• HOME
  • »
  • NEWS
  • »
  • world
  • »
  • Nepal Plane crash| കാണാതായ നേപ്പാൾ വിമാനം കണ്ടെത്തി; യാത്രക്കാരിൽ നാല് ഇന്ത്യക്കാർ

Nepal Plane crash| കാണാതായ നേപ്പാൾ വിമാനം കണ്ടെത്തി; യാത്രക്കാരിൽ നാല് ഇന്ത്യക്കാർ

മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനവും തിരച്ചിലും നിർത്തിവച്ചിരിക്കുകയാണ്

 (Special Arrangement)

(Special Arrangement)

  • Share this:
    പത്തൊമ്പത് യാത്രക്കാരുമായി കാണാതായ നേപ്പാൾ (Nepal)വിമാനം (Missing Nepal )കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്നലെ രാവിലെയാണ് വിമാനവുമായുള്ള ബന്ധം നിലച്ചത്. നേപ്പാളിലെ മസ്താങ് ജില്ലയിലുള്ള കൊവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 19 യാത്രക്കാരിൽ നാല് പേർ ഇന്ത്യക്കാരാണ്.

    മസ്താങ്ങിലെ ലാംചെ നദീമുഖത്താണ് വിമാനം തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ. മലയുടെ അടിവാരത്തുള്ള മണ്ണിടിച്ചിലിൽ വിമാനം തകർന്നതായി പ്രദേശവാസികൾ അറിയിച്ചതായി നേപ്പാൾ ആർമി അസിസ്റ്റന്റ് വക്താവ് രതി നാരായൺ സിൽവാൾ അറിയിച്ചു. നേപ്പാൾ സൈന്യം സ്ഥലത്തേക്ക് തിരിച്ചിരുന്നു.

    എന്നാൽ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനവും തിരച്ചിൽ ഇന്നത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. പൊഖ്‌റയിലും ജോംസോമിലും ഹെലികോപ്റ്ററുകൾ തിരിച്ചിറക്കി. പ്രതികൂല കാലാവസ്ഥ കാരണം നേപ്പാൾ പോലീസും സൈന്യവും തിരച്ചിൽ നിർത്തിവച്ചിരിക്കുകയാണ്. നാളെ രാവിലെ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


    ടിബറ്റിനോട് ചേർന്നുള്ള ജില്ലയിൽ ഹിമാലയൻ പർവതമായ മനാപതിയുടെ താഴ്‌വരയിൽ ലിയാൻകു ഖോല നദിയുടെ ഉത്ഭവസ്ഥാനത്ത് ഒരു വിമാനത്തിന് തീപിടിക്കുന്നത് ഗ്രാമവാസികൾ കണ്ടതായി സർക്കാർ ഉടമസ്ഥതയിലുള്ള നേപ്പാൾ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.

    Also Read-ആധാര്‍ കാര്‍ഡ് പകര്‍പ്പ് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

    ലാൻഡിങ്ങിന് അഞ്ച് മിനുട്ട് മുമ്പാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഇന്നലെ രാവിലെ 9.55 ന് പൊഖ്റയിൽ നിന്നും ജോംസോമിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. നേപ്പാളിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ജോംസോം. താര എയറിന്റെ ഇരട്ട എഞ്ചിൻ വിമാനമായ 9 എൻഎഇടി വിമാനമാണ് അപകടത്തിൽ പെട്ടത്.

    Also Read- ഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക് 5 ലക്ഷം രൂപ പിഴ

    യാത്രക്കാരിൽ നാല് പേർ ഇന്ത്യക്കാരും നാല് പേർ ജർമൻകാരുമാണ്. ബാക്കിയുള്ള യാത്രക്കാർ നേപ്പാൾ പൗരന്മാരാണ്. മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

    കാണാതാകുന്നതിനു മുമ്പ് മസ്താങ് ജില്ലയിലെ ജോംസോമിന്റെ മുകളിലൂടെ വിമാനം കാണപ്പെട്ടുവെന്നും തുടർന്ന് ധൗലഗിരി പർവതത്തിന് ഭാഗത്തേക്ക് തിരിയുകയും പിന്നീട് വിമാനവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ പറഞ്ഞു.
    Published by:Naseeba TC
    First published: