• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

സിറിയയിലേക്ക് മിസൈലുകള്‍ വരുമെന്ന് ട്രംപ്; കൈകാര്യം ചെയ്യുമെന്ന് റഷ്യ


Updated: April 12, 2018, 3:36 PM IST
സിറിയയിലേക്ക് മിസൈലുകള്‍ വരുമെന്ന് ട്രംപ്; കൈകാര്യം ചെയ്യുമെന്ന് റഷ്യ

Updated: April 12, 2018, 3:36 PM IST
വാഷിങ്ടണ്‍: സിറിയയിലെ രാസായുധ ആക്രമണ വിഷയത്തിൽ റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയയിലേക്ക് മിസൈലുകൾ വരുന്നുണ്ടെന്നും റഷ്യ തയ്യാറായി ഇരിക്കണമെന്നുമായിരുന്നു ട്രംപിന്റെ ട്വിറ്ററിലൂടെയുളള മുന്നറിയിപ്പ്. സിറിയയിലേക്കെത്തുന്ന മിസൈലുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് റഷ്യയും തിരിച്ചടിച്ചതോടെ സിറിയൻ വിഷയത്തിൽ അമേരിക്കയും റഷ്യയും വീണ്ടും കൊമ്പ് കോർക്കുകയാണ്. സിറിയയിലേക്ക് അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നുവെന്ന സൂചന ലഭിച്ചത് ലോക രാജ്യങ്ങൾ അമ്പരപ്പോടെയാണ് നോക്കി കാണുന്നത്.

സിറിയയിലെ വിമതരുടെ അവസാന താവളമായ ദൗമ പട്ടണത്തിൽ സിറിയൻ സേന ശനിയാഴ്ച നടത്തിയ രാസായുധ പ്രയോഗത്തിൽ കുട്ടികളും സ്ത്രീകളുമടക്കം എഴുപതിലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനു പേർക്കു പരുക്കേൽക്കുകയും ചെയ്തു. രാസായുധ ആക്രമണം സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് നിഷേധിച്ചെങ്കിലും മനുഷ്യരെ വാതകം കൊണ്ട് കൊല്ലുന്ന മൃഗമാണ് അൽ അസദെന്ന് ട്രംപ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ അനുകൂലിക്കുന്ന റഷ്യയ്ക്കെതിരെയുളള ട്രംപിന്റെ മുന്നറിയിപ്പ്.

കൂടാതെ റഷ്യയും അമേരിക്കയും തമ്മിലുളള ബന്ധം മുൻപില്ലാത്ത വിധം വഷളായിരിക്കുകയാണെന്നും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. സിറിയയിലേക്ക് അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നുവെന്ന സൂചന ലഭിച്ചത് ലോക രാജ്യങ്ങൾ അമ്പരപ്പോടെയാണ് നോക്കി കാണുന്നത്. സിറിയയ്ക്കു നേരെ മിസൈൽ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തു കൂടി പറക്കുന്ന വിമാനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നു യൂറോപ്പിലെ എയർ ട്രാഫിക് ഏജൻസികൾ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
First published: April 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍