• HOME
  • »
  • NEWS
  • »
  • world
  • »
  • Mob Attack| മതനിന്ദ ആരോപിച്ച് കൊലപാതകം; പാകിസ്ഥാനിൽ ശ്രീലങ്കൻ പൗരനെ തല്ലിക്കൊന്നു, മൃതദേഹം കത്തിച്ചു

Mob Attack| മതനിന്ദ ആരോപിച്ച് കൊലപാതകം; പാകിസ്ഥാനിൽ ശ്രീലങ്കൻ പൗരനെ തല്ലിക്കൊന്നു, മൃതദേഹം കത്തിച്ചു

സോഷ്യൽ മീഡിയയിൽ പ്രചരിച്ച നിരവധി വീഡിയോകളിൽ കുമാരയുടെ മൃതദേഹത്തിന് ചുറ്റും നിൽക്കുന്ന നൂറുകണക്കിന് ആളുകളെ കാണാം. ഇവരെല്ലാം ടിഎൽപിയുടെ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

File Photo of Pakistan Police/ News18

File Photo of Pakistan Police/ News18

  • Share this:
    പാകിസ്ഥാനിലെ (Pakistan) പഞ്ചാബ് (Punjab) പ്രവിശ്യയിൽ ആൾക്കൂട്ടം മതനിന്ദ (blasphemy) ആരോപിച്ച് ശ്രീലങ്കൻ (Srilankan) പൗരനെ തല്ലിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. സിയാൽകോട്ട് ജില്ലയിലെ ഒരു ഫാക്ടറിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുകയായിരുന്ന പ്രിയന്ത കുമാരയാണ് ക്രൂരമായികൊല്ലപ്പെട്ടതെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

    ഖുർആൻ വാക്യങ്ങൾ എഴുതിയ തഹ്‌രീക്- ഇ - ലബ്ബയ്ക് പാകിസ്ഥാന്റെ പോസ്റ്റർ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് പ്രിയന്ത കുമാരയ്ക്കെതിരെ ആൾക്കൂട്ടം ആക്രമണം നടത്തിയത്. കുമാരയുടെ ഓഫീസിനോട് ചേർന്നുള്ള ചുവരിൽ ഉണ്ടായിരുന്ന ഇസ്ലാമിസ്റ്റ് പാർട്ടിയായ ടിഎൽപിയുടെ പോസ്റ്റർ അദ്ദേഹം നീക്കം ചെയ്യുന്നത് രണ്ട് ഫാക്ടറി തൊഴിലാളികൾ കാണുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    ഇതിൽ രോഷാകുലരായ നൂറുകണക്കിന് ആളുകൾ ഫാക്ടറിക്ക് പുറത്ത് തടിച്ചുകൂടി. ഭൂരിഭാഗവും ടിഎൽപിയുടെ പ്രവർത്തകരും അനുഭാവികളുമായിരുന്നു. മതനിന്ദ ആരോപിക്കപ്പെട്ട കുമാരയെ ഫാക്ടറിയിൽ നിന്ന് വലിച്ചിഴച്ച് പുറത്തേയ്ക്ക് കൊണ്ടു വന്ന് ക്രൂരമായി മർദ്ദിച്ചു. മരണം ഉറപ്പിച്ച ആൾക്കൂട്ടം പോലീസ് എത്തുന്നതിനു മുൻപ് മൃതദേഹം കത്തിച്ചു.

    സോഷ്യൽ മീഡിയയിൽ പ്രചരിച്ച നിരവധി വീഡിയോകളിൽ കുമാരയുടെ മൃതദേഹത്തിന് ചുറ്റും നിൽക്കുന്ന നൂറുകണക്കിന് ആളുകളെ കാണാം. ഇവരെല്ലാം ടിഎൽപിയുടെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ടിഎൽപിയുമായി ഇമ്രാൻ ഖാൻ സർക്കാർ രഹസ്യ കരാറിൽ ഒപ്പുവെച്ചതിന് ശേഷം ടിഎൽപിയുടെ നിരോധനം നീക്കിയിരുന്നു. ഒപ്പം ടിഎൽപിയുടെ തലവൻ സാദ് റിസ്‌വിയും തീവ്രവാദ പ്രവർത്തനങ്ങളിൽ കുറ്റാരോപിതരായ 1,500 ഓളം പ്രവർത്തകരും ജയിൽ മോചിതരായിരുന്നു.

    Also Read- Konijeti Rosaiah: രാഷ്ട്രീയഭേദമന്യേ എല്ലാവരുമായി അടുപ്പം സൂക്ഷിച്ച നേതാവ്; റോസയ്യ വിവിധ ദേശീയ രാഷ്ട്രീയ നേതാക്കൾക്കൊപ്പം

    ശ്രീലങ്കൻ പൗരനായ പ്രിയന്ത കുമാര കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വലിയ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്ന് സിയാൽകോട്ട് ജില്ലാ പോലീസ് ഓഫീസർ ഉമർ സയീദ് മാലിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    ഇത് വളരെ ദാരുണമായ സംഭവമാണ്. ഇതിനെക്കുറിച്ച് അന്വേഷിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഇൻസ്പെക്ടർ ജനറലിന് ഉത്തരവിടുകയും ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും നിയമം കൈയിലെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

    സംഭവസ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഫാക്ടറികളെല്ലാം അടഞ്ഞുകിടക്കുകയാണ്. ആൾക്കൂട്ടം പിരിഞ്ഞു പോയെങ്കിലും ശ്രീലങ്കൻ പൗരനെ കോല ചെയ്ത് മൃതദേഹം കത്തിച്ച കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

    ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ പാകിസ്ഥാനിൽ വധശിക്ഷ ഉൾപ്പെടെ വളരെ കർശനമായ നിയമങ്ങളുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തു വ്യക്തിപരമായ തർക്കങ്ങൾ പരിഹരിക്കാൻ പോലും ഇവ പലപ്പോഴും പലരും പ്രയോജനപ്പെടുത്താറുണ്ട് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. യുഎസ് സർക്കാർ ഉപദേശക സമിതി റിപ്പോർട്ട് പ്രകാരം ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും മതനിന്ദാ നിയമം പാകിസ്ഥാൻ ഉപയോഗിക്കുന്നതായാണ് വിവരം. അടുത്ത കാലത്തായി മതനിന്ദ ആരോപിച്ച് നിരവധി പേരാണ് കൊലചെയ്യപ്പെട്ടിട്ടുള്ളത്.
    Published by:Rajesh V
    First published: