• HOME
  • »
  • NEWS
  • »
  • world
  • »
  • കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികളുള്‍പ്പെടെ 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി

കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികളുള്‍പ്പെടെ 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി

വിദേശി തൊഴിലാളികളും സ്വദേശി തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷം ആരംഭിച്ചത്

kazakhstan

kazakhstan

  • Last Updated :
  • Share this:
    നര്‍ സുല്‍താന്‍: കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികളടക്കം 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി. രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ കുടുങ്ങിയത്. കസാഖിസ്ഥാനിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നിരവധിപ്പേര്‍ കുടുങ്ങിയത്.

    വിദേശി തൊഴിലാളികളും സ്വദേശി തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷം ആരംഭിച്ചത്. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് സൂചന. സഹായം അഭ്യര്‍ഥിച്ച് വിദേശകാര്യ മന്ത്രാലയത്തെ തൊഴിലാളികള്‍ സമീപിച്ചിട്ടുണ്ട്.

    Also Read: 'ചിലര്‍ക്ക് സമൂഹ മാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറുന്നു' ചികിത്സക്ക് പ്രത്യേക കേന്ദ്രങ്ങള്‍ ആവശ്യമെന്നും മുഖ്യമന്ത്രി

    തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. അതേസമയം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ നോര്‍ക്ക റൂട്ട്‌സ് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

    First published: