• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെൽഫികൾക്കായി മ്യൂസിയവും

news18
Updated: April 3, 2018, 10:07 PM IST
സെൽഫികൾക്കായി മ്യൂസിയവും
news18
Updated: April 3, 2018, 10:07 PM IST
എന്തിനും എവിടെയും സെൽഫികളാണ് ഇപ്പോൾ താരം. സമൂഹമാധ്യമങ്ങളിൽ ട്രൻഡ് ആയതോടെയാണ് സെൽഫികൾ ജനകീയമായത്. മുഖ്യമന്ത്രി പോലും സെൽഫി വിവാദത്തിൽ പെട്ട് പോയിട്ടുണ്ട്.  ഒടുക്കം സെൽഫിയെ 'വേഡ് ഓഫ് ദ് ഇയറായി' ഓക്സ്ഫോഡ് സർവ്വകലാശാല വരെ അംഗീകരിച്ചു. ഇതൊക്കെ പോരാഞ്ഞ് സെൽഫി ആരാധകർക്കായി ലോസ്ഞ്ജലസ്സിൽ ഒരു മ്യൂസിയവും തുറന്ന് കഴിഞ്ഞു.


സെൽഫികളുടെ ചരിത്രവും പ്രാധാന്യവുമെല്ലാം വിശദീകരിക്കുന്ന മ്യൂസിയം എന്ന ആശയമാണ് ടോമി ഹോൻന്റണെയും ടെയർ മാമെദൊവിനെയും ഇതിന് പ്രേരിപ്പച്ചത്. സെൽഫികൾ ചിത്രരചന തുടങ്ങിയ കാലം മുതൽക്കേ ഉണ്ടെന്നും വിൻസന്റ വാൻഗോക്കികന്റയും മറ്റും സ്വന്തം രേഖാചിത്രങ്ങൾ ഇതിന് ഉദാഹരണമാണെന്നും ഇവർ പറയുന്നു.



സെൽഫികളുടെ ആദ്യ രൂപമായ കരുതാവുന്ന കണ്ണാടികളാണ് മ്യൂസിയത്തിൽ കാഴ്ച്ചക്കാരെ വരവേൽക്കുന്നത്. തുടർന്ന് മ്യൂസിയത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ സെൽഫികളെ കുറിച്ചുള്ള രസകരമായ വിവരങ്ങളും പ്രശസ്തമായ ചില സെൽഫിക‌ളും കാണാം. അവകാശത്തർക്കത്തിന്റെ പേരിൽ കോ‌‌ടതികയറിയ പ്രശസ്ത ഫോട്ടോഗ്രാഫറുടെ 'കുരങ്ങ് സെൽഫി' വരെയുണ്ട് ഇവിടെ.


കാഴ്ചയൊക്കെ വെറുതെ കണ്ടങ്ങ് മടങ്ങാനുമാവില്ല, കാരണം ഇവിടെ സന്ദർശക സെൽഫി നിർബന്ധമാണ്. അതുകൊണ്ട് നല്ല സെൽഫിക അത് കൊണ്ട് ഇതുവരെ പഠിച്ച അടവുകളും മുറകയുമെല്ലാം എടുത്തങ്ങ ഒരു സെൽഫി പിടിച്ചേക്കണം. നാളെ ഈ മ്യൂസിയത്തിൽ തന്നെ താരമാകാൻ അത് മതി



 
First published: April 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍