• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രശസ്ത മാർക്സിയൻ ചിന്തകൻ സാമിർ അമീൻ അന്തരിച്ചു


Updated: August 13, 2018, 8:24 AM IST
പ്രശസ്ത മാർക്സിയൻ ചിന്തകൻ സാമിർ അമീൻ അന്തരിച്ചു

Updated: August 13, 2018, 8:24 AM IST
പാരിസ്​: ലോകപ്രശസ്​ത മാർക്സിയൻ ചിന്തകൻ സാമിർ അമീൻ അന്തരിച്ചു. 86 വയസായിരുന്നു. ഈജിപ്​ഷ്യൻ, ഫ്രഞ്ച്​ പൗരത്വമുള്ള അമീ​​ന്റെ മരണം പാരിസിലായിരുന്നു. ഈജിപ്തുകാരനായ പിതാവി​ന്റെയും ഫ്രഞ്ചുകാരിയായ മാതാവി​​ന്റെയും മകനായി 1931ൽ ഈജിപ്തിൽ ജനിച്ച അമീൻ പോർട്ട്​ സെയ്​ദിലാണ്​ വളർന്നത്​. ഫ്രാൻസിൽ നിന്ന്​ രാഷ്​ട്രതന്ത്രത്തിൽ ഡിപ്ലോമയയും സ്റ്റാറ്റിസ്റ്റിക്​സിൽ ബിരുദവും സാമ്പത്തിക ശാസ്​ത്രത്തിൽ ഡോക്ടറേറ്റുമെടുത്തു.

കെയ്റോയിലെ ഇൻസ്റ്റിറ്റ്യുട്ട്​ ഫോർ മാനേജ്​മെന്റിൽ അധ്യാപകനായി സേവനമനുഷ്​ഠിച്ച ശേഷം സെനഗാളി​ലെ ദാക്കറിൽ തേഡ്​ വേൾഡ്​ ഫോറം ഡയറക്ടടറായി. ദ ലിബറൽ വൈറസ്​ (2003), എ ലൈഫ്​ ലുക്കിങ്​ ഫോർവേഡ്​(2006), അക്യൂമുലേഷൻ ഓൺ എ വേൾഡ്​ സ്​കെയ്​ൽ (1970), ക്യാപ്പിറ്റലിസം ഇൻ ദി ഏജ് ഓഫ്​ ഗ്ലോബലൈസേഷൻ (1997) എന്നിവയടക്കം നിരവധി ​ഗ്രന്ഥങ്ങളുടെ കർത്താവാണ്​. 1970കളിലും 80കളിലും ഏറെ പ്രചാരം നേടിയ യൂറോസെൻട്രിസം എന്ന പ്രയോഗത്തി​​ന്റെ ഉപജ്ഞാതാവ്​ സമീർ അമീനായിരുന്നു.

ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിനെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും ലോകശ്രദ്ധ നേടിയിരുന്നു. ഇസ്ലാമിക രാഷ്ട്രീയ ശക്തിയായല്ല ബ്രദർഡഹുഡിനെ കാണേണ്ടതെന്നും തൊഴിലാളി പ്രസ്ഥാനങ്ങളെയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെയും   തള്ളിക്കളയുന്നവരാണ് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയുടെ മേഖലയിലെ പങ്കിനെയും ഇസ്രായേലിനുള്ള അമേരിക്കൻ പിന്തുണയെയും തുറന്ന് അംഗീകരിക്കുന്നവരാണ് അവർ. പരിപൂർണമായും വിദേശപിന്തുണയോടെയുള്ള കമ്പോളാധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥയോട് പ്രതിബദ്ധതയുള്ളവരാണ് മുസ്ലിം ബ്രദര്‍ഹുഡ്- സമീർ അമീൻ ചൂണ്ടിക്കാട്ടിയിരുന്നു.

 
First published: August 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍