നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്തു; കവാടത്തിന് തീയിട്ടു; വിഗ്രഹങ്ങള്‍ നശിപ്പിച്ചു

  പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്തു; കവാടത്തിന് തീയിട്ടു; വിഗ്രഹങ്ങള്‍ നശിപ്പിച്ചു

  എട്ടുവയസുള്ള ഹിന്ദു ആൺകുട്ടി മദ്രസയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണമെന്ന് പൊലീസ്

  News18 Malayalam

  News18 Malayalam

  • Share this:
   പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. കിഴക്കൻ പഞ്ചാബ് മേഖലയിലെ ക്ഷേത്രമാണ് പ്രകോപിതരായ ഒരു കൂട്ടം ആക്രമിച്ചതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിഗ്രഹങ്ങൾ നശിപ്പിക്കുയും ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് തീയിടുകയും ചെയ്തുവെന്നും പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുവായ എട്ടുവയസുകാരൻ ഒരു മദ്രസയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മുസ്ലീങ്ങൾ ക്ഷേത്രം ആക്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

   Also Read- കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്; സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങളിൽ സർവത്ര ആശയക്കുഴപ്പമെന്ന് ആക്ഷേപം

   പാകിസ്ഥാനിൽ അടുത്തിടെ ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 1947ൽ ഇന്ത്യാവിഭജന സമയത്ത് പാകിസ്ഥാനിൽപെട്ട ഹിന്ദുക്കളിൽ ഭൂരിപക്ഷവും ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു.

   Also Read- യുവതിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; സാമ്പത്തിക ബുദ്ധിമുട്ടെന്ന് ആത്മഹത്യാകുറിപ്പ്

   റഹിം യാർ ഖാൻ ജില്ലയിലെ ഭോങ്ങ് നഗരത്തിലെ ക്ഷേത്രം ആക്രമിച്ചതിന് ശേഷം സമീപത്തെ പ്രധാന റോഡ് ജനക്കൂട്ടം ഉപരോധിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥനായ ആസിഫ് റാസ പറയുന്നു. മദ്രസയെ അപമാനിച്ചുവെന്ന ആരോപണം നേരിടുന്ന എട്ടുവയസുകാരന് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അക്രമങ്ങൾ അരങ്ങേറിയതെന്നും അദ്ദേഹം പറയുന്നു.

   Also Read- COVID | ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനായി കടകള്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 9 മണി വരെ; ഇന്ന് മുതല്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

   മദ്രസയിലെ മതഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന പുസ്തകശാലയിലെ വിരിപ്പിൽ മന:പ്പൂർവം മൂത്രമൊഴിച്ചുവെന്ന കുറ്റത്തിനാണ് എട്ടു വയസുകാരനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിൽ വധശിക്ഷ ലഭിക്കാവുന്ന മതനിന്ദയാണ് കുട്ടി നടത്തിയതെന്നാണ് ക്ഷേത്രം ആക്രമിച്ച ജനക്കൂട്ടം ആരോപിക്കുന്നത്. ദൈവനിന്ദയെ ചൊല്ലിയുള്ള ആരോപണങ്ങളുടെ പേരിൽ മാത്രം മുൻപും പാകിസ്ഥാനിൽ സമാനമായ ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

   Also Read- അടച്ചിട്ട കേരളത്തിൽ 44 ദിവസത്തിനുള്ളിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയവരുടെ എണ്ണം 22 ആയി

   ആക്രമമുണ്ടായതിന് പിന്നാലെ പാകിസ്ഥാനി സൈന്യം സ്ഥലത്തെത്തുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തെങ്കിലും ക്ഷേത്രത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു. ഹിന്ദു നേതാവായ രമേശ് കുമാർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ‌ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചു. തുടക്കത്തിൽ പൊലീസ് ഇടപെടാൻ വൈകിയതാണ് ക്ഷേത്രത്തിന് വലിയ നാശനഷ്ടമുണ്ടാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
   Published by:Rajesh V
   First published:
   )}