നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അമേരിക്കയില്‍ ക്രിസ്മസ് പരേഡിനിടയിലേക്ക് ആഡംബര വാഹനം ഇടിച്ചു കയറി; നിരവധിപ്പേര്‍ മരിച്ചു; 20ല്‍ അധികം പേര്‍ക്ക് പരിക്ക്

  അമേരിക്കയില്‍ ക്രിസ്മസ് പരേഡിനിടയിലേക്ക് ആഡംബര വാഹനം ഇടിച്ചു കയറി; നിരവധിപ്പേര്‍ മരിച്ചു; 20ല്‍ അധികം പേര്‍ക്ക് പരിക്ക്

  പരേഡിലേക്ക് ചുവന്ന വാഹനം ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

  • Share this:
   വാഷിംഗ്ടണ്‍: അമേരിക്കയില്‍(America) ക്രിസ്മസ് പരേഡിനിടയിലേക്ക്(Christmas Parade)  ആഡംബര വാഹനം ഇടിച്ചുകയറി ഇരുപതിലേറെ പേര്‍ക്ക് പരിക്ക്(Injury). വിസ്‌കോണ്‍സിനിലാണ് സംഭംവ. പ്രാദേശിക സമയം വൈകുന്നേരം 4:30നായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ചിലര്‍ മരിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വക്കേഷായിലെ ക്രിസ്തുമസ് പരേഡിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.

   20ല്‍ അധികം പേരെ ഇടിച്ചാണ് വാഹനം മുന്നോട്ട് പോയത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നതായി വൈറ്റ്‌ഹൌസ് വിശദമാക്കി. അപകടകാരണമായ കാറിന്റെ ഡ്രൈവറെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.   പരേഡിലേക്ക് ചുവന്ന വാഹനം ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പരേഡ് നടക്കുന്നതിന്റെ പിന്നില്‍ നിന്നാണ് വാഹനം ഇടിച്ചുകയറിയത്. നിരവധിപ്പേര്‍ പരേഡ് കടന്നുപോകുന്നത് കാണാനായി റോഡിന്റെ ഇരുവശങ്ങളിലുമുണ്ടായിരുന്നു.   വിവിധ ആശുപത്രികളിലായി പരിക്കേറ്റ 12 കുട്ടികളെയും 11 മുതിര്‍ന്നവരേയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഫയര്‍ ചീഫ് സ്റ്റീവ് ഹൗവാര്‍ഡ് പറഞ്ഞു. എന്നാല്‍ എത്ര പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് എന്ന വിവരം അദ്ദേഹം വ്യക്തമാക്കിയില്ല. ഇവരുടെ ബന്ധുക്കളെ അറിയിച്ച ശേഷം മറ്റു വിവരങ്ങള്‍ നല്‍കാം എന്നാണ് അധികൃതര്‍ പറയുന്നത്.
   Published by:Jayesh Krishnan
   First published:
   )}