കൊളംബോ : ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തിൽ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ചാവേർ ആക്രമണത്തിന്റെ സൂത്രധാരനായ സഹ്രാൻ ഹാഷിമും സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്ന വിവരം ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പുറത്തു വിട്ടത്.
രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരകൾക്ക് ശേഷം ശ്രീലങ്കയിലെ മിലിട്ടറി ഇന്റലിജൻസ് സംവിധാനങ്ങൾ വിചാരണ നേരിടുകയാണ്. ആക്രമണ സാധ്യതയെക്കുറിച്ച് പലതവണ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നാണ് ആരോപണം. ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഭീകരാക്രമണം തടയാനാകാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാന്‍ പ്രതിരോധ സെക്രട്ടറിയോടും പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദരയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം പ്രതിരോധ സെക്രട്ടറി രാജി വയ്ക്കുകയും ചെയ്തിരുന്നു. ഇന്റലിജന്റ്‌സ് സംവിധാനം ദുര്‍ബലപ്പെടുത്തിയ സര്‍ക്കാരിന് സ്‌ഫോടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനാകില്ലെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 253 ആണെന്ന് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 359 പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്. എന്നാൽ മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ ഉണ്ടായ പിഴവാണ് സംഖ്യ തെറ്റായി കണക്കാക്കാൻ ഇടയാക്കിയതെന്നാണ് ആരോഗ്യ മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blast in sri lanka, Bomb blast in sri lanka today, Colombo, Colombo blast, ഇസ്ലാമിക് സ്റ്റേറ്റ്, കൊളംബോ സ്ഫോടനം, ശ്രീലങ്ക ബോംബ് സ്ഫോടനം, സ്ഫോടന പരമ്പര