ഇന്ത്യ ഞെട്ടിച്ചു; ഇനി ഒരുപക്ഷേ ആൾക്കൂട്ടം തനിക്ക് അദ്ഭുതമാകാനിടയില്ലെന്ന് ട്രംപ്

ഇന്ത്യയിൽ 129,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലാണ് താൻ പ്രസംഗിച്ചതെന്നും ട്രംപ് അണികളോട് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: March 1, 2020, 1:12 PM IST
ഇന്ത്യ ഞെട്ടിച്ചു; ഇനി ഒരുപക്ഷേ ആൾക്കൂട്ടം തനിക്ക് അദ്ഭുതമാകാനിടയില്ലെന്ന് ട്രംപ്
News18
  • Share this:
ഇന്ത്യാ സന്ദർശനത്തിന് ശേഷം വീണ്ടും ജനക്കൂട്ടത്തെ കാണുമ്പോൾ താൻ ഒട്ടും ആവേശഭരിതനാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ സന്ദർശനത്തിനു ശേഷം സൗത്ത് കരോലിനയിൽ നടന്ന ആദ്യ റാലിയിൽ പ്രംസംഗിക്കുകയായിരുന്നു ട്രംപ്.

അഹമ്മദാബാജിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം പേരെയാണ് അഭിസംബോധന ചെയ്തത്. അതുകൊണ്ടു തന്നെ ഇപ്പോൾ ജനക്കൂട്ടത്തെ കാണുമ്പോൾ ആവേശം തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ 129,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലാണ് താൻ പ്രസംഗിച്ചതെന്നും ട്രംപ് അണികളോട് പറഞ്ഞു. 100,000 പേരാണ് പ്രസംഗം കേൾക്കാൻ എത്തിയത്. അത് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണെന്നും ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതിനെ, ഇന്ത്യയിലെ ജനങ്ങൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ആളിനൊപ്പം വേദി പങ്കിട്ടതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

"ഞങ്ങൾക്ക് അതിശയകരമായ ഒരു കാര്യമുണ്ടായിരുന്നു. ഞാൻ അകത്തേക്ക് പോയി, ഇവിടെ പ്രശ്‌നമുണ്ട്. ഇത് ഒരു വലിയ ആൾക്കൂട്ടമാണ്, സാധാരണഗതിയിൽ എന്റെ ജനക്കൂട്ടത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം എനിക്ക് ആൾക്കൂട്ടത്തെപ്പോലെ ജനക്കൂട്ടം ലഭിക്കുന്നു, പക്ഷേ 140 അല്ലെങ്കിൽ 50 അല്ലെങ്കിൽ 60,000 ആളുകളിൽ നിന്ന് ഞാൻ തിരിച്ചെത്തി ഇപ്പോൾ ഞാൻ ഇവിടെ വരുന്നു. ഈ സ്ഥലം എന്താണ്, 15? ആവേശഭരിതരാകാൻ പ്രയാസമാണ്. നിങ്ങൾക്കത് മനസ്സിലായോ? ” അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു.

"ഇന്ത്യയിലേക്ക് പോയതിനുശേഷം ഞാൻ ഒരിക്കലും ഒരു ജനക്കൂട്ടത്തെക്കുറിച്ച് ആവേശഭരിതനാകില്ല. എന്നാൽ ഈ ജനക്കൂട്ടത്തെയും ഇന്ത്യയിൽ കണ്ട ജനക്കൂട്ടത്തെയും ഞാൻ സ്നേഹിക്കുന്നു"- ട്രംപ് പറഞ്ഞു.

Also Read 'അമേരിക്കൻ ജനത ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, ഇത് മഹത്തായ അംഗീകാരം' രാജ്ഘട്ടിലെ സന്ദർശക ബുക്കിൽ ഡൊണാൾഡ് ട്രംപ് എഴുതി

തന്നെ കാണാൻ 5-7 ദശലക്ഷം ആളുകൾ അണിനിരക്കുമെന്ന് പ്രധാനമന്ത്രി മോദി തന്നോട് പറഞ്ഞതായി ട്രംപ് ഇന്ത്യ സന്ദർശനത്തിന് മുമ്പ് പറഞ്ഞിരുന്നു.

36 മണിക്കൂർ നീണ്ട ഇന്ത്യാ സന്ദർശനത്തെ “മൂല്യവത്തായ യാത്ര” എന്നാണ് ട്രംപ് വിശേഷിപ്പിച്ച. "അവർക്ക് വലിയ സ്നേഹമുണ്ട്. അവർക്ക് ഒരു മികച്ച നേതാവുണ്ട്, അവർക്ക് ഈ രാജ്യത്തെ ജനങ്ങളോട് വലിയ സ്നേഹമുണ്ട്," അദ്ദേഹം പറഞ്ഞു.

Also Read താജ്മഹലിന്റെ പ്രണയ ഭംഗി ആസ്വദിച്ച് ട്രംപും മെലാനിയയും
First published: March 1, 2020, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading