കൊളംബോ: ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിം ജനവിഭാഗത്തെ ഭീകരവാദികളായി കാണരുതെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പ്രവർത്തനം പൂര്‍ണമായി നിയന്ത്രിക്കാനുള്ള കഴിവും ശേഷിയും ശ്രീലങ്കയ്ക്കുണ്ടെന്നും അദ്ദേഹം കൊളംബോയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ക്രിസ്ത്യൻ പള്ളികളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് ആഴ്ചകൾക്ക് മുൻപേ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ചയുടെ പേരിൽ ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറിക്കെതിരെയും പൊലീസ് മേധാവിക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി രാജിവെച്ചിരുന്നുവെങ്കിലും പകരം നിയമനം ഉണ്ടാകുന്നതുവരെ അദ്ദേഹം തുടരും. പൊലീസ് തലവൻ ഉടൻ പദവി ഒഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blast in sri lanka, Bomb blast in sri lanka today, Colombo, Colombo blast, Sirisena, ഇസ്ലാമിക് സ്റ്റേറ്റ്, കൊളംബോ സ്ഫോടനം, ശ്രീലങ്ക ബോംബ് സ്ഫോടനം, സിരിസേന, സ്ഫോടന പരമ്പര