ഇന്റർഫേസ് /വാർത്ത /World / ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലേക്കുള്ള ചുവടുമാറ്റം ചൈനയ്ക്ക് വെല്ലുവിളിയാകുമോ?

ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലേക്കുള്ള ചുവടുമാറ്റം ചൈനയ്ക്ക് വെല്ലുവിളിയാകുമോ?

ആപ്പിൾ മുതൽ ഫോക്‌സ്‌കോൺ വരെ മിക്ക അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റാനാണ് ശ്രമിക്കുന്നത്.

ആപ്പിൾ മുതൽ ഫോക്‌സ്‌കോൺ വരെ മിക്ക അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റാനാണ് ശ്രമിക്കുന്നത്.

ആപ്പിൾ മുതൽ ഫോക്‌സ്‌കോൺ വരെ മിക്ക അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റാനാണ് ശ്രമിക്കുന്നത്.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ഒരു കാലത്ത് അന്താരാഷ്‌ട്രതലത്തിലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കേന്ദ്രമായിരുന്നു ചൈന. എന്നാൽ ചൈനയ്ക്ക് ആ ബിസിനസ് നിക്ഷേപങ്ങൾ നഷ്‌ടപ്പെടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. തായ്‌വാനുമായും യുഎസുമായുമുള്ള ചൈനയുടെ തർക്കങ്ങൾ, തൊഴിലാളിക്ഷാമം, സാങ്കേതികവിദ്യ ചൈനീസ് കമ്പനികൾക്ക് കൈമാറാൻ ബഹുരാഷ്ട്ര കമ്പനികൾക്ക് മേൽ ചൈനീസ് സർക്കാർ ചെലുത്തുന്ന സമ്മർദ്ദം എന്നിവയുടെ ഫലമായി അന്താരാഷ്ട്ര ബിസിനസുകൾക്ക് ഇനി ചൈനയിൽ ശോഭനമായ ഒരു ഭാവി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകില്ല.

വ്യാപാരത്തിന്റെയും ഉൽപ്പാദനത്തിന്റെയും കാര്യത്തിൽ ഈ കമ്പനികൾ ഇപ്പോൾ ഇന്ത്യയെ ചൈനയ്ക്ക് പകരമായി കണക്കാക്കുന്നതായാണ് റിപ്പോർട്ടുകൾ. ആപ്പിൾ മുതൽ ഫോക്‌സ്‌കോൺ വരെ മിക്ക അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റാനാണ് ശ്രമിക്കുന്നത്. ചൈന ഉൽപ്പാദനത്തിൽ ലോകത്തെ നയിക്കുന്നു എന്ന യാഥാർഥ്യം നിലനിൽക്കേ തന്നെ ഇന്ത്യ ഇപ്പോൾ ചൈനയുടെ ആ സാമ്രാജ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുകയാണ്.

വാൾ സ്ട്രീറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത് അനുസരിച്ച് ഇന്ത്യയിൽ തൊഴിലാളികൾക്ക് ക്ഷാമമില്ല. കൂടാതെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനവും പാശ്ചാത്യ ഗവൺമെന്റുകളെ ആകർഷിക്കുന്നുണ്ട്. രാജ്യത്തെ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യൻ സർക്കാർ നടത്തുന്നുമുണ്ട്. ഉൽപ്പാദന മേഖലയിലെ പ്രധാന ശക്തിയായി ഇന്ത്യ വളർന്നു കൊണ്ടിരിക്കുകയാണ്.

Also Read-ചൈന ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധികളും സംബന്ധിക്കുന്ന വീഡിയോകൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യുന്നെന്ന് റിപ്പോർട്ട്

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യ മെക്സിക്കോ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ മറികടന്നു. 2018 നെ അപേക്ഷിച്ച് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി ഇപ്പോൾ 23 ബില്യൺ ഡോളറായി വർദ്ധിച്ചിട്ടുണ്ട്. കൗണ്ടർപോയിന്റ് ടെക്‌നോളജി മാർക്കറ്റ് റിസർച്ചിന്റെ സർവേ പ്രകാരം 2016ൽ ലോകമെമ്പാടും ഉൽപ്പാദിപ്പിച്ച സ്‌മാർട്ട്‌ഫോണുകളുടെ 9% മാത്രമാണ് ഇന്ത്യയിൽ ഉത്പാദിപ്പിച്ചിരുന്നത്. ഈ വർഷം ഇന്ത്യയുടെ വിഹിതം 19% ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. 2020 മുതൽ 2022 വരെ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രതിവർഷം ശരാശരി 42 ബില്യൺ ഡോളറാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. പത്തുവർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാനിഷ് കമ്പനിയായ വെസ്റ്റാസിന് 2021ൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രണ്ട് ഫാക്ടറികൾ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി യന്ത്രങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണിത്. നിലവിൽ ഇന്ത്യയിൽ ആറ് പ്രൊഡക്ഷൻ ലൈനുകൾ പ്രവർത്തിപ്പിക്കുകയും ലോകമെമ്പാടും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

Also Read-രാജസ്ഥാനിൽ വന്‍ ലിഥിയം ശേഖരം; ലിഥിയത്തിനായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുമോ?

ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവർത്തനങ്ങൾ ക്രമേണ മാറ്റുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ആപ്പിൾ ചൈനയിൽ അത്യാധുനിക വിതരണ ശൃംഖല വികസിപ്പിച്ചെടുത്തിരുന്നു. ചൈനയിലെ ആപ്പിളിന്റെ സാന്നിധ്യം രാജ്യത്തിന്റെ നിർമ്മാണ വ്യവസായത്തെ ഗണ്യമായി ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ആപ്പിൾ ചൈനയിൽ നിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2017 വരെ വിലകുറഞ്ഞ ഉത്പന്നങ്ങൾ മാത്രമേ ആപ്പിൾ ഇന്ത്യയിൽ അസംബിൾ ചെയ്തിട്ടുള്ളൂ. എന്നാൽ ആപ്പിൾ ഐഫോൺ 14 വിപണിയിൽ എത്തിയ ഉടൻ തന്നെ ഇന്ത്യയിൽ നിർമ്മിക്കാൻ തുടങ്ങി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: China, India