HOME » NEWS » World » MIGUEL DIAZ CANEL CUBA GETS NEW LEADER

ക്യൂബയിൽ 60 വർഷത്തെ കാസ്ട്രോ യുഗം അവസാനിച്ചു; മിഗ്യൂൽ ഡിയസ്ക്വനൽ പുതിയ അധ്യക്ഷൻ

60 വർഷത്തെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമായത്.

News18 Malayalam | news18-malayalam
Updated: April 20, 2021, 12:55 PM IST
ക്യൂബയിൽ 60 വർഷത്തെ കാസ്ട്രോ യുഗം അവസാനിച്ചു; മിഗ്യൂൽ ഡിയസ്ക്വനൽ പുതിയ അധ്യക്ഷൻ
Photo: AP
  • Share this:
ഹവാന: ദിവസങ്ങൾക്ക് മുമ്പാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ട് ഫസ്റ്റ് സെക്രട്ടറി ജനറൽ സ്ഥാനം മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ രാജിവെച്ചത്. 2018ൽ ക്യൂബയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്പോൾതന്നെ മൂന്ന് വർഷത്തിനകം പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റൗൾ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു.

നിലവിലെ ക്യൂബൻ പ്രസിഡ‍ന്റ് മിഗ്യൂൽ ഡിയസ്ക്വനൽ ആണ് പുതിയ അധ്യക്ഷൻ. ഇന്നലെ ഔദ്യോഗിക സ്ഥാനമാറ്റം നടന്നു. അറുപത് വർഷത്തെ കാസ്ട്രോ യുഗത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. മിഗ്യൂലിന്റെ സ്ഥാനാരോഹണത്തോടെ ഏക കക്ഷി ഭരണ സംവിധാനമുള്ള ക്യൂബയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന.


വിപ്ലവത്തിനുള്ളിലെ ഏറ്റവും വിപ്ലവകരമായ കാര്യം എല്ലായ്‌പ്പോഴും പാർട്ടിയെ പ്രതിരോധിക്കുക എന്നതാണ്. അതേപോലെ വിപ്ലവത്തിന്റെ ഏറ്റവും വലിയ സംരക്ഷകനും പാർട്ടിയായിരിക്കും എന്നാണ് കഴിഞ്ഞ ദിവസം മിഗ്യൂൽ പ്രസ്താവിച്ചത്. രാജ്യത്തിന്റെ തന്ത്രപരമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിൽ റൗൾ കാസ്ട്രോയുടെ അഭിപ്രായങ്ങൾ തേടുമെന്നും മിഗ്യൂൽ പറഞ്ഞു.

എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ രാജിപ്രഖ്യാപനം നടത്തിയത്. ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ 60 വർഷത്തെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമായത്.

You may also like:ക്യൂബയിൽ കാസ്‌ട്രോ യുഗത്തിന് അന്ത്യം; റൗള്‍ കാസ്‌ട്രോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

1959 മുതല്‍ 2006വരെ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍. ഫിദലിന്‍റെ പിന്‍ഗാമിയായാണ് ഇളയസഹോദരനായ റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്.

You may also like:Covid 19| മകനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ്; ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ക്വാറന്റീനിൽ

മിഗ്വേൽ ഡിയസ് ക്വനൽ

കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതനേതൃത്വമായ 14 അംഗ പൊളിറ്റ് ബ്യൂറോയിൽ അംഗമായിരുന്നു മിഗ്വേൽ. എഞ്ചിനീയറായ മിഗ്വേൽ 2009-ല്‍ ക്യൂബയുടെ വിദ്യാഭ്യാസ മന്ത്രിയായി. 2013-ൽ വൈസ്പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. 1976-ൽ ഫിദൽ കാസ്‌ട്രോ പുതിയ ഭരണഘടനയുണ്ടാക്കിയതിനുശേഷം പ്രസിഡന്‍റാകുന്ന ആദ്യ സാധാരണ പൗരനാണ്.

നിരവധി വെല്ലുവിളികളാണ് മിഗ്വേലിനെ കാത്തിരിക്കുന്നത്.  കോവിഡിന് പിന്നാലെ ക്യൂബയുടെ സാമ്പദ് വ്യവസ്ഥ 10 ശതമാനത്തിലേറെ ചുരുങ്ങി​. ഇതു തന്നെയാകും മിഗ്വേലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ക്യൂബന്‍ സമ്പദ് വ്യവസ്ഥയുടെ മേല്‍നോട്ട ചുമതലപട്ടാളത്തിനാണ്. പട്ടാളത്തിന്റെ ഒരുവിഭാഗത്തിലും സേവനം അനുഷ്ടിച്ചിട്ടില്ലാത്ത മിഗ്വേലിന് പുതിയ ഉദ്യമം കടുത്ത വെല്ലുവിളിയാകും. അമേരിക്കയുമായുള്ള ബന്ധവും മിഗ്വേലിന് തലവേദനയാകും.

വിദേശ നിക്ഷേപം കുറയുന്നതും ദുർബലമാകുന്ന അടിസ്ഥാനസൗകര്യ വികസനവുമെല്ലാമാണ് മിഗ്വേലിനെ കാത്തിരിക്കുന്നത്.
Published by: Naseeba TC
First published: April 20, 2021, 12:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories