• HOME
  • »
  • NEWS
  • »
  • world
  • »
  • Afghanistan Government| അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച് താലിബാന്‍; മുല്ല ഹസന്‍ അഖുന്ദ് പ്രധാനമന്ത്രിയാകും

Afghanistan Government| അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച് താലിബാന്‍; മുല്ല ഹസന്‍ അഖുന്ദ് പ്രധാനമന്ത്രിയാകും

അഫ്ഗാന്‍ സൈന്യത്തെ കീഴടക്കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് താലിബാന്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്.

ഫയൽ ഫോട്ടോ

ഫയൽ ഫോട്ടോ

  • Last Updated :
  • Share this:
    കാബൂള്‍: മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ച് താലിബാന്‍. മുല്ല അബ്ദുള്‍ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകും. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

    അഫ്ഗാന്‍ സൈന്യത്തെ കീഴടക്കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് താലിബാന്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. അമീര്‍ മുതാഖിക്കാണ് വിദേശകാര്യം. ഷേര്‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും.

    താലിബാനിൽ ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് താരതമ്യേന സുപരിചിതനല്ലാത്ത രണ്ടാംനിര നേതാവ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. താലിബാന്‍റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ശൂരയുടെ അധ്യക്ഷനാണ് ഹസന്‍ അഖുന്ദ്. പഴയ താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. യുഎന്നിന്റെ ഭീകരരുടെ പട്ടികയിലും അഖുന്ദയുടെ പേരുണ്ട്. താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻദസാദായാണ് ഹസൻ അഖുൻദിന്റെ പേര് നിർദേശിച്ചതെന്നാണു റിപ്പോർട്ട്.

    Also Read- അഫ്ഗാനിസ്ഥാനിൽ ISI മധ്യസ്ഥതയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ധാരണ; താലിബാനിലെ അഭിപ്രായ ഭിന്നത പ്രതിസന്ധിയാകുമോ?

    സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാനില്‍ ഉള്‍പ്പോര് രൂക്ഷമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഫ്ഗാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തില്‍ അവശേഷിച്ചിരുന്ന ഒരെയൊരു മേഖലയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

    • മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് പ്രതിരോധ മന്ത്രിയാകും.

    • അൽഹാജ് ഖലീഫ സിറാജുദ്ദീൻ ഹഖാനി ആഭ്യന്തര സഹമന്ത്രിയായിരിക്കും.

    • മുല്ല അബ്ദുൽ ഹഖ് വസീഖ് എൻ‌ഡി‌എസിന്റെ താൽക്കാലിക തലവനാകും.

    • അൽഹാജ് മുല്ല ഫാസൽ അഖുന്ദ് ആർമി സ്റ്റാഫ് ചീഫാകും

    • മുല്ല താജ് മിർ ജവാദ് ഇന്റലിജൻസ് മേധാവിയുടെ ഡെപ്യൂട്ടി ആയിരിക്കും.

    • മൗലവി അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രിയാകും.

    • ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായി വിദേശകാര്യ സഹമന്ത്രിയാകും.

    • ഷേഖ് മൗലവി നൂറുല്ല മുനീർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലവനാകും.

    • മുല്ല ഹെദായത്തുള്ള ബദ്രി ധനകാര്യ മന്ത്രിയാകും.

    • മുല്ല ഖൈറുല്ല ഖൈർഖാ സാംസ്കാരിക മന്ത്രിയാകും

    • മൗലവി അബ്ദുൽ ഹക്കിം ശാരി നീതിന്യായ മന്ത്രാലയത്തിന്റെ തലവനാകും.

    • മുല്ല ഹമീദുള്ള അഖുന്സാദെ വ്യോമയാന, ഗതാഗത മന്ത്രിയായിരിക്കും.
    Published by:Rajesh V
    First published: