• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മിഷേല്‍ ഒബാമയുടെ ഓർമക്കുറിപ്പുകൾ പുസ്തകമാകുന്നു

gopika.gs
Updated: February 27, 2018, 11:09 PM IST
മിഷേല്‍ ഒബാമയുടെ ഓർമക്കുറിപ്പുകൾ പുസ്തകമാകുന്നു
gopika.gs
Updated: February 27, 2018, 11:09 PM IST
വാഷിംഗ്ടണ്‍ :മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമ എഴുതിയ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തില്‍ നവംബര്‍ 13ന് പ്രസിദ്ധീകരിക്കും. ഇംഗ്ലീഷ്, സ്വീഡിഷ്, അറബിക് അടക്കം 24 ഭാഷകളില്‍ പുറത്തിറക്കും. യുഎസിലും കാനഡയിലും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ ഭാഗമായ ക്രൗണ്‍ പബ്ലിഷിംഗ് ഗ്രൂപ്പാണ് പുസ്തകം പുറത്തിറക്കുക.

ഡിജിറ്റല്‍, ഓഡിയോ പതിപ്പുകളായും പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ്. ഒബാമയുടെയും മിഷേലിന്റെയും ഓര്‍മകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം 434 കോടി രൂപയ്ക്കാണ് പെന്‍ഗ്വിന്‍ നേടിയെടുത്തത്.
First published: February 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍