കാനഡയില്‍ വിദ്വേഷ ആക്രമണങ്ങള്‍ കൂടുന്നതായി വിദേശകാര്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്രമികളെ ഇതുവരെ നിയമത്തിനു മുന്നിൽ എത്തിച്ചിട്ടില്ല. വിഷയത്തില്‍ ശക്തമായ നടപടി ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലേക്കു യാത്രയ്ക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരും അവിടെ താമസിക്കുന്നവരും ജാഗ്രത പാലിക്കണം’– വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡയുടെ ജനസംഖ്യയിൽ മൂന്നു ശതമാനത്തിലേറെയാളുകൾ ഇന്ത്യൻ വംശജരാണ്.
The Ministry of External Affairs India has issued an advisory for #Indiannationals living in #Canada following the increase in incidents of #HateCrime #sectarianviolence and #antiindia violence. pic.twitter.com/TvnKnEMFl5
— Pune Mirror (@ThePuneMirror) September 23, 2022
പ്രത്യേക സിഖ് രാജ്യം വേണമെന്ന ആവശ്യമുയർത്തി കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തീവ്രാശയക്കാരാണ് ഹിതപരിശോധനയ്ക്കു പിന്നിലെന്നും സൗഹൃദ രാഷ്ട്രത്തിനുള്ളിൽ ഇത്തരം പ്രവൃത്തികൾ തീർത്തും അധിക്ഷേപാർഹമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.