നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • അറിയണം, തൊഴിൽസമയം എട്ടുമണിക്കൂർ ആയതിനു പിന്നിലെ ചോരയിൽ കുതിർന്ന ചരിത്രം

    അറിയണം, തൊഴിൽസമയം എട്ടുമണിക്കൂർ ആയതിനു പിന്നിലെ ചോരയിൽ കുതിർന്ന ചരിത്രം

    കുറഞ്ഞ തൊഴിൽസമയം അനുവദിക്കണമെന്നുള്ള തൊഴിലാളി പ്രക്ഷോഭം 1860കളുടെ ആദ്യമാണ് തുടങ്ങിയത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • News18
    • Last Updated :
    • Share this:
      ലോകത്താകമാനം ഇന്ന് കാണപ്പെടുന്ന തൊഴിൽസംസ്കാരം എട്ടുമണിക്കൂർ ജോലി എന്നതാണ്. എന്നാൽ, ഇത്തരമൊരു സംസ്കാരം ലോകചരിത്രത്തിൽ രൂപപ്പെടുത്തിയെടുത്തതിന് പിന്നിൽ രക്തം ചിന്തിയ വിപ്ലവസമരങ്ങളുടെ കഥയുണ്ട്. ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തിയതിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മണിക്കൂറുകൾ നീണ്ട കഠിനമായ ജോലിസമയം അവസാനിപ്പിക്കാൻ കഴിഞ്ഞു.

      മേയ് ദിനം അല്ലെങ്കിൽ തൊഴിലാളി ദിനം ലോകമെങ്ങും അടയാളപ്പെടുത്തുന്നത് ലോകമെങ്ങും നടത്തുന്ന വലിയ റാലികളിലൂടെയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധി ദിവസമാണ്.

      എന്താണ് മേയ് ദിനത്തിനു പിന്നിലുള്ള കഥ ?

      കുറഞ്ഞ തൊഴിൽസമയം അനുവദിക്കണമെന്നുള്ള തൊഴിലാളി പ്രക്ഷോഭം 1860കളുടെ ആദ്യമാണ് തുടങ്ങിയത്. എന്നാൽ, 1880ന്‍റെ പകുതിയോടെ തൊഴിലാളികൾ സംഘടിതരാകുകയും 1886 മേയ് ഒന്നിന് എട്ടു മണിക്കൂർ തൊഴിൽ സമയം പ്രാബല്യത്തിൽ കൊണ്ടുവരുന്ന രീതിയിൽ പ്രഖ്യാപനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ആ ദിവസം ആയിരക്കണക്കിന് വരുന്ന തൊഴിലാളികൾ സംഘടിക്കുകയും സമരം നടത്തുകയും ചെയ്തു.

      രണ്ടു ദിവസങ്ങൾക്കു ശേഷം സമരത്തിന്‍റെ മുഖ്യകേന്ദ്രമായ ചിക്കാഗോയിൽ മകോർമിക് ഹാർവെസ്റ്റിങ് മെഷീൻ കമ്പനിയിൽ പണിമുടക്ക് പരാജയപ്പെടുത്താൻ എത്തിയവരുമായി ഏറ്റുമുട്ടലുണ്ടായി. ഇവിടെ നടത്തിയ പൊലീസ് വെടിവെപ്പിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. മെയ് നാലാം തിയതി ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ നടന്ന ഗ്രനേഡ് ആക്രമണത്തിലും പൊലീസ് നടത്തിയ വെടിവെപ്പിലുമായി ഏഴു പൊലീസുകാരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടു.

      സംഭവവുമായി ബന്ധപ്പെട്ട് എട്ട് വിപ്ലവകാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഏഴുപേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ഒരാൾക്ക് 15 വർഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഇതിൽ മൂന്നുപേരെ തൂക്കി കൊന്നു. ഒരാൾ ആത്മഹത്യ ചെയ്തു. രണ്ടുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

      1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്‍റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്‍റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്‍റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി. 1916ൽ നിയമം വന്നതിനു ശേഷമാണ് യുഎസിൽ എട്ടുമണിക്കൂർ ജോലി പ്രാബല്യത്തിൽ വന്നത്.

      First published:
      )}