വസ്ത്രധാരണം ശരിയായില്ല, മുസ്ലിം കുട്ടികളെ നീന്തൽക്കുളത്തിൽ നിന്ന് മടക്കിയയച്ചു
news18india
Updated: July 15, 2018, 5:59 PM IST
news18india
Updated: July 15, 2018, 5:59 PM IST
വാഷിംഗ്ടൺ: വസ്ത്രധാരണം ശരിയാകാത്തതിനെ തുടർന്ന് മുസ്ലിം കുട്ടികളെയും അവരുടെ പരിശീലകരെയും പൊതു നീന്തൽക്കുളത്തിൽ നിന്ന് മടക്കിയയച്ചു. അമേരിക്കയിലെ ഡെലവേറിലാണ് സംഭവം. പരമ്പരാഗതമായ ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടർന്നാണ് ഇവരെ പൊതു നീന്തൽക്കുളത്തിൽ നിന്ന് പറഞ്ഞയച്ചത്.
അതേസമയം, കഴിഞ്ഞ നാലു വർഷമായി ഡെലവേറിലെ വിൽമിങ്ടണിലെ ഫോസ്റ്റർ ബ്രൗൺ പൊതു നീന്തൽക്കുളത്തിൽ നീന്തൽ പരിശീലിക്കാനായി എത്താറുണ്ടെന്നും ശിരോവസ്ത്രം ധരിച്ചത് ഇപ്പോൾ മാത്രമാണ് ഒരു പ്രശ്നമായതെന്നും സമ്മർ അറബിക് എൻറിച്ച്മെന്റ് പരിപാടി നടത്തുന്ന തഹ്സിൻ അ ഇസ്മായിൽ മാധ്യമങ്ങളോട് പറഞ്ഞു. ഷർടും ഷോർട്സും ധരിച്ചിരുന്ന കുട്ടികൾ ഹിജാബും ധരിച്ചിരുന്നെന്ന് ഇസ്മായിൽ പറഞ്ഞു.
എന്നാൽ, ഈ രീതിയിലുള്ള വസ്ത്രധാരണം പൊതു നീന്തൽക്കുളങ്ങളിലെ നയത്തിന് എതിരാണെന്ന് പൂൾ മാനേജർ അറിയിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു. കോട്ടൺ വസ്ത്രങ്ങൾ നീന്തൽക്കുളത്തിൽ അനുവദിക്കാൻ കഴിയില്ലെന്നും മാനേജർ പറഞ്ഞു. എന്നാൽ, അതേസമയത്തു തന്നെ കോട്ടൺ വസ്ത്രം ധരിച്ച മറ്റു കുട്ടികൾ നീന്തൽക്കുളത്തിൽ പരിശീലനം നടത്തിയെന്നും ഇസ്മായിൽ വ്യക്തമാക്കി. ഡെലവേറിലെ ദാറുൽ അമാന അക്കാദമി നടത്തുന്ന ഇസ്മായിൽ തന്റെ വിദ്യാർഥികൾക്ക് നേരെ നടന്നത് വിവേചനമാണെന്നും അവർ ആരോപിച്ചു.
അതേസമയം, വസ്ത്രധാരണത്തെ തുടർന്ന് മുസ്ലിം കുട്ടികളെ നീന്തൽക്കുളത്തിൽ നിന്ന് പറഞ്ഞയച്ച രീതി ശരിയായില്ലെന്ന് മേയർ മൈക് പുർസൈകി പറഞ്ഞു. അത്തരത്തിൽ നീന്തൽക്കുളത്തിൽ നിന്ന് മടങ്ങി പോകേണ്ടി വന്ന കുട്ടികളോട് മാപ്പു പറയുകയാണെന്നും മേയർ അറിയിച്ചു. കുട്ടികളെയും പരിശീലകരെയും നേരിട്ട് കണ്ട് സംസാരിക്കാനുള്ള സന്നദ്ധതയും മേയർ അറിയിച്ചു. മതപരമായ വസ്ത്രങ്ങൾ നഗരത്തിലെ നീന്തൽക്കുളത്തിൽ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...
Loading...