• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു


Updated: April 12, 2018, 12:08 AM IST
അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു

Updated: April 12, 2018, 12:08 AM IST
അള്‍ജിയേഴ്‌സ്: ആഫ്രിക്കന്‍ രാജ്യമായ അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു. വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മരിച്ചവരെല്ലാം സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം.

അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൗഫാരിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. അല്‍ജീരിയന്‍ വ്യോമസേനയുടെ താവളമാണിത്. ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം സമീപത്തെ കൃഷിയിടത്തില്‍ തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന.

അല്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്. മൊറോക്കോയില്‍നിന്ന് വെസ്റ്റേണ്‍ സഹാറയ്ക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അല്‍ജീരിയയുടെ പിന്തുണയോടെ പ്രക്ഷോഭം നടത്തുന്ന പോളിസാരിയോ ഫ്രന്റിന്റെ 26 പ്രവര്‍ത്തകരും അപകടത്തില്‍ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്ത് ഒട്ടേറെ ആംബുലന്‍സുകള്‍ പാഞ്ഞെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു നീക്കുന്നതായും ദൃസാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. വിമാനം തകരാനിടയായ കാരണം വ്യക്തല്ല. സംഭവത്തെക്കുറിച്ച് അല്‍ജീരിയന്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.
First published: April 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍