നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • അരയന്നം ട്രാക്കിലിരുന്ന് ട്രെയിൻ തടഞ്ഞു; കാരണം ഇണയുടെ വേർപാടിലെ വേദനയെന്ന് അധികൃതർ

    അരയന്നം ട്രാക്കിലിരുന്ന് ട്രെയിൻ തടഞ്ഞു; കാരണം ഇണയുടെ വേർപാടിലെ വേദനയെന്ന് അധികൃതർ

    ഇണയുടെ വിയോഗത്തിൽ 'വിലപിച്ചിരുന്ന'അരയന്നത്തെ ഓടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ റെയിൽവെ അധികൃതർ അഗ്നിസുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും സഹായം തേടി

    • Share this:
      ഹൈ സ്പീഡ് റെയിൽവെ ലൈനില്‍ ഇരിപ്പുറപ്പിച്ച് മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിച്ച് അരയന്നം. ജീവനക്കാരും അധികൃതരും ഏറെ പണിപ്പെട്ടിട്ടും അരയന്നത്തെ ട്രാക്കിൽ നിന്നും ഓടിക്കാൻ സാധിച്ചില്ല. ഏതാണ്ട് അൻപത് മിനിറ്റോളം പക്ഷി ഈ ഇരുപ്പ് തുടർന്നു എന്നാണ് റിപ്പോർട്ട്. 23 ട്രെയിനുകളാണ് ഇത് മൂലം വൈകി ഓടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

      Also Read-ഒരു 'ത്രപ്പിൾ' പ്രണയകഥ; ഒരേ യുവതിയെ പ്രണയിച്ച് അവർക്കൊപ്പം ജീവിതം നയിക്കുന്ന ആത്മാർഥ സുഹൃത്തുക്കൾ

      ജർമ്മനിയിലെ കസെലിൽ ഇക്കഴിഞ്ഞ ഡിസംബർ 23നായിരുന്നു ഇത്തരമൊരു വിചിത്ര സംഭവം അരങ്ങേറിയത്. അധികൃതർ ഈയടുത്താണ് ഇക്കാര്യം പുറത്തുവിട്ടത്. അരയന്നത്തിന്‍റെ ഈ 'പ്രതിഷേധ'ത്തിന് കാരണം വിരഹദുഃഖമാണെന്നാണ് അധികൃതരുടെ വിശദീകരണം. ഇണയ്ക്കൊപ്പം റെയില്‍വെ ട്രാക്കിന് സമീപത്തു കൂടെ പറക്കവെ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് ഇതിന്‍റെ ഇണ ചത്തിരുന്നു. ഈ വേദനയിലാണ് അത് മരിച്ച സ്ഥലത്തിന് സമീപത്തായി തന്നെ അരയന്നം ഇരിപ്പുറപ്പിച്ചതെന്നാണ് അധികൃതർ പറയുന്നത്.

      Also Read-കാമുകിയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം; കാമുകന്റെ പുത്തൻ ആശയം യുവതിയുടെ ഭർത്താവ് തകര്‍ത്തു

      ഇണയുടെ വിയോഗത്തിൽ 'വിലപിച്ചിരുന്ന'അരയന്നത്തെ ഓടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ റെയിൽവെ അധികൃതർ അഗ്നിസുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും സഹായം തേടി. ഇവരാണ് പ്രത്യേക സംവിധാനങ്ങളുമായെത്തി അരയന്നത്തെ ട്രക്കിൽ നിന്നും പിടികൂടിയത്. തുടർന്ന് ഇതിനെ ഫുൽഡ നദീതീരത്ത് മോചിപ്പിച്ചു.



      ഇണകളുടെ വിരഹത്തിൽ വിലപിക്കുന്ന പക്ഷികളാണ് അരയന്നങ്ങളെന്ന് മുമ്പും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
      Published by:Asha Sulfiker
      First published:
      )}