നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • NASA | ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിട്ട് ഭൂമിയെ രക്ഷിക്കാൻ പരീക്ഷണദൗത്യവുമായി നാസ

    NASA | ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിട്ട് ഭൂമിയെ രക്ഷിക്കാൻ പരീക്ഷണദൗത്യവുമായി നാസ

    ഭൂമിയിലെ ജീവൻ എന്നെന്നേക്കുമായി തുടച്ചു നീക്കുന്നതിൽ നിന്ന് ഭീമൻ ഛിന്നഗ്രഹങ്ങളെ തടയുകയാണ് പരീക്ഷണ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്

    News18 Malayalam

    News18 Malayalam

    • Share this:
      ഒരു ആസ്റ്ററോയിഡിനെ (Asteroid) അഥവാ ഛിന്നഗ്രഹത്തെ ബഹിരാകാശപേടകം ഉപയോഗിച്ച് ഇടിച്ചു തകർക്കാനുള്ള  ദൗത്യവുമായി നാസ (NASA). ഭൂമിയിലെ ജീവൻ എന്നെന്നേക്കുമായി തുടച്ചു നീക്കുന്നതിൽ നിന്ന് ഭീമൻ ഛിന്നഗ്രഹങ്ങളെ തടയുകയാണ് പരീക്ഷണ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു ശാസ്ത്രകൽപ്പിത കഥയായി തോന്നാമെങ്കിലും ഡാർട്ട് (DART - Double Asteroid Redirection Test) എന്ന ദൗത്യം ഒരു യാഥാർഥ്യമാണ്. കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്‌പെയ്‌സ് ഫോഴ്സ് ബെയ്സിൽ നിന്ന് ഒരു സ്‌പെയ്‌സ് എക്സ് (SpaceX) റോക്കറ്റിലാണ് ബഹിരാകാശപേടകം വിക്ഷേപിച്ചത്.

      ഏതാണ്ട് 525 അടി വീതിയുള്ള ഡൈമോർഫോസ് എന്ന മൂൺലെറ്റ് ചിന്നഗ്രഹത്തിന്റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം വരുത്തുകയാണ് ദൗത്യത്തിന്റെ ലക്‌ഷ്യം. ഈ ഛിന്നഗ്രഹം കുറച്ചുകൂടി വലിപ്പമുള്ള ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ (2,500 അടി വ്യാസം) വലയം ചെയ്യുന്നുണ്ട്. ഈ ചിന്നഗ്രഹ ജോഡി ഒന്നിച്ച് സൂര്യനു ചുറ്റും കറങ്ങുന്നു.

      2022 ൽ ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയിൽ നിന്ന് 6.8 ദശലക്ഷം മൈൽ (11 ദശലക്ഷം കിലോമീറ്റർ) ദൂരത്തെത്തുമ്പോഴാണ് ദൗത്യത്തിന്റെ ലക്ഷ്യം പ്രാവർത്തികമാവുക. ഇരു ഛിന്നഗ്രഹങ്ങൾക്കും എത്താൻ കഴിയുന്ന, ഭൂമിയിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് ഇത്.

      "ഒരു ഭീഷണിയെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുകയാണ് ഞങ്ങൾ", 330 മില്യൺ ഡോളറിന്റെ ദൗത്യത്തെക്കുറിച്ച് സംസാരിക്കവെ നാസയിലെ മുതിർന്ന ശാസ്ത്രജ്ഞൻ തോമസ് സുബുർച്ചൻ പറഞ്ഞു. ഈ രണ്ടു ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഭീഷണിയായവ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

      എന്നാൽ അണുബോംബുകളെക്കാൾ എത്രയോ ഇരട്ടി ഊർജത്തോടെ നഗരങ്ങളെയും വലിയ ഭൂപ്രദേശങ്ങളെയും തുടച്ചുനീക്കാൻ ശേഷിയുള്ള, 460 അടിയിൽ കൂടുതൽ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളിലാണ് നാസയുടെ പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസിന് താത്പര്യമുള്ളത്. ഭൂമിയുടെ സമീപത്തായി അത്തരത്തിലുള്ള 10,000 ചിന്നഗ്രഹങ്ങളുണ്ട്. എന്നാൽ ഇവയൊന്നും അടുത്ത 100 വർഷക്കാലയളവിൽ ഭൂമിയിൽ വന്ന് പതിക്കാൻ ഒട്ടും സാധ്യതയില്ല. എന്നാൽ, സമാനമായ 15,000 ബഹിരാകാശ വസ്തുക്കൾ ഇനിയും കണ്ടുപിടിക്കാനുണ്ട് എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

      460 അടിയ്ക്ക് മുകളിൽ വലിപ്പമുള്ള ചിന്നഗ്രഹങ്ങൾ 20,000 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭൂമിയിൽ പതിക്കുക എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ആറ് മൈലിനേക്കാൾ വലിപ്പമുള്ള ചിന്നഗ്രഹങ്ങൾ 100-200 ദശലക്ഷം വർഷങ്ങളിൽ ഒരിക്കലാണ് ഭൂമിയിൽ പതിക്കുകയെന്നും കണക്കാക്കപ്പെടുന്നു. അത്തരമൊരു ഛിന്നഗ്രഹം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിക്കുകയും മിക്കവാറും ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
      Published by:Rajesh V
      First published:
      )}