• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

പ്രവാസി മലയാളിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അബുദാബി കിരീടാവകാശി


Updated: December 30, 2018, 2:51 PM IST
പ്രവാസി മലയാളിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അബുദാബി കിരീടാവകാശി

Updated: December 30, 2018, 2:51 PM IST
അബുദാബി: ആശുപത്രി കിടക്കയിലായ പ്രവാസി മലയാളിയെ കാണാനെത്തിയ സന്ദര്‍ശകനെ കണ്ട് ഞെട്ടിയത് രോഗി മാത്രമല്ല, ആശുപത്രി ജീവനക്കാരും ബന്ധുക്കളും.

ശസ്ത്രക്രിയയ്ക്ക് വിധേയനായ മലപ്പുറം കുറുവ പഴമുള്ളൂര്‍ മുല്ലപ്പള്ളി അലി(56)യെ കാണാനാണ് അപ്രതീക്ഷിതമായി വി.വി.ഐ.പിയെത്തിയത്. മറ്റാരുമല്ല, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് കഴിഞ്ഞ ദിവസം അബൂദബി ക്ലീവ്‌ലാന്റ് ആശുപത്രിയില്‍ അലിയെ കാണാനെത്തിയത്.

    Loading...

  • സേവനത്തിന്‍റെ അമ്പതാം വർഷം; ഷെയ്ഖ് മുഹമ്മദിന് അഭിനന്ദന വർഷം



ചെണ്ടക്കോട് മുല്ലപ്പള്ളി കോമുക്കുട്ടിയുടെ മകനായ അലി 16-ാം വയസിലാണ് ജോലി തേടി യു.എ.ഇയില്‍ എത്തിയതാണ്. മൂന്നു പതിറ്റാണ്ടിലേറെയായി അബുദാബി കൊട്ടാരത്തിലെ ജീവനക്കാരനാണ്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ശസ്ത്രക്രിയക്കു ശേഷം കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിന് കൊട്ടാരം ഇടപെട്ടാണ് ക്ലീവ്‌ലാന്റ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയത്. ഇതിനു പിന്നാലെയാണ് അലിക്ക് ഇരട്ടി സന്തോഷം പകര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് ശൈഖ് മുഹമ്മദ് ആശുപത്രിയില്‍ നേരിട്ടെത്തിയത്.

ആരാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ?

അലിയുടെ കൈപിടിച്ച് ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത ശേഷമാണ് ശൈഖ് മുഹമ്മദ് മടങ്ങിയത്. അലിയുടെ മക്കളായ നസീബ്, നസീര്‍, നിസാര്‍ എന്നിവരും യു.എ.ഇയിലാണ്.

First published: December 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍