• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക് തീവ്രവാദികളെന്ന് നവാസ് ഷെരീഫിന്റെ കുറ്റസമ്മതം


Updated: May 13, 2018, 1:02 AM IST
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക് തീവ്രവാദികളെന്ന് നവാസ് ഷെരീഫിന്റെ കുറ്റസമ്മതം

Updated: May 13, 2018, 1:02 AM IST
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ തീവ്രവാദികളാണെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുറ്റസമ്മതം. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. പാക് ദിനപത്രമായ ദ ഡോണ്‍ ആണ് നവാസ് ഷെരീഫിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍മാരായ ഹഫീസ് സെയ്ദ്, മസൂദ് അസര്‍ എന്നിവരുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഷെരീഫിന്റെ കുറ്റസമ്മതം. തീവ്രവാദികള്‍ സജീവമാണ്. അതിര്‍ത്തി കടന്ന് ജനങ്ങളെ കൊല്ലാന്‍ തീവ്രവാദികളെ അനുവദിക്കണോ. റാവല്‍പിണ്ടി തീവ്രവാദ വിരുദ്ധ കോടതിയില്‍ നടക്കുന്ന വിചാരണ എന്തുകൊണ്ടാണ് നിര്‍ത്തിവച്ചിരിക്കുന്നത്. അത് അംഗീകരിക്കാനാകില്ലെന്നും ഷെരീഫ് പറയുന്നു.

ഒന്നോ രണ്ടോ സമാന്തര സര്‍ക്കാരുകളുള്ള രാജ്യത്തെ നയിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഭരണഘടനാപരമായ ഒരു സര്‍ക്കാരിന് മാത്രമേ നിലനില്‍പ്പുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008 നവംബര്‍ 26നാണ് മുംബൈയെ നടുക്കിയ ഭീകരാക്രമണം നടന്നത്. വിദേശികളടക്കം 166 നിരപരാധികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ ജീവനോടെ പിടികൂടിയ ഏക തീവ്രവാദിയായ അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് യേര്‍വാഡ ജയിലിനുള്ളില്‍ വച്ച് തൂക്കിക്കൊന്നു. എന്നാല്‍ ആക്രമണത്തിന്റെ സൂത്രധാരന്‍മാരായ ഹഫീസ് സെയ്ദ്, മസൂദ് അസര്‍ എന്നിവരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
First published: May 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍