HOME » NEWS » World » MOTHER ALLEGES UNITED AIRLINE PUT HER SON ON THE WRONG INTERNATIONAL

മകന് വിമാനം മാറിപ്പോയി: എയർലൈനെതിരെ പരാതിയുമായി അമ്മ

എന്നാൽ വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്‍റെ മകനെ പിന്നീട് വിമാനത്താവള ടെർമിനലിലേക്ക് മടക്കയയ്ക്കുകയായിരുന്നു. ഈ സമയത്തിനുള്ളിൽ പോകേണ്ടിയിരുന്ന വിമാനം പറന്നയുർന്നിരുന്നു...

news18
Updated: July 4, 2019, 3:58 PM IST
മകന് വിമാനം മാറിപ്പോയി: എയർലൈനെതിരെ പരാതിയുമായി അമ്മ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 4, 2019, 3:58 PM IST
  • Share this:
റാലേഗ്, നോർത്ത് കരോലിന: മകന് തെറ്റായ വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നതിൽ പരാതിയുമായി അമ്മ. യുണൈറ്റഡ് എയർലൈൻസാണ് തന്റെ കൌമാരക്കാരനായ മകനെ തെറ്റായ അന്താരാഷ്ട്ര വിമാനത്തിൽ, സ്വീഡന് പകരം ജർമ്മനിയിലേക്ക് അയച്ചതായാണ് ആരോപണം.

തന്റെ 14 വയസ്സുള്ള മകൻ മുത്തശ്ശിയേയും മുത്തശ്ശിയേയും കാണാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നും വിമാനം ടേക്ക് ഓഫ് ചെയ്യാൻ തയ്യാറായപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായെന്നും ക്രിസ്റ്റർ ബെർഗ് എന്ന സ്ത്രീ ഡബ്ല്യുആർ‌എൽ-ടിവിയോട് പറഞ്ഞു. ജർമൻ സംസാരിക്കുന്ന ധാരാളം ആളുകൾ സ്വീഡനിലേക്കുള്ള വിമാനത്തിൽ ഉണ്ടെന്ന് റൺവേയിൽ നിന്ന് തന്റെ മകൻ സന്ദേശം അയച്ചതായി അവർ പറയുന്നു.

എന്നാൽ വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്‍റെ മകനെ പിന്നീട് വിമാനത്താവള ടെർമിനലിലേക്ക് മടക്കയയ്ക്കുകയായിരുന്നു. ഈ സമയത്തിനുള്ളിൽ സ്വീഡനിലേക്കുള്ള വിമാനം പറന്നയുർന്നിരുന്നു. തെറ്റായ വിമാനത്തിലേക്ക് മകനെ നയിച്ചതുകൊണ്ടാണ് സ്വീഡനിലേക്കുള്ള വിമാനം നഷ്ടമായതെന്നും ക്രിസ്റ്റർ ബെർഗ് ആരോപിക്കുന്നു. പിന്നീട് മറ്റൊരു വിമാനത്തിലാണ് മകൻ സ്വീഡനിലേക്ക് പോയതെന്നും ഇവർ പറഞ്ഞു.

അതേസമയം കമ്പനി ക്രിസ്റ്റർ ബെർഗിന്‍റെ കുടുംബത്തോട് മാപ്പ് പറഞ്ഞതായി യുണൈറ്റഡ് എയർലൈൻസ് വക്താവ് ഫ്രാങ്ക് ബെനതി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
First published: July 4, 2019, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories