HOME » NEWS » World » MISSILE LIKE OBJECT FLEW OVER PLANE PILOT SUSPECTS IS AS A UFO GH

പറക്കും തളികയോ? ആകാശത്ത് മിസൈൽ പോലുള്ള വസ്തു കണ്ടെന്ന് പൈലറ്റ്

നീണ്ട സിലിണ്ടർ രൂപത്തിലുള്ള വസ്തു പോലെയുള്ള ഒന്ന്. ഒരു ക്രൂയിസ് മിസൈൽ പോലെ വളരെ വേഗത്തിൽ നീങ്ങുന്നതായിരുന്നു. അത് ഞങ്ങളുടെ മുകളിൽ കൂടി കടന്നു പോയി,' പൈലറ്റ് റേഡിയോ ട്രാൻസ്മിഷനിൽ പറഞ്ഞതിങ്ങനെയാണ്

News18 Malayalam | news18-malayalam
Updated: February 27, 2021, 8:50 AM IST
പറക്കും തളികയോ? ആകാശത്ത് മിസൈൽ പോലുള്ള വസ്തു കണ്ടെന്ന് പൈലറ്റ്
Image for representation
  • Share this:
പറക്കുംതളികയ്ക്ക് സമാനമായ അജ്ഞാത വസ്തു വിമാനത്തിന് മുകളിലൂടെ പറന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ന്യൂ മെക്സിക്കോയിൽ അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ പൈലറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രാദേശിക സമയം ഏകദേശം 1:19 നോട് അടുത്ത് സിൻസിനാറ്റിയിൽ നിന്നുള്ള അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 2292 ന്റെ പൈലറ്റ് റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്.  ' ഇവിടെ എന്തെങ്കിലും തടസ്സങ്ങൾ കാണുന്നുണ്ടോ? ഞങ്ങൾക്ക് മുകളിലൂടെ എന്തോ ഒന്ന് പോയി,' എന്ന് റേഡിയോ സംഭാഷണത്തിലൂടെ അറിയിക്കുകയായിരുന്നു. ഇത് സ്റ്റീവ് ഡഗ്ലസ് എന്ന ബ്ലോഗർ തന്റെ ഡീപ് ബ്ലാക്ക് ഹൊറൈസണ് എന്ന ബ്ലോഗിൽ റെക്കോർഡ് ചെയ്ത് അപ്ലോഡ് ചെയ്തതോടെയാണ് വാർത്തയാകുന്നത്.

ആ സമയത്ത് വിമാനം ന്യൂ മെക്സിക്കോയുടെ വടക്കുകിഴക്കൻ മൂലയ്ക്ക് മുകളിലായിരുന്നുവെന്ന് ഡഗ്ലസ് പറയുന്നു.'ഇത് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല - നീണ്ട സിലിണ്ടർ രൂപത്തിലുള്ള വസ്തു പോലെയുള്ള ഒന്ന്. ഒരു ക്രൂയിസ് മിസൈൽ പോലെ വളരെ വേഗത്തിൽ നീങ്ങുന്നതായിരുന്നു. അത് ഞങ്ങളുടെ മുകളിൽ കൂടി കടന്നു പോയി,' പൈലറ്റ് റേഡിയോ ട്രാൻസ്മിഷനിൽ പറഞ്ഞതിങ്ങനെയാണ്.

Also Read-കാലുകളില്ല; തലകുത്തി നിന്ന് യോഗാഭ്യാസം; പ്രതീക്ഷ പകരുന്ന അതിജീവന കഥയുമായി അർപിത

പൈലറ്റിന്റെ ഈ വാക്കുകള് കേട്ടപ്പോൾ ഡെൻവറിൽ നിന്ന് പറന്നുയർന്ന ശേഷം എഞ്ചിനുകൾക്ക് തീപിടിച്ച മറ്റേതോ വിമാനത്തിൽ നിന്ന് വന്ന അപായ സന്ദേശങ്ങൾ എവിടെയെങ്കിലും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് താൻ ശ്രമിച്ചതെന്ന് ഡഗ്ലസ് പറഞ്ഞു.''വളരെ യാദൃശ്ചികമായ സംഭവമാണിത്. ഇതറിഞ്ഞപ്പോൾ എല്ലാവരേയും പോലെ ഞാനും അത്ഭുതപ്പെട്ടു'' ഡഗ്ലസ് അരിസോണ റിപ്പബ്ലിക്കിനോട് പറഞ്ഞു.

റേഡിയോ പ്രക്ഷേപണം അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 2292ൽ നിന്നാണെന്ന് അമേരിക്കൻ എയർലൈൻസ് സ്ഥിരീകരിച്ചു. തങ്ങളുടെ ഫ്ലൈറ്റ് ക്രൂവുമായുള്ള സംഭാഷണത്തിനും, കൂടുതൽ അന്വേഷണങ്ങൾക്കും ശേഷം, ഈ റേഡിയോ സന്ദേശം ഫെബ്രുവരി 21 ന് അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 2292ൽ നിന്നാണെന്ന് സ്ഥിരീകരിച്ചതായി അമേരിക്കൻ എയർലൈൻസ് പത്രക്കുറിപ്പിൽ അറിയിച്ചു.

Also Read-ഓരോരോ ആചാരങ്ങൾ! നവദമ്പതികൾ വിവാഹ ശേഷം പ്രേതങ്ങളുടെ അകമ്പടിയോടെ സെമിത്തേരിയിലേക്ക്

എന്നാൽ എഫ്എഎ വക്താവ് ഇയാൻ ഗ്രിഗറിന്റെ പ്രസ്താവനയിൽ പറയുന്നതനുസരിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് എയർ ട്രാഫിക് കൺട്രോളർമാർ തങ്ങളുടെ റഡാർസ്കോപ്പുകളിൽ പ്രദേശത്ത് ഒരു വസ്തുവും കണ്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.ഇത് ഒരു മിസൈലായിരുന്നോ? ഞായറാഴ്ച ഒരു പരീക്ഷണവും നടത്തിയിട്ടില്ലെന്നും തങ്ങൾ ഒരിക്കലും ആ പ്രദേശത്ത് പരീക്ഷണങ്ങൾ നടത്തില്ലെന്നും, തെക്കൻ ന്യൂ മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന വൈറ്റ് സാൻഡ്സ് മിസൈൽ റേഞ്ചിലെ പബ്ലിക് അഫയേഴ്സ് ഡയറക്ടര് സ്കോട്ട് സ്റ്റേൺസ് പറയുന്നു.

റേഞ്ചിന്റെ വെബ്സൈറ്റ് പ്രകാരം യുഎസ് പ്രതിരോധ വകുപ്പിന് കീഴിലെ വലിയ, പൂർണമായ, ഓപ്പൺ എയർ റേഞ്ചാണ് വൈറ്റ് സാൻഡ്സ് മിസൈൽ റേഞ്ച്. ന്യൂ മെക്സിക്കോയുടെ തെക്കൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹോളോമാൻ എയർഫോഴ്സ് ബേസുമായും താൻ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അവർക്ക് അവിടെ ഒന്നും തന്നെയില്ല എന്നും സ്റ്റേണ്സ് പറഞ്ഞു. തങ്ങൾ ഈ വിഷയം കൃത്യമായി പഠിക്കുകയാണെന്നും എന്നാൽ വിവരങ്ങൾ പുറത്തുവിടാൻ സമയമായിട്ടില്ലെന്നുമാണ് ഹോളോമാൻ എയർ ഫോഴ്സ് ബേസ് വക്താവ് അറിയിച്ചത്. 1942ൽ സ്ഥാപിതമായ ഹോളോമാൻ എയർ ഫോഴ്സ് ബേസ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വേഗതയേറിയതുമായ ടെസ്റ്റ് ട്രാക്ക് ആസ്ഥാനമാണ്.എന്നാൽ ന്യൂ മെക്സിക്കോയിലെ എഫ്ബിഐ കാര്യാലയം ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. 2018ൽ, തെക്കൻ അരിസോണയിലെ വിവിധ പൈലറ്റുമാർ ട്യൂസണിന് വടക്ക് ആകാശത്ത് ഒരു അജ്ഞാത വസ്തു കണ്ടതായി എഫ്എഎ റെക്കോർഡിംഗ്സിൽ പറയുന്നുണ്ട്.
Published by: Asha Sulfiker
First published: February 27, 2021, 8:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories