• HOME
  • »
  • NEWS
  • »
  • world
  • »
  • Sri Lanka Crisis | കാണാതായ ശ്രീലങ്കൻ പ്രസിഡന്‍റ് തിരിച്ചെത്തി; ഗ്യാസ് വിതരണം പുനഃരാരംഭിക്കാൻ ഉത്തരവിട്ടു

Sri Lanka Crisis | കാണാതായ ശ്രീലങ്കൻ പ്രസിഡന്‍റ് തിരിച്ചെത്തി; ഗ്യാസ് വിതരണം പുനഃരാരംഭിക്കാൻ ഉത്തരവിട്ടു

പാചകവാതക ക്ഷാമം രൂക്ഷമായതോടെയാണ് സർക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്

Gotabaye-Rajapakse

Gotabaye-Rajapakse

  • Last Updated :
  • Share this:
    കൊളംബോ: പ്രതിഷേധക്കാർ ഓഫീസും ഔദ്യോഗിക വസതിയും കീഴടക്കിയതുമുതൽ കാണാതായ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ വീണ്ടും രംഗത്തെത്തി. രാജ്യത്തെ ഇന്ധനക്ഷാമം പരിഹരിക്കുന്നതിന് 3,700 മെട്രിക് ടൺ എൽപിജി സിലിണ്ടറുകളുടെ സുഗമമായ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പാചകവാതക ക്ഷാമം രൂക്ഷമായതോടെയാണ് സർക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്.

    ശ്രീലങ്കയ്ക്ക് പാചകവാതകവുമായി ആദ്യ കപ്പൽ ഇന്ന് ഉച്ചകഴിഞ്ഞ് കേരവലപിടിയയിൽ എത്തിയിരുന്നു. ഇതോടെയാണ് ഗ്യാസ് ഇറക്കുന്നതും വിതരണവും നടത്താൻ പ്രസിഡന്റ് രാജപക്‌സെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. 3,740 മെട്രിക് ടൺ വാതകവുമായി രണ്ടാമത്തെ കപ്പൽ ജൂലൈ 11 നും 3,200 മെട്രിക് ടൺ വാതകവുമായി മൂന്നാമത്തേത് ജൂലൈ 15 നും എത്തുമെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളായി പ്രവർത്തിക്കുന്ന ഐക്കണിക് അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങളിൽ പ്രതിഷേധക്കാരുടെ വൻതോതിൽ തമ്പടിച്ചിരിക്കുകയാണ്. അതേസമയം ഞായറാഴ്ച വലിയ സുരക്ഷാ വീഴ്ചകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

    ശനിയാഴ്ച ജനക്കൂട്ടം കെട്ടിടത്തിലേക്ക് ഇരച്ചുകയറുമ്പോൾ പ്രസിഡന്റ് രാജപക്‌സെ പ്രസിഡൻഷ്യൽ ഹൗസിൽ ഉണ്ടായിരുന്നില്ല. 22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക, അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ, വിദേശനാണ്യത്തിന്റെ രൂക്ഷമായ ക്ഷാമം മൂലം അവശ്യ ഇന്ധനത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി പണം നൽകാൻ ബുദ്ധിമുട്ടിലായിരിക്കുകയാണ് ലങ്കൻ സർക്കാർ. ശ്രീലങ്കയുടെ മൊത്തം വിദേശ കടം 51 ബില്യൺ ഡോളറാണ്. ഈ വർഷം തിരിച്ചടക്കേണ്ട വിദേശ കടമായ ഏഴ് ബില്യൺ ഡോളർ അടയ്ക്കുന്നത് നിർത്തിവെക്കുകയാണ് ഏപ്രിലിൽ ലങ്കൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

    ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കിടക്കയില്‍ WWE ഗുസ്തി! ലങ്കന്‍ പ്രക്ഷോഭകരുടെ വീഡിയോ വൈറൽ

    ശ്രീലങ്കയില്‍ കടുത്ത പ്രക്ഷോഭവുമായി ജനം തെരുവിലാണ്. പ്രതിഷേധത്തിനിടെ ജനങ്ങള്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതി കൈയേറിയതും അവിടെയിരുന്ന് സെല്‍ഫി എടുത്തതും ഭക്ഷണം കഴിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാജിവെച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സൗകാര്യ വസതി പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. ഇപ്പോഴിതാ അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും കൈയേറിയിരിക്കുകയാണ്.

    Also Read -  ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിൽ 'വൻ നോട്ടുശേഖരം'; പ്രധാനമന്ത്രിയുടെ വസതി തീയിട്ട സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ

    ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസിലാണ് പ്രക്ഷോഭകര്‍ കയറിയിരിക്കുന്നത്. അവിടെ നിന്നുള്ള ഒരു ശ്രദ്ധേയ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
    ഡബ്ല്യുഡബ്ല്യുഇ ശൈലിയില്‍ പ്രധാനമന്ത്രിയുടെ കിടക്കയില്‍ പ്രതിഷേധക്കാര്‍ ഗുസ്തി പിടിക്കുന്നതാണ് വീഡിയോ. ഡബ്ല്യുഡബ്ല്യുഇ താരങ്ങളെ അനുകരിച്ച് ഒരാള്‍ എതിരാളിയെ കീഴടക്കുന്നതും കൈകളുയര്‍ത്തി വിജയം ആഘോഷിക്കുന്നതും കാണാം.
    Published by:Anuraj GR
    First published: