HOME » NEWS » World » MORE THAN HALF OF ADULTS VACCINATED IN AMERICA GH

മുതിർന്ന ജനസംഖ്യയുടെ പകുതിയിലധികം പേർക്കും വാക്സിനേഷൻ പൂർത്തിയാക്കി അമേരിക്ക

അമേരിക്കയിലെ ഏഴ് ദിവസത്തെ ശരാശരി കേസുകളുടെ എണ്ണം ഇപ്പോൾ പ്രതിദിനം 23,000 ൽ താഴെയാണ്,

News18 Malayalam | news18-malayalam
Updated: May 26, 2021, 2:29 PM IST
മുതിർന്ന ജനസംഖ്യയുടെ പകുതിയിലധികം പേർക്കും വാക്സിനേഷൻ പൂർത്തിയാക്കി അമേരിക്ക
covid vaccine
  • Share this:
അമേരിക്കയിലെ മുതിർന്ന പൗരൻമാരിൽ പകുതിയിലധികം പേർക്കും കൊവിഡ് 19 നെതിരെയള്ള പ്രതിരോധ കുത്തിവയ്പ് നൽകി കഴിഞ്ഞുവെന്ന് വൈറ്റ് ഹൗസ്. ജൂലൈ നാലോടുകൂടി മുതിർന്ന പൗരൻമാർക്ക് ആദ്യത്തെ പ്രതിരോധ കുത്തിവെയ്പ്പെങ്കിലും ലഭ്യമാക്കുക എന്നതായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ലക്ഷ്യമിട്ടിരുന്നത് . എന്നാൽ ലക്ഷ്യമിട്ടതിനും ആറാഴ്ച മുൻപ് തന്നെ മുതിർന്ന ജനസംഖ്യയുടെ 70 ശതമാനം പേർക്കും ആദ്യ വാക്സിനേഷൻ ലഭിച്ചിരിക്കുകയാണ്.

ഇതുവരെയും പ്രതിരോധ കുത്തിവയ്പുകൾ ലഭിക്കാത്ത ആളുകൾക്ക് വാക്സിൻ എത്തിക്കുന്നതിന് ഫെഡറൽ, സംസ്ഥാന, പ്രാദേശിക നേതാക്കൾ ഊർജ്ജിതമായി പ്രവർത്തിക്കുകയാണ്. എന്നാൽ ജനങ്ങൾക്കിടയിലെ വാക്സിനേഷൻ എടുക്കുന്നതിനുള്ള മടി, പ്രിതിരോധ കുത്തിവെയ്പിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഓർത്തുള്ള ഭയം എന്നിവയാണ് പ്രധാന വെല്ലുവിളി.

Also Read-Covid Vaccine | ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയിലെത്താന്‍ വൈകും

മെയ് മാസം അവസാനിക്കുന്നതിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, യുഎസിലെ മുതിർന്ന ജനസംഖ്യയിൽ പകുതി പേർക്കും പൂർണ്ണമായും കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകി കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൌസിന്റെ മുതിർന്ന കോവിഡ് 19 ഉപദേഷ്ടാവ് ആൻഡി സ്ലാവിറ്റ് ട്വീറ്റ് ചെയ്തത്. 12 വയസ്സിന് താഴെയുള്ളവർക്ക് ഇപ്പോൾ ഫൈസർ അല്ലെങ്കിൽ ബയോ ടെക്ക് (പി‌എഫ്‌ഇഎൻ), കോവിഡ് -19 ഷോട്ട് നൽകുന്നുണ്ട്.

കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് ലഭിച്ചതിനാൽ രാജ്യത്ത് പുതിയ കൊറോണ കേസുകൾ കുറയുന്നുണ്ട്. അമേരിക്കയിലെ ഏഴ് ദിവസത്തെ ശരാശരി കേസുകളുടെ എണ്ണം ഇപ്പോൾ പ്രതിദിനം 23,000 ൽ താഴെയാണ്, മുൻ ആഴ്ചകളിൽ നിന്ന് 25 ശതമാനം കുറവാണിതെന്നും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) ഡയറക്ടർ റോച്ചൽ വലൻസ്‌കി പറഞ്ഞു.

Also Read-Explained | കോവിഡ് വാക്സിൻ കൈയുടെ മുകൾഭാഗത്ത് കുത്തിവെയ്ക്കുന്നതിന്റെ കാരണമെന്ത്?

ഇതുവരെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾ വരാനിരിക്കുന്ന മെമ്മോറിയൽ ദിനാഘോഷത്തിൽ സാമൂഹിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയ കൊറോണ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും റോച്ചൽ വലൻസ്‌കി പറഞ്ഞു.

പുതിയ കൊറോണ കേസുകളുടെ ഏഴ് ദിവസത്തെ ശരാശരിയിൽ പ്രിതിദിനം റിപ്പോർട്ട് ചെയ്യുന്നത് 22,877 ആണ്. ജൂൺ മുതലുള്ള ഏറ്റവും താഴ്ന്നതും, ഏറ്റവും ഉയർന്ന പ്രതിദിന കേസുകളുടെ പത്തിലൊന്നിൽ താഴെയുമാണ് ഇത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ കണക്കുകൾ പ്രകാരം ക്രിസ്മസ്, ന്യൂ ഇയർ അവധി ദിവസങ്ങളിൽ പ്രതി ദിനം 250,000 ത്തിലധികം കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

Also Read-'കോവിഡ് വാക്സിനെടുത്തവർ രണ്ടു വർഷത്തിനകം മരിക്കും'; വാട്സാപ്പിൽ വ്യാജ സന്ദേശം

ഈ വാരാന്ത്യത്തിൽ മെമ്മോറിയൽ ദിനാഘോഷത്തോടനുബന്ധിച്ച് അമേരിക്ക അനൗദ്യോഗിക വേനൽക്കാല അവധിയിലേക്ക് കടക്കും. രാജ്യത്ത് യാത്രകളും മറ്റും പുനരാരംഭിച്ചിരിക്കുന്നു. അന്തർസംസ്ഥാന പൊതുഗതാഗത സൌകര്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്കുകൾ ഇപ്പോഴും ആവശ്യമാണ്. എങ്കിലും പല പ്രാദേശികമായ കൊറോണ നിയന്ത്രണങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.

കോവിഡിനെ പിടിച്ചു കെട്ടാൻ വാക്‌സിനേഷൻ നൽകുന്നതിനൊപ്പം സാമൂഹികമായി പ്രതിരോധശേഷി ഉയർത്താൻ ഉള്ള ശ്രമങ്ങളും അമേരിക്കയിൽ നടക്കുന്നുണ്ട്
Published by: Asha Sulfiker
First published: May 26, 2021, 2:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories