• HOME
 • »
 • NEWS
 • »
 • world
 • »
 • റഷാദ് ഹുസൈൻ: യുഎസ് മതസ്വാതന്ത്ര്യ അംബാസഡറായ ഇൻഡോ അമേരിക്കൻ വംശജൻ ആര്?

റഷാദ് ഹുസൈൻ: യുഎസ് മതസ്വാതന്ത്ര്യ അംബാസഡറായ ഇൻഡോ അമേരിക്കൻ വംശജൻ ആര്?

ഒബാമയുടെ ഭരണ സമയത്ത്, റഷാദ്, യുഎസ്സിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധിയായി, ഇസ്ലാമിക സഹകരണ സംഘം അഥവാ ഒഐസിയുമായി ഭീകരവാദ വിരുദ്ധ നയതന്ത്ര ആശയവിനിമയം നടത്തിയിട്ടുണ്ട്.

നാല്‍പത്തിയൊന്നുകാരനായ റഷാദ് ഹുസൈന്‍ നിലവില്‍ പാര്‍ട്‌നര്‍ഷിപ്പ് ആന്‍ഡ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റിന്റെ ഡയറകടറാണ്.

നാല്‍പത്തിയൊന്നുകാരനായ റഷാദ് ഹുസൈന്‍ നിലവില്‍ പാര്‍ട്‌നര്‍ഷിപ്പ് ആന്‍ഡ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റിന്റെ ഡയറകടറാണ്.

 • Last Updated :
 • Share this:
  യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്‍ഡോ ആമേരിക്കന്‍ വംശജനായ റഷാദ് ഹുസൈനെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ അംബാസിഡര്‍ അറ്റ് ലാര്‍ജായി നാമനിര്‍ദ്ദേശം ചെയ്തു. നടപടിയ്ക്ക് സെനറ്റിന്റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ റഷാദ് ഹുസൈന്‍ യു.എസിന്റെ മത സ്വാതന്ത്ര്യ മുന്നേറ്റ വിഷയങ്ങളുടെ നയതന്ത്രം കൈകാര്യം ചെയ്യാന്‍ പോകുന്ന ആദ്യ ഇസ്ലാം മതവിശ്വാസിയാകും. നാല്‍പത്തിയൊന്നുകാരനായ റഷാദ് ഹുസൈന്‍ നിലവില്‍ പാര്‍ട്‌നര്‍ഷിപ്പ് ആന്‍ഡ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റിന്റെ ഡയറകടറാണ്. ഇദ്ദേഹം ഇതിന് മുമ്പ് രാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ കീഴില്‍ മുതിര്‍ന്ന ഉപദേഷ്ടാവായി സേവനം അനുഷ്ടിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

  ഒബാമയുടെ ഭരണ സമയത്ത്, റഷാദ്, യുഎസ്സിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധിയായി, ഇസ്ലാമിക സഹകരണ സംഘം അഥവാ ഒഐസിയുമായി ഭീകരവാദ വിരുദ്ധ നയതന്ത്ര ആശയവിനിമയം നടത്തിയിട്ടുണ്ട്. കൂടാതെ വൈറ്റ് ഹൗസിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായും ചുമതല വഹിച്ചിട്ടുണ്ട്.

  ഇദ്ദേഹം യെയ്ല്‍ സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദവും ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്നും അറബിക്ക്-ഇസ്ലാമിക പഠനങ്ങളില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സ് ജുഡീഷ്യല്‍ കമ്മറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  ഹുസൈല്‍ ജനിച്ചത് വ്യോമിങ്ങിലും വളര്‍ന്നത് ടെക്സാസിലെ പ്ലാനോയിലും ആണെങ്കിലും, ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഇന്ത്യയില്‍ വേരുകളുണ്ട്. 1960കളുടെ അവസാനമാണ് ഒരു മൈനിംഗ് എഞ്ചിനിയര്‍ ആയിരുന്ന ഹുസൈനിന്റെ പിതാവ് ബീഹാറില്‍ നിന്ന് അമേരിക്കയിലെ വ്യോമിങ്ങിലേക്ക് കുടിയേറിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം പ്ലാനോയില്‍ ഒബ്‌സ്റ്റെട്രീഷ്യനായ ഹുസൈന്റെ അമ്മയെ വിവാഹം ചെയ്തു.

  ഹുസൈന്‍ ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടുകയും ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് അറബിക്-ഇസ്ലാമിക പഠനങ്ങളില്‍ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. ബിരുദ പഠന കാലത്ത് തന്നെ ഹുസൈന്‍, സര്‍ക്കാര്‍ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു, ബിരുദം നേടിയതിന് ശേഷം അദ്ദേഹം ഹൗസ് ജുഡീഷ്യറി കമ്മറ്റിയില്‍ ക്ലാര്‍ക്ക് ആയി ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

  ഒബാമ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് വിദ്യാഭ്യാസം, സംരഭകത്വം, ആരോഗ്യം, തുടങ്ങിയ മേഖലകളിലെ പങ്കാളിത്തങ്ങള്‍ ഉയര്‍ത്തുന്നതിനായി ഒ.ഐ.സി കൂടാതെ, യുഎന്‍, മറ്റ് വിദേശ ഭരണകൂടങ്ങള്‍, സിവില്‍ സൊസൈറ്റി സംഘങ്ങള്‍ എന്നിവയിലും പ്രധാന പങ്ക് വഹിച്ചിരുന്നു.

  2009ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ മുതിര്‍ന്ന ഉപദേഷ്ടാവായി അദ്ദേഹം നിയമിതനായി. അത് നിര്‍ദ്ദിഷ്ട പദവി അലങ്കരിക്കുന്ന ആദ്യ ഇന്‍ഡോ-അമേരിക്കന്‍ വംശജന്‍ എന്ന ഖ്യാതി ഹുസൈന്‍ നേടിയിരുന്നു. അക്കാലത്ത് തന്നെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിങ്ങളുടെ പട്ടികയില്‍ ഹുസൈന്‍ ഇടം പിടിച്ചിരുന്നു.

  യു.എ.ഇ, നൈജീരിയ, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ഇതര നയതന്ത്ര സന്ദേശങ്ങളിലൂടെ ഭീകരവാദ വിരുദ്ധ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ ഇദ്ദേഹം പേര് കേട്ട വ്യക്തിയാണ്. കൂടാതെ അമേരിക്കന്‍ ആഗോള സഹകരണ കേന്ദ്രത്തിന്റെ ചട്ടക്കൂട് നിര്‍മ്മിക്കുന്നതിലും ഇദ്ദേഹം പങ്കാളിത്തം വഹിച്ചു.

  'അന്താരാഷ്ട്ര മത സ്വാതന്ത്ര്യ അംബാസഡര്‍-അറ്റ്-ലാര്‍ജ് എന്ന പദവിക്ക് അര്‍ഹനാകുന്ന ആദ്യ ഇസ്ലാം മതവിശ്വാസിയാണ് ഹുസൈന്‍' എന്ന് വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് പറയുന്നു.
  Published by:Karthika M
  First published: