുടിൻ

ആ പരിപാടി റഷ്യയിൽ വേണ്ട; വിവാഹം പുരുഷനും സ്ത്രീയും തമ്മിൽ മാത്രം: പ്രസിഡന്റ് വ്ളാദിമിർ പുടിൻ

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ

“ഞാൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഞങ്ങൾക്ക് രക്ഷാകർത്താവ് ഒന്ന്, രക്ഷാകർത്താവ് രണ്ട് എന്നിങ്ങനെ ഉണ്ടാകില്ല. ഞങ്ങൾക്ക് 'അച്ഛനും അമ്മയും' ഉണ്ടാകും,” പുടിൻ പറഞ്ഞു.

  • Share this:

മോസ്കോ: വിവാഹം പൂർണമായും ഭിന്നലിംഗങ്ങളുടെ കൂടിച്ചേരലാണെന്നും രാജ്യത്തിന്റെ പരിഷ്കരിച്ച ഭരണഘടനയിൽ ഈ ആശയം ഉൾക്കൊള്ളുന്നതിനെ പിന്തുണച്ചതായും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. “വിവാഹം ഒരു പുരുഷന്റെയും സ്ത്രീയുടെയും ഒത്തുചേരലാണ്,” -റഷ്യൻ ഭരണഘടനയിലെ പുതിയ ഭേദഗതികൾ ചർച്ച ചെയ്യുന്ന സമിതിയുമായുള്ള യോഗത്തിൽ അദ്ദേഹം പറഞ്ഞു.

"ഇത് ശരിയായ ആശയമാണ്, അതിനെ പിന്തുണയ്ക്കണം. ഇത് എങ്ങനെ രൂപപ്പെടുത്താമെന്നും എവിടെയാണെന്നും മാത്രമേ നമ്മൾ ചിന്തിക്കാവൂ" അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഭരണഘടന പരമ്പരാഗത കുടുംബ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് യാഥാസ്ഥിതികനായ നിയമനിർമാതാവ് ഓൾഗ ബറ്റാലിന പറഞ്ഞതിന് ശേഷമായിരുന്നു പുടിന്റെ പ്രതികരണം. 'രക്ഷാകർതൃ നമ്പർ ഒന്ന്`, 'രക്ഷാകർതൃ നമ്പർ രണ്ട്' തുടങ്ങിയ പുതിയ പദങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ കുടുംബമെന്ന ആശയം വെല്ലുവിളി നേരിടുകയാണെന്നും അവർ പറഞ്ഞു.‌

Also Read- Corona Virus: മരണം 1655 ആയി; പുതുതമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

“ഇത് ഫാന്റസി അല്ല, ചില രാജ്യങ്ങളിൽ ഇത് യാഥാർത്ഥ്യമാണ്,” യുണൈറ്റഡ് റഷ്യ പാർട്ടിയിലെ മുതിർന്ന നിയമസഭാംഗമായ ബറ്റാലിന പറഞ്ഞു. വിദേശ ദത്തെടുക്കലിനെയും എൽജിബിടി ആക്ടിവിസത്തെ നിഷിദ്ധമാക്കിയ സ്വവർഗാനുരാഗ പ്രചാരണത്തെയും അനുകൂലിക്കുന്ന വനിതയാണ് ബറ്റാലിന.

“ഞാൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഞങ്ങൾക്ക് രക്ഷാകർത്താവ് ഒന്ന്, രക്ഷാകർത്താവ് രണ്ട് എന്നിങ്ങനെ ഉണ്ടാകില്ല. ഞങ്ങൾക്ക് 'അച്ഛനും അമ്മയും' ഉണ്ടാകും,” പുടിൻ പറഞ്ഞു.

1993 ൽ എഴുതിയ ഭരണഘടനയിൽ റഷ്യയ്ക്ക് മാറ്റങ്ങൾ ആവശ്യമാണെന്ന് പുടിൻ ജനുവരിയിൽ പ്രഖ്യാപിക്കുകയും ആശയങ്ങൾ അവതരിപ്പിക്കാൻ ഡസൻ കണക്കിന് നിയമനിർമ്മാതാക്കളുടെയും സെലിബ്രിറ്റികളുടെയും ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

First published:

Tags: Russia, Russian president Putin