• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അവർ അമ്മമാര്‍... ‌‌കൂട്ടത്തോടെ എത്തി കുട്ടികൾക്ക് മുലയൂട്ടി


Updated: August 6, 2018, 10:44 AM IST
അവർ അമ്മമാര്‍... ‌‌കൂട്ടത്തോടെ എത്തി കുട്ടികൾക്ക് മുലയൂട്ടി

Updated: August 6, 2018, 10:44 AM IST
മനില: ആയിരക്കണക്കിന് ഫിലിപ്പീനി അമ്മമാർ കൂട്ടത്തോടെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലകൊടുത്തു. സർക്കാരിന്റെ പിന്തുണയോടെ നടന്ന കൂട്ടമുലയൂട്ടൽ പരിപാടി ശിശു മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. ഞായറാഴ്ച മനിലയിലെ സ്റ്റേഡിയത്തിലായിരുന്നു കൂട്ട മുലയൂട്ടൽ നടന്നത്.

പരമ്പരാഗത മകുടവും സൂപ്പർ ഹീറോ ടീ ഷർട്ടും അണിഞ്ഞെത്തിയ 1500ഓളം അമ്മമാരാണ് നൃത്തത്തിന്റെയും പാട്ടിന്റെയും അകമ്പടിയോടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടിയത്. 'മുലയൂട്ടൽ എന്നാൽ സ്നേഹമാണ്. പൊതുസ്ഥലത്ത് ഇത് ചെയ്യുക പ്രയാസകരമാണ്. എന്നാൽ സ്നേഹത്തിന് വേണ്ടിയാണ് ഞങ്ങളിത് ചെയ്തത്' - 38 കാരിയായ അബ്ഗേൾ ലിംചാപ് പറഞ്ഞു. സൂപ്പർ ഹീറോ വേഷത്തിലെത്തിയ അവർ തന്റെ 11മാസവും അഞ്ചുവയസും പ്രായമുള്ള രണ്ട് കുട്ടികൾക്കാണ് മുലയൂട്ടിയത്.

നവജാത ശിശുക്കൾക്ക് മുലയൂട്ടുന്നതിന് കൂടുതൽ അമ്മമാരെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ക്യാംപയിന് പൊതുജന ശ്രദ്ധ ആകർഷിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. 'ഇത് അനശ്വരമായ നിമിഷമാണ്'- 29കാരിയായ ജോയ്സി ബലിഡോ പറഞ്ഞു. ആദ്യമൊക്കെ കുഞ്ഞിന് പാലു കൊടുക്കുക വലിയ ബുദ്ധിമുട്ടുള്ള പണിയായിരുന്നു. ഉറക്കം കളയാൻ വയ്യായിരുന്നു. എന്നാൽ, മകൾക്ക് വേണ്ടി ഉറക്കം ഉപേക്ഷിച്ചു- എഞ്ചിനീയർ കൂടിയായ ബലിഡോ പറഞ്ഞു.

കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ മുല നൽകണമെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും നിർദേശിക്കുന്നുണ്ട്. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രമേ കുട്ടികൾക്ക് നൽകാവൂയെന്നും ഈ സംഘടനകൾ പറയുന്നു. എന്നാൽ അഞ്ചിൽ മൂന്നു കുട്ടികൾക്കും ജനിച്ച് ആദ്യ മണിക്കൂറിൽ മുലപ്പാൽ കിട്ടുന്നില്ലെന്നാണ് കണക്ക്. ഇത് കുട്ടികളുടെ ആരോഗ്യത്തെയും ചിലപ്പോൾ അവരുടെ ജീവന് തന്നെയും ഭീഷണി ഉയർത്തുന്നതാണ്.

2016ലെ കണക്കനുസരിച്ച് ഫിലിപ്പെയിൻസിൽ 1000 ൽ 27 കുട്ടികൾ അഞ്ച് വയസിന് മുൻപ് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ സാഹചര്യത്തിലാണ് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാൻ‌ സർക്കാർ തന്നെ മുൻകൈയെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി ഫിലിപ്പെയിൻസിൽ 61 കൂട്ട മുലയൂട്ടൽ പരിപാടികളാണ് നടന്നത്.

 
First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍