നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • NASA | വാണിജ്യ ബഹിരാകാശ നിലയങ്ങൾ വികസിപ്പിക്കാൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന് 415.6 മില്യൺ ഡോളർ നൽകി നാസ

    NASA | വാണിജ്യ ബഹിരാകാശ നിലയങ്ങൾ വികസിപ്പിക്കാൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന് 415.6 മില്യൺ ഡോളർ നൽകി നാസ

    ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന് തങ്ങളുടെ ഓർബിറ്റൽ റീഫ് (Orbital Reef) ബഹിരാകാശ നിലയം വികസിപ്പിക്കാൻ 130 മില്യൺ ഡോളറാണ് നാസ നൽകിയത്

    • Share this:
      സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വാണിജ്യ ബഹിരാകാശ നിലയങ്ങൾ (Commercial Space Stations) വികസിപ്പിക്കുന്നതിന് ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ (Jeff Bezos) ബ്ലൂ ഒറിജിൻ (Blue Origin), നോർത്ത്റോപ്പ് ഗ്രുമ്മൻ കോർപ്പറേഷൻ, നാനോറാക്ക്സ് എന്നീ കമ്പനികൾക്ക് 415.6 മില്യൺ ഡോളർ നൽകിയതായി വ്യാഴാഴ്ച നാസ (NASA) പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയം (International SPace Station) ഈ ദശകത്തിന്റെ അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ലോ-എർത്ത് ഓർബിറ്റിൽ (Low-Earth Orbit) അമേരിക്കയുടെ നേതൃത്വത്തിൽ സ്വകാര്യ കമ്പനികളെ ഉപയോഗപ്പെടുത്തി ഒരു വാണിജ്യ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുള്ള യു എസ് ബഹിരാകാശ ഏജൻസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.

      ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന് തങ്ങളുടെ ഓർബിറ്റൽ റീഫ് (Orbital Reef) ബഹിരാകാശ നിലയം വികസിപ്പിക്കാൻ 130 മില്യൺ ഡോളറാണ് നാസ നൽകിയത്. സിയറ നെവാഡ കോർപ്പറേഷന്റെ ഭാഗമായ സിയറ സ്‌പേസ് കോർപ്പറേഷനുമായും ബോയിങ് കോർപ്പറേഷനുമായും ചേർന്ന് ഓർബിറ്റൽ റീഫ് എന്ന വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കാൻ ഒരുങ്ങുന്നതായി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ജെഫ് ബെസോസ് പ്രഖ്യാപിച്ചത്.

      നിർമാണ വ്യവസായം, വിനോദ വ്യവസായം, കായികം, ഗെയ്മിങ്, സാഹസിക യാത്ര തുടങ്ങിയ വാണിജ്യ വ്യവസായങ്ങൾക്ക് വേണ്ടിയുള്ള ഒരു ഹബ് എന്ന നിലയിലാണ് ബ്ലൂ ഒറിജിൻ ഓർബിറ്റൽ റീഫിനെ വിഭാവനം ചെയ്യുന്നത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ ക്യാപ്‌സ്യൂൾ, സിയറ സ്‌പേസിന്റെ ഡ്രീം ചേസർ സ്‌പേസ്‌പ്ലെയ്‌ൻ എന്നിവയുടെ ക്രൂഡ്, കാർഗോ ദൗത്യങ്ങളുടെ ആസ്ഥാനമാക്കി ഈ ബഹിരാകാശ നിലയത്തെ മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. "ലോ-എർത്ത് ഓർബിറ്റ് വിപണികൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആർക്കും അറിവില്ല. അതേക്കുറിച്ച് കൂടുതൽ കണ്ടെത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു", ബ്ലൂ ഒറിജിനിന്റെ അഡ്വാൻസ്ഡ് ഡെവലപ്മെന്റ് പ്രോഗ്രാം വൈസ് പ്രസിഡന്റ് ബ്രെന്റ് ഷെർവുഡ് പ്രസ്താവനയിൽ പറഞ്ഞു.

      ഹൗസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാനോറാക്ക്സിനാണ് നാസ ഏറ്റവും ഉയർന്ന തുക നൽകിയത്. ലോക്ക്ഹീഡ് കോർപ്പറേഷനുമായും വോയേജർ സ്പെയ്സുമായും ചേർന്ന് നാനോറാക്ക്സ് വികസിപ്പിക്കുന്ന സ്റ്റാർലാബ് ബഹിരാകാശ നിലയത്തിന് വേണ്ടി 160 മില്യൺ ഡോളറാണ് നാസ നൽകിയത്. 2027 ൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്റ്റാർലാബ് ബഹിരാകാശ നിലയത്തിൽ ഒരു വലിയ ഇൻഫ്ളേറ്റബിൾ ഹാബിറ്റാറ്റ്, ലോഹനിർമിതമായ ഒരു ഡോക്കിങ് നോഡ്, കാർഗോ ആവശ്യങ്ങൾക്കും പേലോഡുകൾക്കും വേണ്ടി റോബോട്ടിക് സംവിധാനം, ഒരു ഗവേഷണ ലബോറട്ടറി എന്നീ സൗകര്യങ്ങൾ സജ്ജീകരിക്കും.

      "ലോ-എർത്ത് ഓർബിറ്റിൽ നിർണായകമായ ഗവേഷണങ്ങൾ സംഘടിപ്പിക്കാനും വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ നടത്താനുമുള്ള വലിയ സാധ്യതകൾ തുറക്കുന്നതാണ് ഈ അവസരം", നാനോറാക്ക്സിന്റെ ചീഫ് എക്സിക്യുട്ടീവ് അമേല വിൽസൺ പറഞ്ഞു. ഡിഫൻസ് സ്‌പെയ്‌സ് കോൺട്രാക്റ്റർ കമ്പനിയായ നോർത്ത്റോപ്പ് ഗ്രുമ്മൻ കോർപ്പറേഷന് 125.6 മില്യൺ ഡോളറും നാസ നൽകി.
      Published by:Karthika M
      First published:
      )}