പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനും (Marxist Philosopher) സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നിരവധി വിഖ്യാത പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഐജാസ് അഹമ്മദ് (Aijaz Ahmad) അമേരിക്കയിലെയും യു.കെയിലേയും വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
പഠനത്തിന് പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയിലെയും കാനഡയിലെയും വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി. 2017 മുതല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയടക്കം ഒട്ടേറെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. സമകാലികരിലെ ഏറ്റവും ധിഷണാശാലിയായ മാര്‍ക്സിസ്റ്റ് ചിന്തകരില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.
read also- Pig heart Transplantation | ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു
പൊളിറ്റിക്കല്‍ സയന്‍സ്, സാഹിത്യസിദ്ധാന്തം, മധ്യേഷ്യന്‍ പ്രതിസന്ധി, സാമ്രാജ്യത്വം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ ആനുകാലികങ്ങളിലും മാധ്യമങ്ങളിലും അദ്ദേഹം സജീവമായി എഴുതിയിരുന്നു. ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് അഹമ്മദിന്റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.
ഇൻ തിയറി, ക്ലാസസ്, നേഷൻസ്, ലിറ്ററേച്ചേഴ്സ്, മുസ്ലിംസ് ഇൻ ഇന്ത്യാ:ബീഹാർ, ദി വാലീ ഓഫ് കശ്മീർ: ദി ലാൻഡ്, സോഷ്യൽ ജ്യോഗ്രഫി തുടങ്ങിയവയാണ് പ്രധാന കൃതികൾ.
'രക്ഷപ്പെടാന്‍ സഹായിച്ചത് ഇന്ത്യ'; ഇന്ത്യന്‍ എംബസിയ്ക്കും നരേന്ദ്രമോദിയ്ക്കും നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി
റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം(Russia Ukraine crisis) രൂക്ഷമാകുന്നതിനിടെ യുദ്ധത്തില്‍ കുടുങ്ങിയ പാകിസ്ഥാന് വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ എംബസി. അസ്മ ഷഫീഖ് എന്ന പെണ്‍കുട്ടിയെയാണ് എംബസി അധികൃതര്‍ രക്ഷപ്പെടുത്തിയത്.
ഇന്ത്യന്‍ എംബസിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള അസ്മയുടെ വീഡിയോ പുറത്തുവന്നിരുന്നു. അസ്മ പടിഞ്ഞാറന്‍ യുക്രെയിനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ''ഇവിടെ വരെ എത്തിച്ചതില്‍ ഇന്ത്യന്‍ കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദി. വളരെ അപകടരമായ അവസ്ഥയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും നന്ദി പറയുന്നു' അസ്മ വീഡിയോയില്‍ പറയുന്നു.
read also- War in Ukraine | ദുഷ്കരമായ ഈ സമയത്ത് അവർ ഞങ്ങളോട് പെരുമാറിയത് ഇങ്ങനെ ;പാക് എംബസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥിനി
നേരത്തെ ഒരു ബംഗ്ലാദേശ് പൗരനെ ഇന്ത്യ അവിടെ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഓപ്പറേഷന് ഗംഗയുടെ കീഴില്‍ ഒരു നേപ്പാളി പൗരന് ഇന്ത്യന്‍ വിമാനത്തില്‍ വരുമെന്ന് പിന്നീട് അറിയിച്ചിരുന്നു.
അതേസമയം യുക്രൈന് പൗരന്മാരെ സഹായിക്കാന്‍ ഇന്ത്യ സ്വീകരിച്ച മാനുഷിക നടപടികളെ അഭിനന്ദിച്ച് യുക്രൈനിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗം സ്വാറ്റിസ്ലാവ് യുറാഷ് രംഗത്തെത്തിയിരുന്നു. യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആ നിലപാട് പുനഃപരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.