Mercedes Barcha | പ്രശസ്ത എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ജീവിത പങ്കാളി മെഴ്സിഡസ് ബർജ അന്തരിച്ചു

ഇരുവരെയും സ്നേഹം കൊണ്ട് ആരാധകർ വിളിച്ചിരുന്നത് ഗാബോ എന്നായിരുന്നു. മർക്വേസിന്‍റെ വലംകൈ എന്നാണ് അദ്ദേഹത്തിന്‍റെ സഹോദരൻ ബർജയെ വിശേഷിപ്പിക്കുന്നത്.

News18 Malayalam | news18india
Updated: August 17, 2020, 11:08 AM IST
Mercedes Barcha | പ്രശസ്ത എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ജീവിത പങ്കാളി മെഴ്സിഡസ് ബർജ അന്തരിച്ചു
Mercedes Barcha, Gabriel Garcia Marquez,
  • Share this:
87കാരിയായ മെഴ്സിസഡസ് ബർജയുടെ മരണം അവരുടെ ബന്ധുവായ ഗബ്രിയൽ ടോറസ് ഗാർഷ്യയാണ് സ്ഥീരീകരിച്ചിരിക്കുന്നത്. മാർക്വേസിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും സന്തതസഹചാരിയായിരുന്നു ബർജ. ഇരുവരെയും സ്നേഹം കൊണ്ട് ആരാധകർ വിളിച്ചിരുന്നത് ഗാബോ എന്നായിരുന്നു. മർക്വേസിന്‍റെ വലംകൈ എന്നാണ് അദ്ദേഹത്തിന്‍റെ സഹോദരൻ ബർജയെ വിശേഷിപ്പിക്കുന്നത്.

1932 നവംബറിൽ ഉത്തരകൊറിയയിലാണ് മെഴ്സിഡസ് ജനിച്ചത്. പതിമൂന്ന് വയസുള്ള സമയത്താണ് അന്ന് പതിനെട്ടു വയസുകാരനായ മാർക്വേസ് മെഴ്സിഡസിനോട് പ്രണയാഭ്യർഥന നടത്തിയത്. പിന്നീട് കത്തുകളിലൂടെ ആ പ്രണയം വളർന്നു. പത്ത് വർഷം നീണ്ട തീവ്രപ്രണയത്തിനൊടുവിൽ 1958 ൽഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചു. ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്.. റോഡ്രിഗോ ഗാർഷ്യയും ഗോൺസാലോ ഗാർഷ്യയും.

You may also like:ദുരിതാശ്വാസത്തിനെത്തിച്ച ഭക്ഷ്യധാന്യത്തിൽ തിരിമറി; നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറിയെ CPM ഒരു വർഷത്തേക്ക് പുറത്താക്കി [NEWS]കുടുംബ തർക്കം; ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭാര്യ ജനനേന്ദ്രിയം മുറിച്ചെടുത്തു [NEWS] കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഷാനിമോൾ ഉസ്മാനെതിരെ പരാതി [NEWS]
ഒരു അഭിമുഖത്തിനിടെ വിവാഹത്തെക്കുറിച്ച് ബാർജയോട് ചോദ്യം ഉയർന്നിരുന്നു.. ശരിക്കും ഓർമ്മ കിട്ടുന്നില്ല എന്നായിരുന്നു മറുപടി നൽകിയത്...'ഞങ്ങൾ രണ്ട് പേരും കുട്ടികളായിരുന്നു..ഓർമിക്കാൻ കഴിയുന്നിടത്തോളം കാലം ഒരാൾ മറ്റൊരാൾക്കൊപ്പം വളർന്നു എന്ന് പറയാം.. ഒരു ദിവസം പെട്ടെന്ന് വന്ന് പറഞ്ഞു നീ എന്നെ വിവാഹം ചെയ്യണം എന്ന്.. ഞാൻ ആദ്യം ഒന്നു അതിശയിച്ചു.. കുറച്ചു പേടിച്ചു...പിന്നീട് സമ്മതം മൂളി..' എന്നായിരുന്നു ബാർജയുടെ വാക്കുകൾ.

2014ല്‍ തന്‍റെ 87-ാം വയസ്സിലാണ് മാര്‍ക്വേസും തന്‍റെ പ്രിയതമയെ വിട്ട് ലോകത്തോട് വിട പറഞ്ഞത്.'ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന നോവലാണ് മർക്വേസ് എന്ന എഴുത്തുകാരനെ ലോകപ്രശസ്തനാക്കിയത്. കേരളത്തിലും ഏറെ ആരാധകരെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
Published by: Asha Sulfiker
First published: August 17, 2020, 10:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading