നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • 5G മുതൽ ഇന്ത്യയുടെ പുതിയ ഡ്രോൺ നയം വരെ; യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്വാൽകോം സിഇഒയും തമ്മിൽ സംസാരിച്ചത് എന്തെല്ലാം?

    5G മുതൽ ഇന്ത്യയുടെ പുതിയ ഡ്രോൺ നയം വരെ; യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്വാൽകോം സിഇഒയും തമ്മിൽ സംസാരിച്ചത് എന്തെല്ലാം?

    “ഇതൊരു മികച്ച കൂടിക്കാഴ്ചയായിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു.''- ക്വാല്‍കോം സിഇഒ പറഞ്ഞു.

    PM Modi- Qualcomm CEO Cristiano Amon

    PM Modi- Qualcomm CEO Cristiano Amon

    • Share this:
      മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോനുമായി കൂടിക്കാഴ്ച നടത്തി. 5ജി, പ്രധാനമന്ത്രിയുടെ വൈ-ഫൈ ആക്സസ് നെറ്റ് വർക്ക് ഇന്റർഫേസ് (PM-WANI), അടുത്തിടെ നടപ്പാക്കിയ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിനുള്ള പിഎൽഐ പദ്ധതി (Production Linked Incentive Scheme) എന്നിവയിലെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ഇരുവരും സംസാരിച്ചു. ഡിജിറ്റൽവൽക്കരണ പദ്ധതികളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ക്വാൽകോം സിഇഒ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

      “ഇതൊരു മികച്ച കൂടിക്കാഴ്ചയായിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. 5 ജി അധിഷ്ഠിത സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനെക്കുറിച്ചും അർദ്ധചാലകങ്ങളെക്കുറിച്ചും ഒരു മൊബൈൽ ഫോൺ അധിഷ്ഠിത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഇത് വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയായിരുന്നു. "- പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, അമോൻ മാധ്യമങ്ങളോട് പറഞ്ഞു,

      'ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി വിപണി'

      ഇന്ത്യയിലെ അവിശ്വസനീയമായ അവസരങ്ങളെക്കുറിച്ച് അമോൻ സംസാരിച്ചുവെന്നും ഇന്ത്യ ഒരു വലിയ വിപണിയാണെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ വിപണിക്കുവേണ്ടി ഉത്പാദിപ്പിക്കാൻ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഇന്ത്യക്ക് ഇത് അനുകൂല സമയമായതിനാൽ ഇന്ത്യയെ ഒരു വലിയ കയറ്റുമതി വിപണിയായി താൻ കാണുന്നുവെന്നും അമോൻ പറഞ്ഞു.

      അമോൻ മാധ്യമങ്ങളോട് പറഞ്ഞതുപോലെ, അർധചാലക മേഖലയിൽ പ്രവർത്തിക്കാൻ ഇന്ത്യയുമായി പങ്കാളിത്തം വഹിക്കാൻ കൂടിക്കാഴ്ചയിൽ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. അമോൻ തയ്യാറാക്കുന്ന പദ്ധതി നിർദ്ദേശങ്ങളോട് ഇന്ത്യ അനുകൂലമായി പ്രവർത്തിക്കുമെന്ന് ക്വാൽകോമിന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ഉന്നതവൃത്തങ്ങൾ പറഞ്ഞു.

      Also Read- Narendra Modi in America| പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിൽ വൻവരവേൽപ്പ്; ചിത്രങ്ങൾ കാണാം

      ഏറ്റവും പ്രധാന പദ്ധതികൾക്കുള്ള അവസരം ഇന്ത്യയിലുണ്ടെന്ന വസ്തുത പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞതായാണ് റിപ്പോർട്ട്. ഇന്ത്യ 5 ജി മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും 'നാവിക്കി'ന്റെ കാര്യത്തിലെന്നപോലെ സജീവമായി പങ്കെടുക്കാൻ ക്വാൽകോമിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

      ക്വാൽകോം ഇതിനകം ഇന്ത്യൻ പ്രതിഭകളെ വിശ്വസിച്ചിട്ടുള്ളതിനാൽ, ഇപ്പോൾ ഇന്ത്യൻ പ്രതിഭകളെ വിശ്വസിക്കാനും പുതിയ പിഎൽഐ സ്കീം വാഗ്ദാനം ചെയ്യുന്ന പ്രയോജനത്തോടെ ഉത്പാദനം ആരംഭിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ, പുതിയ ഇളവുകളോടെയുള്ള ഡ്രോൺ നയത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ഉയർന്നുവരുന്ന വിപണിയിലെ പുതിയ അവസരങ്ങളിൽ ക്വാൽകോമിന് പങ്കെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
      Published by:Rajesh V
      First published:
      )}