• HOME
 • »
 • NEWS
 • »
 • world
 • »
 • Iran | ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്ക് പ്രവേശനമില്ല; വിലക്കുമായി ഇറാനിലെ മെട്രോ

Iran | ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്ക് പ്രവേശനമില്ല; വിലക്കുമായി ഇറാനിലെ മെട്രോ

എല്ലാ സ്ത്രീകളും മുടിയും തലയും കഴുത്തും മറയ്ക്കുന്ന രീതിയിൽ ഹിജാബ് ധരിക്കണമെന്നാണ് ഇറാനിലെ നിയമം അനുശാസിക്കുന്നത്.

ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്ക് പ്രവേശനമില്ല; വിലക്കുമായി ഇറാനിലെ മെട്രോ | Metro Ban for Women Without Head Coverings in Iran's Second City

ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്ക് പ്രവേശനമില്ല; വിലക്കുമായി ഇറാനിലെ മെട്രോ | Metro Ban for Women Without Head Coverings in Iran's Second City

 • Last Updated :
 • Share this:
  ശിരോവസ്ത്രം (head covering) ധരിക്കാത്ത സ്ത്രീകൾക്ക് മെട്രോയിൽ കയറുന്നതിന് വിലക്കേർപ്പെടുത്തി ഇറാനിലെ (Iran) മഷാദ് മെട്രോ (Mashhad metro). രാജ്യത്തെ രണ്ടാമത്തെ വലിയ ന​ഗരമാണിത്.

  എല്ലാ സ്ത്രീകളും മുടിയും തലയും കഴുത്തും മറയ്ക്കുന്ന രീതിയിൽ ഹിജാബ് ധരിക്കണമെന്നാണ് ഇറാനിലെ നിയമം അനുശാസിക്കുന്നത്. എന്നാൽ ടെഹ്‌റാൻ പോലുള്ള രാജ്യത്തെ പല സ്ഥലങ്ങളിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പല മാറ്റങ്ങളും നടക്കുന്നുണ്ട്. ശിരോവസ്ത്രം പിന്നിലേക്ക് അൽപം മാറ്റിയും അൽപം മുടി കാണിച്ചുമൊക്കെ രാജ്യത്തെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

  ഇസ്‌ലാമിക നിയമങ്ങൾ അനുശാസിക്കുന്ന രീതിയിൽ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ മെട്രോയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഷാദിലെ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ സിറ്റി ഗവർണർക്ക് കത്തെഴുതിയിരുന്നു.

  സ്ത്രീകൾ ശിരോവസ്ത്രം ധരിക്കാത്തതിനെ തുടർന്ന് ഇറാനിലെ കോം നഗരത്തിലെ മൂന്ന് കോഫി ഷോപ്പുകൾ അധികൃതർ അടപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

  കഴിഞ്ഞ മാസം, തെക്കൻ നഗരമായ ഷിറാസിൽ സ്കേറ്റ്ബോർഡിംഗ് പരിപാടിക്കിടെ ശിരോവസ്ത്രം അഴിച്ചതിന് നിരവധി പെൺകുട്ടികളെയും സംഘാടകരെയും പോലീസ് അറസ്റ്റും ചെയ്തിരുന്നു.

  സമാനമായി, കര്‍ണാടകയിലെ ഹിജാബ് വിവാദം (hijab controversy) ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. കർണാടക ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ ക്ലാസിൽ നിന്ന് പുറത്താക്കിയതോടെ ഇവർ സമരം ചെയ്യാൻ ഇറങ്ങിയിരുന്നു. പ്രതിഷേധത്തിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ നൽകിയ ഹര്‍ജികള്‍ തള്ളിക്കൊണ്ട് കർണാടക ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവും പിന്നീട് പുറത്തിറങ്ങി.

  ഉഡുപ്പി കോളേജില്‍ സമരരംഗത്തിറങ്ങിയ ആറുപേരുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥിനികളാണ് ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിത്. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിരോധനം ഭരണഘടന ഉറപ്പ് നൽകുന്ന അനുച്ഛേദം 14,19 ,25 ,ന്റെ ലംഘനമാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായിരുന്നു സർക്കാർ വാദിച്ചത്. ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ ഹിജാബ് വരില്ലെന്നും സർക്കാർ വാദിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് വിശാല ബെഞ്ച് വാദം കേട്ടു തുടങ്ങിയത്. അന്തിമ തീർപ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാല ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. സർക്കാർ വാദം ശരി വെച്ചു കൊണ്ട് ഹിജാബ് മതാചാരങ്ങളിലെ അവിഭാജ്യ ഘടകമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസം വാദം കേട്ട ശേഷമാണ് കേസിൽ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

  keywords: Iran, Head Covering, hijab, ഹിജാബ്, ശിരോവസ്ത്രം, ഇറാൻ

  link: https://www.news18.com/news/world/metro-ban-for-women-without-head-coverings-in-irans-second-city-5504455.html
  Published by:Amal Surendran
  First published: