HOME » NEWS » World » MORE SHOCKING ALLEGATIONS ABOUT GANG RAPE INSIDE CHINAS UYGHUR MUSLIM DETENTION CAMPS GH

ഉയ്ഗർ തടങ്കൽപ്പാളയങ്ങളിലെ കൂട്ട ബലാൽസംഗം; ക്രൂരമായ ലൈംഗിക അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകളുമായി അധ്യാപിക

ചൈനയിലെ തടങ്കൽ പാളയത്തിലെ ബലാത്സംഗത്തെക്കുറിച്ചും ആസൂത്രിതമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും സംസാരിച്ച മുൻ തടവുകാരുടെ ആരോപണങ്ങൾക്ക് സമാനമാണ് സിദ്ദിക്കിന്‍റെയും ആരോപണങ്ങൾ.

News18 Malayalam | news18-malayalam
Updated: February 21, 2021, 12:01 PM IST
ഉയ്ഗർ തടങ്കൽപ്പാളയങ്ങളിലെ കൂട്ട ബലാൽസംഗം; ക്രൂരമായ ലൈംഗിക അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകളുമായി അധ്യാപിക
Image-(REUTERS/Murad Sezer)
  • Share this:
ചൈനീസ് സർക്കാരിന്റെ സിൻജിയാങ്ങിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ തന്റെ പുതിയ അദ്ധ്യാപന ജോലിയുടെ ആദ്യ ദിവസം, രണ്ട് സൈനികർ ഒരു യുവ ഉയ്ഗർ യുവതിയെ കെട്ടിടത്തിൽ നിന്ന് സ്ട്രെച്ചറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതായി ഖെൽബിനൂർ സിദിക് എന്ന അധ്യാപിക. 'അവളുടെ മുഖത്ത് ജീവിതത്തെ കുറിച്ചുള്ള ചിന്തകളില്ല, അവളുടെ കവിളുകളുടെ നിറം മങ്ങിയിരുന്നു, അവൾ ശ്വസിക്കുന്നുണ്ടായിരുന്നില്ല", മുൻ പ്രാഥമിക സ്കൂൾ അധ്യാപികയായ സിദിക് വെളിപ്പെടുത്തി. 2017ൽ സിൻജിയാങ്ങിലെ രണ്ട് തടങ്കൽ കേന്ദ്രങ്ങളിൽ മാസങ്ങളോളം ഇവർ പഠിപ്പിക്കാൻ എത്തിയിരുന്നു.

ആ പെൺകുട്ടി കനത്ത രക്തസ്രാവം മൂലം മരിച്ചുവെന്ന് ക്യാമ്പിൽ ജോലി ചെയ്തിരുന്ന ഒരു വനിത പൊലീസുകാരി പിന്നീട് സിദിക്കിനോട് പറഞ്ഞു. വനിതാ തടവുകാരെ പാർപ്പിച്ചിരുന്ന കോട്ടയിൽ മൂന്നുമാസത്തെ നിയമനത്തിന് എത്തിയപ്പോഴാണ് സിദ്ദിക് ഈ വിവരങ്ങൾ അറിയുന്നത്.  കേന്ദ്രത്തിൽ ബലാത്സംഗത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അന്വേഷിക്കാനാണ് വനിത പൊലീസിനെ നിയോഗിച്ചിരിക്കുന്നതെന്നും ഈ അധ്യാപിക പറയുന്നു.

Also Read-ലൈംഗിക പീഡനം, നിർബന്ധിത വന്ധ്യംകരണം, പന്നിയിറച്ചി കഴിപ്പിക്കൽ; ചൈനയില്‍ മുസ്ലീങ്ങൾ നേരിടുന്നത് ക്രൂര പീഡനങ്ങള്‍

ചൈനയിലെ തടങ്കൽ പാളയത്തിലെ ബലാത്സംഗത്തെക്കുറിച്ചും ആസൂത്രിതമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും സംസാരിച്ച മുൻ തടവുകാരുടെ ആരോപണങ്ങൾക്ക് സമാനമാണ് സിദ്ദിക്കിന്‍റെയും ആരോപണങ്ങൾ. തടങ്കൽ കേന്ദ്രങ്ങൾക്കുള്ളിലെ നേരിട്ടുള്ള ജീവിതാനുഭവത്തിന്റെ അപൂർവ വിവരണമാണ് ഈ അധ്യാപികയുടെ സാക്ഷ്യപ്പെടുത്തൽ. ചൈനയിലെ ഉയ്ഗർ തടവുകാരെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും സർക്കാർ കൂട്ടത്തോടെ തടങ്കലിൽ വയ്ക്കുന്നതായും, പീഡനം, നിർബന്ധിത ജനന നിയന്ത്രണം, ഗർഭച്ഛിദ്രം എന്നിവ നടത്തുന്നതായുമാണ് യുഎസിന്റെ ആരോപണം. എന്നാൽ വംശഹത്യ ആരോപണം ചൈനീസ് സർക്കാർ നിരസിച്ചു.

Also Read-കൂട്ടബലാൽസംഗവും ലൈംഗിക അതിക്രമവും; ചൈനയിലെ ഉയ്ഗർ മുസ്ലീം ക്യാമ്പിൽ നിന്നു ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ

രാത്രിയിൽ പുരുഷ ഗാർഡുകൾ മദ്യപിക്കുമ്പോൾ, പെൺകുട്ടികളെ എങ്ങനെ ബലാത്സംഗം ചെയ്തു പീഡിപ്പിച്ചുവെന്ന് പൊലീസുകാർ പരസ്പരം പറയുമെന്നും സിദ്ദിക് പറയുന്നു. നിലവിൽ നെതർലാൻഡില്‍ താമസമാക്കിയ ഇവർ സിഎൻഎന്നിനോട് സംസാരിക്കവെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

ആറ് മുതൽ 13 വയസ്സുവരെയുള്ള പ്രാഥമിക സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ 28 വർഷം സിദിക് സിൻജിയാങിൽ ചെലവഴിച്ചിരുന്നു. ഇതിനിടെ 2017 മാർച്ചിലാണ് തടങ്കൽ പാളയത്തിൽ പഠിപ്പിക്കാനെത്തുന്നതെന്നും. ഏകദേശം 100 പുരുഷന്മാരും കുറച്ചു സ്ത്രീകളുമായിരുന്നു തന്റെ വിദ്യാർത്ഥികളെന്നും സിദിക് പറഞ്ഞു. അവരുടെ കാലുകളും കൈകളും ചങ്ങലകളിൽ ബന്ധിച്ചിരിക്കുകയായിരുന്നു. തടവുകാരെ പീഡിപ്പിക്കുന്നതായി ഒരു പുരുഷ പൊലീസുകാരൻ തന്നോട് പറഞ്ഞതായും സിദിക് അവകാശപ്പെടുന്നു. താൻ അവിടെ പഠിപ്പിക്കുന്ന സമയത്ത് സാക്ഷിയാകേണ്ടി വന്ന ഒരു ഭയാനകമായ ഒരു ദുരന്തത്തെക്കുറിച്ച് ഇവർ വെളിപ്പെടുത്തുന്നുണ്ട്.

Also Read-വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളി യുവാവ്

അക്രമാസക്തമായ ഇസ്ലാമിക തീവ്രവാദത്തെ ഇല്ലാതാക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഔദ്യോഗിക തന്ത്രത്തിന്റെ ഭാഗമായാണ് ക്യാമ്പുകൾ. "തൊഴിൽ പരിശീലന കേന്ദ്രങ്ങൾ" എന്നാണ് ക്യാമ്പുകളെ ചൈനീസ് സർക്കാർ വിളിക്കുന്നത്.

തടങ്കലില്‍ താൻ കൂട്ട ബലാത്സംഗത്തിനിരയായി എന്നി വെളിപ്പെടുത്തി  തുർസുനെ സിയാവുദുൻ എന്ന യുവതി നേരത്തെ രംഗത്തെത്തിയിരുന്നു.  ഒരു കുറ്റവും ചെയ്യാതെയാണ് 2017 ഏപ്രിലിൽ ഇവർ തടങ്കലിലാക്കപ്പെടുന്നത് എന്നാണ് പറയുന്നത്.  ഒരു മാസം തടങ്കലിൽ കഴിഞ്ഞതിന് ശേഷം അധികൃതർ സിയാവുദുനെ വിട്ടയച്ചു. എന്നാൽ ഇത് 9 മാസത്തെ പേടിസ്വപ്നത്തിന്റെ തുടക്കമായിരുന്നുവെന്നായിരുന്നു ഇവർ വെളിപ്പെടുത്തിയത്.

തടങ്കലിൽ വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമേ നൽകിയിരുന്നുള്ളൂവെന്നും ഒരു ദിവസം മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ ടോയ്ലറ്റ് ഉപയോഗിക്കാൻ മാത്രമേ അനുവദിച്ചിരുന്നുള്ളൂവെന്നും സിയാവുദുൻ പറഞ്ഞു. 'പത്ത് ദിവസത്തിന് ശേഷം ഒരു കൂട്ടം പുരുഷ ഗാർഡുകൾ അവളെ സെല്ലിൽ നിന്ന് കൊണ്ടുപോയി. അവർ തന്നെ കൂട്ട ബലാത്സംഗം ചെയ്തു' സിയാവുദുൻ കണ്ണീരോടെ പറയുന്നു.

Also Read-വിവാഹ സമ്മാനമായി 'പെട്രോളും ഗ്യാസും' ; ഇത്രയും 'വിലപിടിപ്പുള്ള' വേറെ സമ്മാനമില്ലെന്ന് സോഷ്യൽ മീഡിയ

"അടുത്ത മുറിയിൽ മറ്റൊരു പെൺകുട്ടി കരയുന്നതും നിലവിളിക്കുന്നതും താൻ കേട്ടിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തി.. അവളോട് അവർ ചെയ്തത് എന്താണെന്ന് എനിക്ക് മനസ്സിലായെന്നും സിയാവുദുൻ കണ്ണീരടക്കാനാകാതെയാണ് സിഎൻഎന്നിനോട് പറഞ്ഞത്. ക്യാമ്പുകളിൽ തടങ്കലിൽ കഴിയുമ്പോൾ ഇത് പലതവണ ആവർത്തിക്കപ്പെട്ടതായും അവർ വ്യക്തമാക്കിയിരുന്നു.
Published by: Asha Sulfiker
First published: February 21, 2021, 12:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories