നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • സമുദ്രമാലിന്യങ്ങള്‍ക്കെതിരെ കണ്ണു തുറക്കാൻ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിർമ്മിച്ച മ്യൂസിയം

  സമുദ്രമാലിന്യങ്ങള്‍ക്കെതിരെ കണ്ണു തുറക്കാൻ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിർമ്മിച്ച മ്യൂസിയം

  കിഴക്കൻ ജാവയിലെ ഗ്രെസിക് പട്ടണത്തിലെ ഔട്ട്‌ഡോർ എക്സിബിഷനിൽ മൂന്ന് മാസമെടുത്താണ് പ്ലാസ്റ്റിക് മ്യൂസിയം നിർമ്മിച്ചത്.

  Image: REUTERS/Twitter

  Image: REUTERS/Twitter

  • Share this:
   ലോകത്തെ നാശത്തിലേക്ക് തള്ളിവിടുന്ന സമുദ്ര പ്ലാസ്റ്റിക് പ്രതിസന്ധിയെക്കുറിച്ച് സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ ഇന്തോനേഷ്യയിലെ പരിസ്ഥിതിവാദികൾ പൂർണ്ണമായും പ്ലാസ്റ്റിക്ക് കൊണ്ട് ഒരു മ്യൂസിയം നിർമ്മിച്ചു.

   ആളുകളെ അവരുടെ ശീലങ്ങൾ മാറ്റാനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളും കുപ്പികളും വേണ്ടെന്ന് വെയ്ക്കാനും പ്രേരിപ്പിക്കുക എന്നതായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം.

   കിഴക്കൻ ജാവയിലെ ഗ്രെസിക് പട്ടണത്തിലെ ഔട്ട്‌ഡോർ എക്സിബിഷനിൽ മൂന്ന് മാസമെടുത്താണ് പ്ലാസ്റ്റിക് മ്യൂസിയം നിർമ്മിച്ചത്. കുപ്പികൾ, ബാഗുകൾ മുതൽ സാഷെകൾ, സ്ട്രോകൾ വരെയുള്ള 10,000ലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് മ്യൂസിയ നിർമ്മാണം പൂർത്തിയാക്കിയത്. ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാം തന്നെ മലിനമായ നദികളിൽ നിന്നും ബീച്ചുകളിൽ നിന്നും ശേഖരിച്ചതാണ്.

   ജാവനീസ് വ്യാപകമായി ആരാധിക്കുന്ന ഐശ്വര്യത്തിന്റെ ദേവതയായ "ദേവി ശ്രീ" എന്ന് വിളിക്കപ്പെടുന്ന ഒരു പ്രതിമയാണ് മ്യൂസിയത്തിന്റെ കേന്ദ്രഭാഗം. ദേവതയുടെ നീണ്ട പാവാട നിർമ്മിച്ചിരിക്കുന്നത് സിംഗിൾ -യൂസ് സാഷെ കൊണ്ടാണ്.

   "ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്താൻ ജനങ്ങൾക്ക് സന്ദേശം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" മ്യൂസിയത്തിന്റെ സ്ഥാപകൻ പ്രിഗി അരിസാൻഡി പറഞ്ഞു.

   "ഈ പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇന്ന് മുതൽ നമ്മൾ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർത്തണം, കാരണം ഇത് നമ്മുടെ ഭക്ഷണത്തിന്റെ ഉറവിടമായ നമ്മുടെ സമുദ്രത്തെ മലിനമാക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.

   സമുദ്രത്തിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ എണ്ണത്തിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഒരു ദ്വീപസമൂഹ രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെ പ്ലാസ്റ്റിക് മാലിന്യ പ്രശ്നം വളരെ രൂക്ഷമാണ്.

   ഇവയ്ക്കൊപ്പം ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിങ്ങനെ നാല് രാജ്യങ്ങൾ കൂടി ചേരുമ്പോൾ സമുദ്രത്തിലെ പ്ലാസ്റ്റിക്കിന്റെ പകുതിയിലധികത്തിനും ഉത്തരവാദികളാണ്. പ്ലാസ്റ്റിക് പാക്കേജിംഗ് ഉപയോഗം നിയന്ത്രിക്കാനുള്ള ഇന്തോനേഷ്യൻ ശ്രമങ്ങൾക്ക് സമ്മിശ്ര ഫലങ്ങളാണ് ലഭിച്ചത്.

   കഴിഞ്ഞ മാസം ആദ്യം പ്രദർശനം ആരംഭിച്ചതിനു ശേഷം 400ലധികം ആളുകളാണ് ഇവിടെ സന്ദർശകരായി എത്തിയത്. പ്രശ്നത്തിന്റെ വ്യാപ്തിയിലേക്ക് എൻ്റെ കണ്ണു തുറപ്പിച്ചു അഹ്മദ് സൈനുരി എന്ന വിദ്യാർത്ഥി പറഞ്ഞു.

   തൂക്കിയിട്ട ആയിരക്കണക്കിന് വാട്ടർ ബോട്ടിലുകളുടെ പശ്ചാത്തലത്തിൽ സന്ദർശകർ പോസ് ചെയ്യുന്ന സെൽഫി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി തുടങ്ങി. അതുകൊണ്ട് തന്നെ മ്യൂസിയം ഒരു ജനപ്രിയ സ്ഥലമായി മാറി.

   പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുന്നതിനുപകരം പുനരുപയോഗത്തിന് പറ്റിയ ബോട്ടിലുകളേ ഞാൻ ഇനി വാങ്ങുകയൊള്ളു "വിദ്യാർത്ഥിയായ ആയു ചന്ദ്ര വുളൻ പറഞ്ഞു. " ഇവിടെ എത്രമാത്രം മാലിന്യമുണ്ടെന്ന് മനസിലാക്കുമ്പോൾ എനിക്ക് വിഷമം തോന്നുന്നുവെന്നും " ആയു ചന്ദ്ര കൂട്ടിച്ചേർത്തു.
   Published by:Jayesh Krishnan
   First published:
   )}