HOME /NEWS /World / സവാരിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണ് മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റ് സിയന്ന വെയര്‍ മരിച്ചു

സവാരിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണ് മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റ് സിയന്ന വെയര്‍ മരിച്ചു

വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ പിൻബലത്തോടെയാണ് ജീവൻനിലനിർത്തിയിരുന്നത്.

വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ പിൻബലത്തോടെയാണ് ജീവൻനിലനിർത്തിയിരുന്നത്.

വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ പിൻബലത്തോടെയാണ് ജീവൻനിലനിർത്തിയിരുന്നത്.

  • Share this:

    കുതിരസവാരിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു 23-കാരി അപകടത്തില്‍പെട്ടത്.

    വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ പിൻബലത്തോടെയാണ് ജീവൻനിലനിർത്തിയിരുന്നത്. മരണവാര്‍ത്ത പുറത്തുവിട്ടത് കുടുംബാംഗങ്ങളാണ്. സിയന്നയുടെ മോഡലിങ് ഏജന്‍സിയായ സ്‌കൂപ് മാനേജ്‌മെന്റും വിയോഗം അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചു.

    Also read-ടിക് ടോക് ചാലഞ്ചിനിടെ സ്ഫോടനം; 16കാരന് ഗുരുതരമായി പൊള്ളലേറ്റു

    2022-ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സിയന്ന. സിഡ്‌നി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഇരട്ട ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

    നമ്മുടെ നഗരത്തിൽ (കണ്ണൂർ)

    First published:

    Tags: Accident Death, Modelling