ആങ് സാന്‍ സൂചിക്ക് (Aung San Suu Kyi) വീണ്ടും ജയില്‍ ശിക്ഷ വിധിച്ച് മ്യാന്മാര് (Myanmars)കോടതി. കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനും സൈന്യത്തിനെതിരെ വിയോജിപ്പ് സൃഷ്ടിച്ചു എന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുറത്താക്കപ്പെട്ട നേതാവ് ആങ് സാന്‍ സൂചിക്ക് കോടതി നാല് വര്‍ഷം കൂടി തടവിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ആങ് സാന്‍ സൂചിക്കെതിരെ മറ്റ് രണ്ട് കുറ്റങ്ങള്‍ ചുമത്തി നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.തുടര്‍ന്ന് സൈന്യം സ്ഥാപിച്ച ഗവണ്മെന്റിന്റെ തലവന്‍ അത് പകുതിയായി കുറച്ചു നല്‍കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മ്യാന്മാറിലെ ഭരണം പിടിച്ചെടുത്ത സൈന്യം ആങ് സാന്‍ സാന്‍ സൂചിക്ക് കിഴിലുണ്ടായിരുന്ന തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയിരുന്നു.
സൈന്യത്തിന്റെ നടപടികളെ നിയമവിധേയമാക്കാനും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് തടയാനുമാണ് സ്യൂചിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെന്ന് സൂചിയുടെ അനുയായികള്‍ പറയുന്നു. 76-കാരിയായ നൊബേല്‍ സമ്മാന ജേതാവിനെതിരെ ഒരു ഡസനോളം കേസുകളാണ് സെെന്യം ചുമത്തിയിരിക്കുന്നത്.
Kabul Baby| കാബൂൾ വിമാനത്താവളത്തിൽ മുള്ളുവേലിക്ക് മുകളിലൂടെ US സൈനികന് എറിഞ്ഞുകൊടുത്ത കുഞ്ഞിനെ രക്ഷിതാക്കൾക്ക് തിരികെ കിട്ടിഅഫ്ഗാനിസ്ഥാനിൽ (Afghanistan) താലിബാൻ (Taliban) അധികാരം പിടിച്ചതിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിന് (Kabul Airport) മുന്നിലുള്ള മുള്ളുവേലിക്ക് മുകളിലൂടെ സ്വന്തം കുഞ്ഞിനെ രക്ഷിതാക്കൾ യു എസ് സൈനികന് എറിഞ്ഞു കൊടുക്കുന്ന വീഡിയോ ലോകത്തിന്റെ ആകെ ഉള്ളുലച്ചിരുന്നു. രാജ്യംവിടാനായി കാബൂൾ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയ പരിഭ്രാന്തരായ ജനക്കൂട്ടത്തിലെ ഒരു കുടുംബമാണ് ആ കുഞ്ഞിനെ സൈനികർക്ക് കൈമാറിയത്.
അന്ന് കൈമാറിയ കുഞ്ഞിനെ തിരികെ കിട്ടാൻ കാത്തിരിക്കുകയായിരുന്നു രക്ഷിതാക്കൾ. നാലു മാസത്തിനൊടുവിൽ സൊഹൈൽ അഹ്മദിയെ രക്ഷിതാക്കള്‍ക്ക് തിരികെ ലഭിച്ചു. സംഭവം നടക്കുമ്പോൾ രണ്ടു മാസം മാത്രം പ്രായമുള്ള സൊഹൈൽ അഹ്മദിയാണ് നാലു മാസങ്ങൾക്ക് ശേഷം മാതാപിതാക്കളുടെ കൈകളിൽ സുരക്ഷിതമായി എത്തിയത്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിക്കുമെന്ന് ഉറപ്പായതോടെയാണ് രാജ്യത്ത് നിന്ന് വിമാനമാർഗവും അതിർത്തി വഴിയും ജനങ്ങളെ ഒഴിപ്പിക്കാൻ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ശ്രമിച്ചത്.
ഓഗസ്റ്റ് 19നാണ് യു എസ് എംബസിയിലെ സുരക്ഷാ ജീവനക്കാരായ മിർസ അലി അഹ്മദിയും ഭാര്യ സുരയ്യയും യു എസിലേക്ക് പോകാൻ കാബൂൾ വിമാനത്താവളത്തിൽ എത്തിയത്. അന്ന് വിമാനത്താവളത്തിന്റെ കവാടത്തിന് മുമ്പിൽ വലിയ തിക്കുംതിരക്കും ഉണ്ടായിരുന്നു. ഇതോടെ അമേരിക്കൻ യുണിഫോം ധരിച്ച സുരക്ഷാ ജീവനക്കാരന് കുട്ടിയെ പിന്നീട് വാങ്ങാനായി മിർസ അലി കൈമാറി.
Also Read-
Accident | കൂറ്റന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്ന് ബോട്ടുകള്‍ക്ക് മുകളിലേക്ക് വീണു; ഏഴു വിനോദ സഞ്ചാരികള്‍ മരിച്ചുഈ സമയത്താണ് താലിബാൻ സേന ജനക്കൂട്ടത്തെ വിമാനത്താവള കവാടത്തിൽ നിന്ന് തള്ളിമാറ്റിയത്. ഇതോടെ മിർസ അലിയും ഭാര്യയും നാലു മക്കളും വിമാനത്താവളത്തിനുള്ളിലും കുട്ടി പുറത്തുമായി. എന്നാൽ, സൊഹൈലിനെ കണ്ടെത്താൻ മിർസ അലി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വിമാനമാർഗം അമേരിക്ക മിർസയെയും കുടുംബത്തെയും ടെക്സാസിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ നവംബറിലാണ് സൊഹൈലിന് കാണാതായ സംഭവം റോയിട്ടേഴ്സിൽ വാർത്തയായത്. തുടർന്ന് കാബൂളിലെ 29കാരനായ ടാക്സി ഡ്രൈവർ ഹമീദ് ഷാഫിയുടെ കൈവശം കുട്ടിയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഹമീദ് ഷാഫിയുമായി നടത്തിയ ചർച്ചകൾക്കും താലിബാൻ പൊലീസിന്റെ ഇടപെടലിനും ശേഷമാണ് കുട്ടിയെ മുത്തച്ഛന് കൈമാറിയത്.
സൊഹൈലിനെ മിർസ അലിക്ക് നഷ്ടപ്പെടുന്ന സമയത്ത് കാബൂൾ വിമാനത്താവളത്തിന് പുറത്ത് ടാക്സി ഡ്രൈവറായ ഹമീദ് ഷാഫിയും ഉണ്ടായിരുന്നു. അഫ്ഗാനിൽ നിന്ന് പോകാൻ തീരുമാനിച്ച സഹോദരനെയും കുടുംബത്തെയും വിമാനത്താവളത്തിൽ എത്തിക്കാനാണ് ഷാഫി എത്തിയത്. വിമാനത്താവള കവാടത്തിന് പുറത്തെ തിക്കിനും തിരക്കിനും പിന്നാലെ ഒറ്റപ്പെട്ട് ഗ്രൗണ്ടിൽ കരയുന്ന കുഞ്ഞിനെ ഷാഫിയുടെ ശ്രദ്ധയിൽപ്പെടുന്നത്. കുട്ടിയുടെ മാതാപിതാക്കളെ പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ സൊഹൈലിനെ വീട്ടിലേക്ക് കൊണ്ടു പോകാനും മറ്റ് മൂന്നു പെൺമക്കൾക്കൊപ്പം വളർത്താനും ഷാഫി തീരുമാനിച്ചു.
Also Read-
Blue Sapphire | 310 കിലോ ഗ്രാം ഭാരം; ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപകുഞ്ഞിനെ സൂക്ഷിക്കാനും അവന്റെ കുടുംബത്തെ കണ്ടെത്തിയാൽ അവർക്ക് കൈമാറാനും ഇല്ലെങ്കിൽ വളർത്താനുമായിരുന്നു ഷാഫിയുടെ തീരുമാനം. സൊഹൈലിനെ കാണാതായെന്ന റോയിട്ടേഴ്സ് വാർത്ത പുറത്തുവന്നതിന് പിന്നാലെ, മാസങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിൽ നിന്ന് കുട്ടിയുമായി ഷാഫി എത്തിയത് അയൽവാസികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ ചിത്രം തിരിച്ചറിഞ്ഞ ഇവർ സൊഹൈൽ എവിടെയാണ് റോയിട്ടേഴ്സ് ലേഖനത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന ഭാഗത്ത് രേഖപ്പെടുത്തി.
വിവരം അറിഞ്ഞ മിർസ അലി, അഫ്ഗാനിലെ വടക്ക് കിഴക്ക് പ്രവിശ്യയായ ബദഖ്ഷാനിലുള്ള ഭാര്യാപിതാവ് മുഹമ്മദ് ഖാസിം റസാവിയോട് കുട്ടിയെ കണ്ടെത്താൻ ആവശ്യപ്പെട്ടു. രണ്ട് പകലും രണ്ട് രാത്രിയും യാത്ര ചെയ്താണ് മുത്തച്ഛൻ സൈഹൈലിന്റെ അടുത്തെത്തിയത്.
Accident | കൂറ്റന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്ന് ബോട്ടുകള്‍ക്ക് മുകളിലേക്ക് വീണു; ഏഴു വിനോദ സഞ്ചാരികള്‍ മരിച്ചുഎന്നാൽ, സൊഹൈലിനെ വിട്ടുതരാൻ ആദ്യം വിസമ്മതിച്ച ഷാഫി, തന്നെയും കുടുംബത്തെയും അഫ്ഗാനിൽ നിന്ന് യു എസിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടു. അത് സാധ്യമല്ലെന്ന് കാലിഫോർണിയയിലുള്ള ഷാഫിയുടെ സഹോദരനും വ്യക്തമാക്കി. ഷാഫിയെ അനുനയിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി മുത്തച്ഛൻ പ്രാദേശിക താലിബാൻ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും ചെലവായ തുക നൽകി കുട്ടിയെ കൈമാറാൻ ധാരണയിലെത്തുകയും ചെയ്തു. കരാർ പ്രകാരം ഒരു ലക്ഷം അഫ്ഗാനി നൽകി മുത്തച്ഛനായ റസാവി കുട്ടിയെ മോചിപ്പിച്ചു.
നിലവിൽ ടെക്സാസിലെ സൈനിക കേന്ദ്രത്തിൽ നിന്ന് മാറി മിഷിഗണിലെ ഒരു അപ്പാർട്ട്മെന്റിലാണ് മിർസ അലിയും കുടുംബവും കഴിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.