സ്ത്രീകൾ ഒരുപാട് സമയമെടുക്കും; സാധനങ്ങൾ വാങ്ങാന്‍ പുരുഷന്മാർ തന്നെ പോകണമെന്ന നിർദശവുമായി ജപ്പാന്‍ മേയര്‍

പുരുഷന്മാർ ആണെങ്കിൽ എന്താണോ വേണ്ടത് അത് മാത്രം വാങ്ങി മടങ്ങാറാണ് പതിവ്.. അവിടെ അധികം സമയം ചിലവഴിക്കാറില്ല.. ഇത് മൂലം ആളുകളുമായി ഇടപഴകാനുള്ള അവസരവും കുറയുന്നു'

News18 Malayalam | news18-malayalam
Updated: April 24, 2020, 8:06 PM IST
സ്ത്രീകൾ ഒരുപാട് സമയമെടുക്കും; സാധനങ്ങൾ വാങ്ങാന്‍ പുരുഷന്മാർ തന്നെ പോകണമെന്ന നിർദശവുമായി ജപ്പാന്‍ മേയര്‍
Shopping
  • Share this:
കൊറോണ പ്രതിരോധിക്കാൻ ജപ്പാൻ മേയർ നിർദേശിച്ച ഉപദേശം വിമർശനങ്ങൾ ഉയര്‍ത്തുന്നു. സാധനങ്ങൾ വാങ്ങാൻ പുരുഷന്മാർ തന്നെ പോയാൽ മതിയെന്നും സ്ത്രീകൾ പോയാല്‍ ഒരുപാട് സമയം എടുക്കുമെന്നുമുള്ള നിർദേശമാണ് ലിംഗ വിവേചനം എന്ന പേരിൽ വിമർശനം ഉയർത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ജപ്പാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഒസാകയിലെ മേയറായ ഇച്ചിറോ മറ്റ്സുയി ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചത്. സ്ത്രീകൾ സാധരാണയായി വളരെയധികം സമയമാണ് സാധനങ്ങൾ വാങ്ങാനായി ചിലവഴിക്കുന്നത്. അതേസമയം പുരുഷന്മാർ ഷോപ്പിംഗിനായിറങ്ങിയാൽ വളരെ കുറച്ച് സമയം മാത്രമെ എടുക്കാറുള്ളു അതുപോലെ തന്നെ സാമൂഹിക അകലവും കൃത്യമായി പാലിക്കും ഇതുമൂലം വൈറസ് വ്യാപനത്തിനുള്ള സാധ്യതകൾ കുറയും' എന്നായിരുന്നു വാക്കുകൾ..

ഏപ്രിൽ ഏഴ് മുതൽ ഒസാക്കയിൽ അടിയന്തിരാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ സാധനങ്ങൾ വാങ്ങുന്ന കടകളിലടക്കം അധികം ആളുകളെ അനുവദിക്കരുതെന്ന് നിർദേശമുണ്ട്.ആ സാഹര്യത്തിൽ കൂടിയാണ് മേയറുടെ നിർദേശം എത്തുന്നത്.

BEST PERFORMING STORIES:കോവിഡ് 19 | അണുനാശിനി കുത്തിവയ്ക്കൽ ചികിത്സാ രീതിയായി നിർദേശിച്ച് ട്രംപ്; വിചിത്ര ആശയത്തിൽ അമ്പരന്ന് വിദഗ്ധർ [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]

'സ്ത്രീകൾ ഒരു സാധനം വാങ്ങാൻ തന്നെ വളരെയധികം സമയം എടുക്കും. കാരണം അവർ വ്യത്യസ്ത സാധനങ്ങൾ തെരഞ്ഞെടുത്ത് അതിൽ മികച്ചത് ഏതാണെന്ന അഭിപ്രായം തേടിയ ശേഷമാകും വാങ്ങുക.. എന്നാൽ പുരുഷന്മാർ ആണെങ്കിൽ എന്താണോ വേണ്ടത് അത് മാത്രം വാങ്ങി മടങ്ങാറാണ് പതിവ്.. അവിടെ അധികം സമയം ചിലവഴിക്കാറില്ല.. ഇത് മൂലം ആളുകളുമായി ഇടപഴകാനുള്ള അവസരവും കുറയുന്നു' എന്നായിരുന്നു പ്രസ്താവന.

കടുത്ത വിവേചനപരമായ പ്രസ്താവന എന്നാരോപിച്ച് പിന്നാലെ തന്നെ മേയർക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വിമർശനവും ഉയര്‍ന്നു... ' ദൈനംദിന ജീവിതത്തെക്കുറിച്ച് ഒന്നും അറിയാത്ത ആളുകൾ ഇത്തരം പ്രസ്താവനകള്‍ നടത്താൻ പോകരുതെന്നായിരുന്നു ജപ്പാനിലെ പ്രമുഖ ജേര്‍ണലിസ്റ്റ് ഷോകോ ഇഗാവ പ്രതികരിച്ചത്ലിംഗസമത്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ, സ്ത്രീശാക്തീകരണം ലക്ഷ്യം വച്ചു കൊണ്ടുള്ള നിരവധി പോളിസികൾ രാജ്യത്തെ സർക്കാർ നടപ്പാക്കി വരുകയും ചെയ്യുന്നതിനിടെയാണ് മേയറുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രസ്താവന ഉയർന്നിരിക്കുന്നത്.

  
First published: April 24, 2020, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading