• HOME
  • »
  • NEWS
  • »
  • world
  • »
  • 'ഇറാനെതിരെ സൈനിക നടപടി ഉണ്ടായാൽ ലോകത്തെ മുഴുവൻ ബാധിക്കും'; മുന്നറിയിപ്പുമായി ജപ്പാൻ പ്രധാനമന്ത്രി

'ഇറാനെതിരെ സൈനിക നടപടി ഉണ്ടായാൽ ലോകത്തെ മുഴുവൻ ബാധിക്കും'; മുന്നറിയിപ്പുമായി ജപ്പാൻ പ്രധാനമന്ത്രി

അമേരിക്കയുമായുള്ള സഖ്യത്തിനൊപ്പം ഇറാനുമായുള്ള ദീർഘകാല ബന്ധവും നിലനിർത്തുന്നതിനുള്ള ഇടപെടലാണ് ജപ്പാൻ നടത്തുന്നത്.

Shinzo-Abe

Shinzo-Abe

  • Share this:
    റിയാദ്: ഇറാനുമായി സൈനിക ഏറ്റുമുട്ടൽ ആഗോള സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ മുന്നറിയിപ്പ് നൽകി. ഇറാനിലെ സൈനിക ജനറലിനെ അമേരിക്ക വധിച്ചതിനെ തുടർന്ന് ഉണ്ടായ സംഘർഷങ്ങൾ ലഘൂകരിക്കാമെന്നാണ് ഗൾഫ് പര്യടനത്തിനിടെ ഷിൻസോ ആബെ പറഞ്ഞത്. ജപ്പാൻ പ്രധാനമന്ത്രിയുടെ അഞ്ച് ദിവസത്തെ ഗൾഫ് പര്യടനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ഇറാനിലെ സൈനിക ജനറലായിരുന്ന ഖാസെം സോളിമാനിയെ വധിച്ചതോടെയാണ് മധ്യേഷ്യയിൽ സംഘർഷം രൂക്ഷമായത്. ഇറാഖിലെ രണ്ട് അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈൽ ആക്രണം നടത്തിയതോടെയാണ് സ്ഥിതിഗതികൾ രൂക്ഷമായത്.

    കഴിഞ്ഞദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പ്രാദേശിക സംഘർഷങ്ങളെക്കുറിച്ച് ഷിൻസോ ആബെ ചർച്ച ചെയ്തതായി ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മസാറ്റോ ഒതാക പറഞ്ഞു. 'ഇറാനെപ്പോലുള്ള ഒരു രാജ്യം ഉൾപ്പെടുന്ന മേഖലയിലെ ഏത് സൈനിക ഏറ്റുമുട്ടലും ഈ മേഖലയിലെ സമാധാനത്തിന് മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സമാധാനത്തെയും അപകടത്തിലാക്കും'- അബെ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ഇടപെടലുകൾ നടത്താൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ഷിൻസോ ആബെ ആവശ്യപ്പെട്ടു.

    മധ്യപൂർവ്വേഷ്യയിലെ സമുദ്ര സുരക്ഷ മേഖലയിൽ ജപ്പാനും സൌദിയും യോജിച്ച് പ്രവർത്തിക്കാൻ സമ്മതിച്ചതായും രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കായി ഒരു ഡിസ്ട്രോയറെ അയയ്ക്കാനുള്ള ടോക്കിയോയുടെ തീരുമാനത്തെക്കുറിച്ചും രണ്ട് പി -3 സി പട്രോളിംഗ് വിമാനങ്ങളേയും മിഡിൽ ഈസ്റ്റിലേക്ക് അയച്ചതായും വക്താവ് അറിയിച്ചു. അതേസമയം മധ്യപൂർവ്വേഷ്യ മേഖലയിലെ യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിൽ ജപ്പാൻ ചേരില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള സഖ്യത്തിനൊപ്പം ഇറാനുമായുള്ള ദീർഘകാല ബന്ധവും നിലനിർത്തുന്നതിനുള്ള ഇടപെടലാണ് ജപ്പാൻ നടത്തുന്നത്.

    ജപ്പാനിലേക്ക് സൗദി എണ്ണ വിതരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അബെ ഊന്നിപ്പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രിയുടെ പര്യടനത്തിൽ യുഎഇ, ഒമാൻ സന്ദർശനങ്ങളും ഉൾപ്പെടും.
    Published by:Anuraj GR
    First published: