COVID 19 | യുഎസിൽ മാർച്ച് പകുതി മുതൽ ജോലി നഷ്ടമായവർ 33 മില്യൺ

90 വർഷം മുമ്പുള്ള മഹാമാന്ദ്യത്തിനിടയിലെ തൊഴിലില്ലായ്മ കണക്കിനോട് ഇപ്പോഴത്തെ തൊഴിലില്ലായ്മ കണക്ക് ചേർത്ത് വെയ്ക്കുന്നത്.

News18 Malayalam | news18
Updated: May 7, 2020, 7:37 PM IST
COVID 19 | യുഎസിൽ മാർച്ച് പകുതി മുതൽ ജോലി നഷ്ടമായവർ 33 മില്യൺ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: May 7, 2020, 7:37 PM IST
  • Share this:
ന്യൂയോർക്ക്: കോവിഡ് 19 ബാധിച്ച കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടെ യു എസിൽ തൊഴിൽ നഷ്ടപ്പെട്ടത് 33 മില്യൺ ആളുകൾക്ക്. കഴിഞ്ഞ ആഴ്ച മാത്രം 3.2 മില്യൺ ആളുകളാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്തത്.

തൊഴിൽ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കൊറോണ വൈറസ് മഹാമാരി പൊട്ടി പുറപ്പെട്ടതിനെ തുടർന്നാണ് യുഎസിൽ എല്ലാം അടച്ചിടാൻ പ്രഖ്യാപിച്ചത്. ഇതോടെ, സ്ഥാപനങ്ങൾ അടയ്ക്കാൻ ബിസിനസുകാർ നിർബന്ധിതരായി.

You may also like:IAS പരീക്ഷയേക്കാൾ കടുപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറെന്ന് ചേതൻ ഭഗത്; ചുട്ട മറുപടിയുമായി ഗോവൻ ബ്യൂറോക്രാറ്റ് [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല [NEWS]

അതേസമയം, കഴിഞ്ഞയാഴ്ച ഫയൽ ചെയ്ത തൊഴിലില്ലായ്മ പ്രഖ്യാപിക്കൽ കുറവാണെങ്കിലും അനലിസ്റ്റുകൾ പ്രതീക്ഷിച്ചതിലും കൂടുതലാണ്. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് അമേരിക്കയിൽ സംഭവിച്ച നഷ്ടങ്ങൾ വളരെ കൂടുതലാണ്. 73,095 ആളുകളാണ് യു എസിൽ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. 12, 27,430 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു.

അതേസമയം, മറ്റ് ആഴ്ചകളെ വെച്ച് നോക്കുമ്പോൾ പിരിച്ചുവിടൽ കുറഞ്ഞിട്ടുണ്ട്. 90 വർഷം മുമ്പുള്ള മഹാമാന്ദ്യത്തിനിടയിലെ തൊഴിലില്ലായ്മ കണക്കിനോട് ഇപ്പോഴത്തെ തൊഴിലില്ലായ്മ കണക്ക് ചേർത്ത് വെയ്ക്കുന്നത്.

First published: May 7, 2020, 7:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading