• HOME
  • »
  • NEWS
  • »
  • world
  • »
  • International Yoga Day| മാലദ്വീപിൽ യോഗ പരിപാടിക്കിടെ ഇന്ത്യക്കാർക്കെതിരെ അക്രമം; യോഗയിൽ പങ്കെടുക്കാനെത്തിയവരെ അടിച്ചോടിച്ചു

International Yoga Day| മാലദ്വീപിൽ യോഗ പരിപാടിക്കിടെ ഇന്ത്യക്കാർക്കെതിരെ അക്രമം; യോഗയിൽ പങ്കെടുക്കാനെത്തിയവരെ അടിച്ചോടിച്ചു

മാലദ്വീപ് നാഷണൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ചശേഷമാണ് അക്രമിസംഘം മടങ്ങിയത്.

  • Share this:

    മാലദ്വീപിൽ (Maldives) ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച ലോക യോഗദിന പരിപാടിക്കെത്തിയവരെ (International Yoga Day) വടികളുമായി അടിച്ചോടിച്ച് ഒരു സംഘം പ്രതിഷേധക്കാർ. യോഗഭ്യാസം നടക്കുന്നതിനിടെ വടികളുമായി എത്തിയ സംഘം യോഗ ചെയ്യുന്നവരെ മർദിക്കുകയായിരുന്നു.

    മാലദ്വീപ് നാഷണൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ചശേഷമാണ് അക്രമിസംഘം മടങ്ങിയത്. തീവ്രനിലപാടുള്ള സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും മാലദ്വീപ് സർക്കാർ അറിയിച്ചു.

    അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യുവജന, കായിക, സമൂഹിക ശാക്തീകരണ മന്ത്രാലയവുമായി സഹകരിച്ചാണ് ഇന്ത്യൻ കൾച്ചറൽ സെന്റർ യോഗ പരിപാടി സംഘടിപ്പിച്ചത്. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയും മുദ്രാവാക്യങ്ങൾ ഉയർത്തിയും പ്രതിഷേധിച്ചവർ യോഗാ ദിനാചരണം നിർത്തിവെക്കണമെന്നും സദസ്സിലുള്ളവർ ഉടൻ സ്‌റ്റേഡിയം ഒഴിയണമെന്നും ആവശ്യപ്പെട്ടു. അക്രമിസംഘം കടന്നുകയറുമ്പോൾ നിരവധി നയതന്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും മാലിദ്വീപ് സർക്കാരിലെ മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

    സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട അക്രമത്തിന്റെ വീഡിയോയിൽ, യോഗ അഭ്യസിക്കുന്ന ആളുകൾക്ക് നേരെ വടികളും കൊടികളുമായി ആയുധങ്ങളുമായി അക്രമികൾ മർദിക്കുന്നത് കാണാം. രാജ്ജെ ടിവി പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പ്രതിഷേധക്കാർ വേദി നശിപ്പിച്ചതും പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണങ്ങൾ ചവറ്റുകുട്ടയിൽ തള്ളുന്നതും കാണാം. സംഘർഷം അക്രമാസക്തമാകുന്നത് തടയാൻ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

    സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. സംഭവത്ത ഗൗരവസ്വഭാവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരെ നിയമിത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

    Published by:Rajesh V
    First published: