• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മോദി-മഹമ്മൂദ് അബ്ബാസ് കൂടിക്കാഴ്ച ഇന്ന്

മള്ളയില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ആദ്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്നാണ് സൂചന.

news18
Updated: February 10, 2018, 4:05 PM IST
മോദി-മഹമ്മൂദ് അബ്ബാസ് കൂടിക്കാഴ്ച ഇന്ന്
PM Narendra Modi (File Photo_
news18
Updated: February 10, 2018, 4:05 PM IST
 

പലസ്തീന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി കൂടികാഴ്ച നടത്തും. കഴിഞ്ഞ ദിവസമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി പലസ്തീനിലെത്തിയത്. ഇന്ത്യ-പലസ്തീന്‍ നയതന്ത്രബന്ധം വളര്‍ത്തിയെടുക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി. ഇവിടെ റമള്ളയില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ആദ്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്നാണ് സൂചന.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വലയുന്ന പലസ്തീന്‍ ജനതയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ മോദിയുടെ സന്ദര്‍ശനം സഹായകമാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പലസ്തീന് പുറമെ യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും മോദി സന്ദര്‍ശിക്കുന്നുണ്ട്.

 

 

 

 
First published: February 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍