• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മോദിയുടെ പാലസ്തീന്‍ സന്ദര്‍ശനം ചരിത്രമായി


Updated: February 12, 2018, 10:16 PM IST
മോദിയുടെ പാലസ്തീന്‍ സന്ദര്‍ശനം ചരിത്രമായി

Updated: February 12, 2018, 10:16 PM IST
പലസ്തീൻ സന്ദർശനം ചരിത്രമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടം ഇതോടെ മോദി സ്വന്തമാക്കി. മുമ്പ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ നേതാക്കൾക്കൊക്കെ പലസ്തീനിലെ റമളളയിലെത്താൻ ഇസ്രായേലിൽ പല തരത്തിലുള്ള മാർഗ്ഗതടസങ്ങൾ നേരിടെണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ മോദിക്ക് ഇവിടെ എതാൻ യാതൊരു തടസവുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഇസ്രായേൽ വ്യോമ സേനയുടെ അകമ്പടിയോടുകൂടിയായിരുന്നു മോദിയുടെ പലസ്തീൻ യാത്ര.

ബദ്ധശത്രുതയിൽ കഴിയുന്ന രണ്ട്‌ രാജ്യങ്ങളെ അനുനയത്തിന്റെ പാതയിലേക്ക് വഴിതിരിക്കാൻ മോദിക്ക് സാധിക്കുമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസി പറഞ്ഞു. മോദിയുടെ സന്ദർശനം അവിസ്മരണീയവും ചരിത്രവുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.

തുടർന്ന് മസ്ക്കറ്റിലെ പ്രസിദ്ധമായ ശിവ ക്ഷേത്രവും, സുൽത്താൻ ക്വാബൂസ് പള്ളിയും സന്ദർശിച്ച മോദി ഡൽഹിയിലേക്ക് മടങ്ങി.
First published: February 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍