കാബുൾ: ശനിയാഴ്ച അഫ്ഗാനിസ്ഥാനിൽ റോഡരികിൽ ഉണ്ടായ ബോംബ് ആക്രമണത്തിൽ രണ്ട് യു എസ് പട്ടാളക്കാർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. നാറ്റോ മിഷൻ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, യുഎസ് പ്രതിരോധ വകുപ്പിന്‍റെ നയം അനുസരിച്ച് കൊല്ലപ്പെട്ട അംഗങ്ങളുടെ പേരുവിവരങ്ങൾ ആദ്യം ബന്ധുക്കളെ അറിയിക്കണം. അതിനുശേഷം മാത്രമേ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തു വിടുകയുള്ളൂ. അടുത്ത ബന്ധുക്കളെ വിവരം അറിയിക്കുന്നത് പൂർത്തിയാകുന്നതു വരെ പേരു വിവരങ്ങൾ പുറത്തുവിടുന്നത് തടഞ്ഞു വെയ്ക്കുമെന്ന് നാറ്റോ റെസല്യൂട്ട് സപ്പോർട്ട് മിഷൻ പ്രസ്താവനയിൽ അറിയിച്ചു.
ബോംബ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നേരത്തെ താലിബാൻ ഏറ്റെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Afghanistan, Bomb attack